തൃശ്ശൂർ തീവണ്ടി നിലയം (കോഡ്:TCR) ദക്ഷിണേന്ത്യയിലെ കന്യാകുമാരി - ഷൊർണൂർ പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ്. ഒല്ലൂർ തീവണ്ടി നിലയത്തിനും പുങ്കുന്നം തീവണ്ടി നിലയത്തിനും ഇടയിലാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയുടെതിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് തൃശ്ശൂർ തീവണ്ടി നിലയം
പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ അളവിൽ മുൻപതിയിൽ ഉള്ള ഒരു സ്റ്റേഷൻ കൂടി ആണ് ഇത്[1]. ഈ സ്റ്റേഷൻ ദിവസവും 40,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഭക്ഷണശാലകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.