നിത്യകല്യാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിത്യകല്യാണി
Rosy periwinkle
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Catharanthus
വർഗ്ഗം: C. roseus
ശാസ്ത്രീയ നാമം
Catharanthus roseus
(കാരോലുസ് ലിന്നേയുസ് ) ജോർജ്ജ് ഡോൺ

കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്: periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തിൽ നട്ടുവളർത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്.[1] രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.[2]

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

എല്ലാ ഋതുക്കളിലും പുഷ്പിക്കുന്നതിനാലാണ് ഇത് നിത്യകല്യാണി എന്ന് അറിയപ്പെടുന്നത്. ഏത് കാലാവസ്ഥയിലും ഈ സസ്യത്തിൽ പുഷ്പങ്ങൾ ഉണ്ടാകും

[തിരുത്തുക] അപരനാമങ്ങൾ

നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങൾക്ക് പുറമേ കേരളത്തിൽ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്.[3] ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്.[3] ശവംനാറി എന്ന പേരുമുണ്ട്.[4] പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളിൽ കാണപ്പെടുന്നതിനാൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ ആദോം ഔവേം (ആദവും ഹവ്വയും) എന്നും വിളിക്കാറുണ്ട്.

ഹിന്ദിയിൽ സദാബഹാർ (सदाबहार), മറാഠിയിൽ സദാഫൂലി (सदाफूली), ബംഗാളിയിൽ നയൻ‌താരാ (নযনতাৰা) എന്നിങ്ങനെയാണ് നാമങ്ങൾ.

[തിരുത്തുക] ചരിത്രം

പുരാതനകാലത്ത് വിഷമായും ലഹരിമരുന്നായും ഈ ചെടിയുടെ സത്ത് ഉപയോഗിച്ചിരുന്നു.

[തിരുത്തുക] ആവാസവ്യവസ്ഥ

കേരളത്തിൽ സർവസാധാരണമായി വളരുന്നു.

[തിരുത്തുക] ഔഷധമൂല്യം

അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നുണ്ട്.[1] ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണംകുറക്കുന്നതായി കണ്ടെത്തിയതിനെതുടർന്നുള്ള പരീക്ഷണങ്ങളാണ്‌ കാൻസർ ചികിത്സക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിലെത്തിച്ചത്. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ മരുന്നു നിർമ്മിച്ചുവരുന്നു.

[തിരുത്തുക] അവലംബം

  1. 1.0 1.1 http://www.botany.hawaii.edu/bot442/36PsychoactivePlantsII.pdf
  2. http://shl.4t.com/ajma.html
  3. 3.0 3.1 അഞ്ചിലത്തെറ്റി, സർവ്വവിജ്ഞാനകോശം, കേരള സർക്കാർ പ്രസിദ്ധീകരണം
  4. പ്രധാന ഔഷധ സസ്യങ്ങൾ, കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാവകുപ്പ്

[തിരുത്തുക] ബാഹ്യകണ്ണികൾ

[തിരുത്തുക] ചിത്രങ്ങൾ


"http://ml.wikipedia.org/w/index.php?title=നിത്യകല്യാണി&oldid=1317033" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ