മധു കൈതപ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മധു കൈതപ്രം | |
|---|---|
| ജനനം | കൈതപ്രം, കണ്ണൂർ, കേരളം |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.
സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ [തിരുത്തുക]
| വർഷം | ചലച്ചിത്രം | അഭിനേതാക്കൾ | കുറിപ്പുകൾ |
| 2006 | ഏകാന്തം | തിലകൻ, മുരളി | മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[1] കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[2] |
| 2009 | മദ്ധ്യവേനൽ | മനോജ് കെ. ജയൻ, ശ്വേത മേനോൻ | |
| 2011 | ഓർമ്മ മാത്രം | ദിലീപ്, പ്രിയങ്ക, മാസർ സിദ്ധാർത്ഥ് |
അവലംബം [തിരുത്തുക]
- ↑ "54th National Film Awards, 2006". Public Information Bureau, India. ശേഖരിച്ചത് April 08, 2011.
- ↑ "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.