പൂവ്
പുഷ്പിക്കുന്ന ചെടികളുടേയും മരങ്ങളുടേയും പ്രത്യുല്പാദന അവയവം/ഭാഗം ആണ് പൂവ് അഥവാ പുഷ്പം. മാഗ്നോലിയോഫൈറ്റം(ആൻജിയൊസ്പെർമ്) എന്ന തരത്തിൽ പെടുന്നവയാണ് പൂക്കൾ ഉണ്ടാകുന്ന മരങ്ങളും ചെടികളും. ബീജങ്ങളേയും (ആൺ) അണ്ഡങ്ങളേയും (പെൺ) വഹിക്കുകയും അവയുടെ സംയോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പികയാണ് പൂക്കളുടെ പ്രധാന ധർമ്മം.പൂക്കൾ ഒറ്റയായോ കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്. കേസരപുടത്തിലെ കേസരങ്ങൾ പുരുഷലൈംഗികാവയങ്ങളാണ്. പൂവിലെ സ്ത്രീബീജങ്ങൾ ഉൾക്കൊള്ളുന്ന ജനി സ്ത്രീലൈംഗികാവയവവും.
ഉള്ളടക്കം |
[തിരുത്തുക] വൈവിധ്യം
പ്രകൃതിക്ക് വർണപ്പകിട്ട് നല്കുന്ന പുഷ്പങ്ങൾ ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വളരെയേറെ വൈവിധ്യം പ്രദർശിപ്പിക്കുന്നു. ഇന്തോനേഷ്യൻ വനങ്ങളിൽ കുവരുന്ന റഫ്‌ളീഷ്യാ സസ്യത്തിന്റെ പൂവാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം അർഹിക്കുന്നത്.
[തിരുത്തുക] പൂവിന്റെ പ്രധാന ഭാഗങ്ങൾ
- പെറ്റൽസ്
- സെപൽസ്
- ജനിപുടം
പൂക്കളിലെ പെൺലിംഗ അവയവം ആണ് ജനിപുടം .ഓരോ ജനിപുടവും ഒന്നോ അതിലധികമോ കാര്പ്പലുകൾ ചേർന്നതാണ് .പരാഗണ സ്ഥലം ,ജനിദണ്ഡ്,അണ്ഡാശയം എന്നീ ഭാഗങ്ങൾ ചേർന്നതാണ് ജനിപുടം .
- കേസരപുടം
പൂക്കളിലെ ആൺലിംഗ അവയവം ആണ് കേസരപുടം .ധാരാളം കേസരങ്ങൾ ചെര്ന്നതാണിത്.കേസരത്തിലെ നേർത്ത തണ്ട് പോലുള്ള ഭാഗം ആണ് തന്തുകം .വീർത്ത അഗ്രഭാഗം ആണ് പരാഗി .[1]
[തിരുത്തുക] അവലംബം
- ↑ അടിസ്ഥാനശാസ്ത്രം,ആറാം ക്ലാസ് ,ഭാഗം രണ്ട് ,പേജ് 67
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
||||||||||||||||||||||||||