മസ്ജിദുല്‍ ഹറാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് (മുസ്ലിം പള്ളി) സൗദി അറേബ്യയിലെ മക്കയിലുള്ള മസ്ജിദുല്‍ ഹറാം അഥവാ ഹറം പള്ളി[1]. 3.57 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഒരേസമയം 40 ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാനുള്ള സൗകര്യമുണ്ട്. ഹറം പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്.കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം.
[തിരുത്തുക] ചരിത്രം
ഹറം പള്ളിയുടെ ചരിത്രം കഅബയോളം തന്നെ പഴക്കമുള്ളതാണ്. സ്ഥാപിതമായ കാലം മുതല്‍ കഅബക്ക് ചുറ്റുമുള്ള ഭാഗം ആരാധനക്കായി ഉപയോഗപ്പെടുത്തിയിരുന്നു.പ്രാവചകന്‍ മുഹമ്മദ് നബിയുടെ കാലത്തും ഇത് തുടര്‍ന്നു.പക്ഷേ കഅബക്ക് ചുറ്റുഭാഗത്തായി മസ്ജിദ് എന്ന നിലക്കുള്ള നിര്‍മ്മാണം സംബന്ധിച്ച് ചരിത്രരേഖകളില്‍ കൂടുതല്‍ വിവരങ്ങളില്ല. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് എ.ഡി 638 ലാണ് ഹറം പള്ളിയുടെ വിപുലീകരണത്തിന് തുടക്കമിട്ടത്. എ.ഡി 692ല്‍ പള്ളിയുടെ പ്രധാന പുനര്‍നിര്‍മ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകള്‍ കൂടുതല്‍ ഉയര്‍ത്തി.എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകള്‍ മാറ്റി മാര്‍ബിള്‍ തൂണുകളാക്കി.പ്രദക്ഷിണ മുറ്റം വിശാലമാക്കി.കൂടുതല്‍ മിനാരങ്ങള്‍ നിര്‍മ്മിച്ചു.1399 ല്‍ തീപിടുത്തവും പ്രളയവുമൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായി.തുടര്‍ന്ന് ആറു വര്‍ഷത്തോളം സമയമെടുത്ത് പള്ളി പുതുക്കി പണിതു.എ.ഡി 1570 ല്‍ സുല്‍ത്താന്‍ സലീം രണ്ടാമന്‍ സ്വന്തമായ രൂപകല്പ്പനയില്‍ മസ്ജിദ് പുനര്‍നിര്‍മ്മിച്ചു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ↑ ഗള്‍ഫ് മനോരമ ഹജ് സ്പെഷല്‍,2008 ഒക്ടോബര്‍ 31 വെള്ളി

