മൈക്കൽ ഫെൽപ്സ്
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മൈക്കൽ ഫ്രെഡ് ഫെൽപ്സ് ഒരു അമേരിക്കൻ നീന്തൽതാരമാണ്. നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോകറെക്കോർഡുകളുടെ ഉടമയാണ് ഫെൽപ്സ്. ഇദ്ദേഹം ഇതേവരെ ആകെ 16 ഒളിമ്പിക് മെഡലുകൾ (14 സ്വർണം, 2 വെങ്കലം) നേടിയിട്ടുണ്ട്. 2004 ഏഥൻസ് ഒളിമ്പിക്സിൽ എട്ടും (6 സ്വർണം, 2 വെങ്കലം) 2008-ലെ ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ എട്ടും (എല്ലാം സ്വർണം, ഏഴ് ലോകറെക്കോർഡ്). ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (14 സ്വർണം) നേടിയ താരം എന്ന റെക്കോർഡ് ഫെൽപ്സിന്റെ പേരിലാണ്.
2008-ലെ ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ പങ്കെടുത്ത എട്ടിനങ്ങളിലും സ്വർണ്ണം നേടിയതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവും സ്വർണ്ണം നേടുന്ന കായികതാരമെന്ന ബഹുമതി മൈക്കൽ ഫെൽപ്സ് സ്വന്തമാക്കി[2]. 1972 മ്യൂണിച്ച് ഒളിമ്പിക്സിൽ അമേരിക്കയുടെ തന്നെ മാർക്ക്സ് സ്പ്ലിറ്റ്സ് സ്ഥാപിച്ച ഏഴ് സ്വർണ്ണമെന്ന റെക്കോർഡാണ് ഫെൽപ്സ് തിരുത്തിയെഴുതിയത്.
2004 ഏഥൻസ് ഒളിമ്പിക്സിൽ 8 മെഡലുകൾ നേടിയതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകൾ നേടുന്ന താരം എന്ന റെക്കോർഡിന് സോവിയറ്റ് ജിംനാസ്റ്റ് അലക്സാണ്ടർ ഡിറ്റ്യാറ്റിനൊപ്പം അർഹനായിരുന്നു.
2003, 2004, 2006, 2007 വർഷങ്ങളിൽ വേൾഡ് സ്വിമ്മർ ഓഫ് ദ ഇയർ പുരസ്കാരവും 2001, 2002, 2003, 2004, 2006, 2007 വർഷങ്ങളിൽ അമേരിക്കൻ സ്വിമ്മർ ഓഫ് ദ ഇയർ പുരസ്കാരവും നേടി.
[തിരുത്തുക] ശാരീരിക പ്രത്യേകതകൾ
കാലുകളേക്കാൾ നീളമുള്ള ഉടൽ, ബലിഷ്ഠമായ തോൾ, നീണ്ട കൈകൾ, കൈകൾ വശത്തേക്ക് വിരിക്കുമ്പോഴുള്ള അകലം ആറടി ഏഴിഞ്ച്, നീളം കുറഞ്ഞ കാലുകൾ, സാമാന്യത്തിലധികം വലിപ്പമുള്ള പാദങ്ങൾ, പാദങ്ങളുടെ നീളം 14 ഇഞ്ച്.[3]
[തിരുത്തുക] ഫെൽപ്സിൻറെ ഭക്ഷണക്രമം
ഭക്ഷണ കാര്യത്തിൽ ഭീമനായ ഫെൽപ്സ് നീന്തുക, തിന്നുക, ഉറങ്ങുക എന്ന പക്ഷക്കാരനാണ്. 12,000 കലോറി ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമാണ് ഒരു ദിവസം ഫെൽപ്സ് കഴിക്കുന്നത്.
- പ്രാതൽ: മൂന്ന് മുട്ട സാൻഡ്വിച്ച്, വെണ്ണ, തക്കാളി, ലെറ്റ്യുസി (കൊഴുപ്പു കുറഞ്ഞ ഭക്ഷണം), മൊരിച്ച ഉള്ളി, മെയോണൈസ് (മുട്ടയുടെ മഞ്ഞക്കുരു സസ്യ എണ്ണയിൽ ചേർത്ത് ഉണ്ടാക്കുന്നത്), ഒരു പാത്രം ധാന്യക്കുറുക്ക്, രണ്ടുകപ്പ് കാപ്പി, അഞ്ച് മുട്ടയുടെ ഓംലറ്റ്.
- ഉച്ചഭക്ഷണം: അരക്കിലോ സമ്പുഷ്ട പാസ്ത, വെണ്ണ സാൻഡ്വിച്ച്, മെയൊണൈസ്, ഊർജ്ജം പകരുന്ന പാനീയങ്ങൾ.
- രാത്രി: അരകിലോഗ്രാം സമ്പുഷ്ട പാസ്ത, വലിയ പിസ, ഊർജ്ജം പകരുന്ന പാനീയങ്ങൾ.[3]