കാൾ ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carl Lewis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൾ ലൂയിസ്

കാൾ ലൂയിസ്

Personal information
Full name: ഫ്രെഡറിക് കാൾട്ടൺ ലൂയിസ്
Nickname(s): കാൾ ലൂയിസ്
Nationality:  അമേരിക്കൻ ഐക്യനാടുകൾ
Date of birth: (1961-07-01) ജൂലൈ 1, 1961  (62 വയസ്സ്)
Place of birth: ബെർമിങ്ഹാം, അലബാമ
Residence: ലോസ് ആഞ്ചലസ്, കാലിഫോർണ്യ
Height: 1.88 m (6 ft 2 in)
Medal record
Olympic Games
Gold medal – first place 1984 Los Angeles 100 m
Gold medal – first place 1984 Los Angeles 200 m
Gold medal – first place 1984 Los Angeles 4x100 m relay
Gold medal – first place 1984 Los Angeles Long jump
Gold medal – first place 1988 Seoul 100 m
Gold medal – first place 1988 Seoul Long jump
Silver medal – second place 1988 Seoul 200 m
Gold medal – first place 1992 Barcelona 4x100 m relay
Gold medal – first place 1992 Barcelona Long jump
Gold medal – first place 1996 Atlanta Long jump
World Championships
Gold medal – first place 1983 Helsinki 100 m
Gold medal – first place 1983 Helsinki 4x100 m relay
Gold medal – first place 1983 Helsinki Long jump
Gold medal – first place 1987 Rome 100 m
Gold medal – first place 1987 Rome 4x100 m relay
Gold medal – first place 1987 Rome Long jump
Gold medal – first place 1991 Tokyo 100 m
Gold medal – first place 1991 Tokyo 4x100 m relay
Silver medal – second place 1991 Tokyo Long jump
Bronze medal – third place 1993 Stuttgart 200 m

ഫ്രെഡറിക് കാൾട്ടൺ "കാൾ" ലൂയിസ് ഒരു മുൻ അമേരിക്കൻ ട്രാക്ക് ആന്റ് ഫീൽഡ് കായികതാരമാണ്. 1979-മുതൽ 1996 വരെ നീണ്ടുനിന്ന തന്റെ കായിക ജീവിതത്തിൽ ഇദ്ദേഹം 9 സ്വർണമുൾപ്പെടെ 10 ഒളിമ്പിക് മെഡലുകളും 8 സ്വർണമുൾപ്പെടെ 10 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടി. ഇപ്പോൾ ലോസ് ആഞ്ചലസിൽ ജീവിക്കുന്ന ഇദ്ദേഹം ചലച്ചിത്ര നടനായി പ്രവർത്തിക്കുന്നു.

1981 മുതൽ 1990-കളുടെ ആരംഭം വരെയുള്ള കാലയളവിൽ 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ് ഇനങ്ങളുടെ റാങ്കിങ്ങിൽ മിക്കപ്പോഴും ലൂയിസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 1982, 1983, 1983 വർഷങ്ങളിൽ തുടർച്ചയായി ട്രാക്ക് ആന്റ് ഫീൽഡ് ന്യൂസ് ഇദ്ദേഹത്തെ ആ വർഷത്തെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുത്തു.

ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ പല ബഹുമതികൾക്കും ഇദ്ദേഹത്തെ അർഹനാക്കി. ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മറ്റി ഇദ്ദേഹത്തെ "നൂറ്റാണ്ടിന്റെ കായിക താരമായും" സ്പോർട്ട്‌സ് ഇല്ലസ്ട്രേറ്റഡ് മാസിക "നൂറ്റാണ്ടിന്റെ ഒളിമ്പ്യനായും" ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ട്രാക്ക് ആന്റ് ഫീൽഡ് കായിക രംഗത്തെ അമ്വചർ നിലയിൽ നിന്ന് പ്രൊഫഷണൽ നിലയിലേക്കുയർത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 1988 സിയോൾ ഒളിമ്പിക്സിന് മുമ്പ് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലങ്ങൾ പ്രതികൂലമായിരുന്നു എന്നുള്ള വാർത്തകൾ 2003-ൽ പുറത്ത് വന്നതോടെ ഇദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് മുകളിൽ കരിനിഴൽ വീണു.

"https://ml.wikipedia.org/w/index.php?title=കാൾ_ലൂയിസ്&oldid=2045290" എന്ന താളിൽനിന്ന് ശേഖരിച്ചത്