ബൃഹത്കായോസോറസ്
| ബൃഹത്കായോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Sauropsida |
| ഉപരിനിര: | Dinosauria |
| നിര: | Saurischia |
| ഉപനിര: | Sauropoda |
| (unranked): | Titanosauria? |
| ജനുസ്സ്: | Bruhathkayosaurus Yadagiri & Ayyasami, 1989 |
| Species | |
|
|
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ ദിനോസറെന്ന് കരുതപ്പെടുന്ന ദിനോസറാണ് ബൃഹത്കായോസോറസ്.[1] എന്നാൽ ഈ വാദം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഈ ചർച്ച തുടങ്ങുന്നത് 1989 - ൽ അയ്യാസാമിയും യാദഗിരിയും അവതരിപ്പിച്ച ഒരു പ്രബന്ധം അടിസ്ഥാനമാക്കിയാണ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന ദിനോസർ ആണ് ഇവ .
ഉള്ളടക്കം |
[തിരുത്തുക] വിവാദം
ഇവർ കരുതിയത് ഇതൊരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണെന്നാണ്, പക്ഷേ പിന്നീടുള്ള പഠനങ്ങളിൽ നിന്നും ഇതൊരു സോറാപോഡ് കുടുബത്തിൽ പെട്ട ടൈറ്റനോസോറസിനോട് സാമ്യമുള്ളതാണെന്നും വാദങ്ങൾ ഉണ്ട്.
[തിരുത്തുക] കണ്ടെത്തൽ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയിലുള്ള കല്ല്‌മേട് എന്ന ഗ്രാമത്തിൽ ഉള്ള ഇതേ പേരിൽ ഉള്ള ശിലാപാളിയിൽ നിന്നുമാണ് ഇതിന്റെ ഫോസ്സിൽ കണ്ടു കിടുനത്.
[തിരുത്തുക] പേരിനു പിന്നിൽ
പേര് പകുതി സംസ്കൃതവും പകുതി ഗ്രീക്കും ആണ്. ബൃഹത് (बृहत) സംസ്കൃതം അർഥം ഭാരം ഉള്ള അല്ലെങ്കിൽ വലിയ , കായ (काय) സംസ്കൃതം അർഥം ശരീരം, സോറസ് ഗ്രീക്ക് അർഥം പല്ലി.
[തിരുത്തുക] അവലംബം
- ↑ ^ a b Yadagiri, P. and Ayyasami, K. (1989). "A carnosaurian dinosaur from the Kallamedu Formation (Maestrichtian horizon), Tamilnadu." In M.V.A. Sastry, V.V. Sastry, C.G.K. Ramanujam, H.M. Kapoor, B.R. Jagannatha Rao, P.P. Satsangi, and U.B. Mathur (eds.), Symposium on Three Decades of Development in Palaeontology and Stratigraphy in India. Volume 1. Precambrian to Mesozoic. Geological Society of India Special Publication, 11(1): 523-528.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Report on the initial description from the Dinosaur Mailing List.
|
|||||