തിരുവാങ്കുളം

Coordinates: 9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവാങ്കുളം
Map of India showing location of Kerala
Location of തിരുവാങ്കുളം
തിരുവാങ്കുളം
Location of തിരുവാങ്കുളം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം തൃപ്പൂണിത്തുറ
ലോകസഭാ മണ്ഡലം കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
18,412 (2001)
1,755/km2 (4,545/sq mi)
സ്ത്രീപുരുഷ അനുപാതം 1003 /
സാക്ഷരത 94.28%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 10.49 km² (4 sq mi)
കോഡുകൾ

9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് തിരുവാങ്കുളം. 2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു. പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.

പേരിനുപിന്നിൽ[തിരുത്തുക]

പേരിന്റെ ഉത്ഭവത്തിനെക്കുറിച്ച് വ്യക്തതയില്ല. തിരുവൻ എന്ന ദേവന്റെ നാമത്തിലുള്ള ക്ഷേത്രവും അതിന്റെ കുളവും ചേർന്ന നാമം തിരുവാങ്കുളം ആയതായി ചില ചരിത്രകാരന്മാർ കരുതുന്നു.[അവലംബം ആവശ്യമാണ്]

നദികൾ[തിരുത്തുക]

തിരുവാങ്കുളം ഗ്രാമത്തിന്റെ കിഴക്ക് ചിത്രപ്പുഴയും വടക്ക് ചമ്പക്കര കനാലും പടിഞ്ഞാറ് കണിയാപുള്ളി പുഴയും ഒഴുകുന്നു.

റോഡുകൾ[തിരുത്തുക]

കൊച്ചി - മധുര ദേശീയപാത (NH-49) തിരുവാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്.

ജീവിതമാർഗ്ഗം[തിരുത്തുക]

തിരുവാങ്കുളത്തുള്ള ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.[അവലംബം ആവശ്യമാണ്] കൂടാതെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാനമായി ഉള്ളത്, കുപ്പിയുടെ അടപ്പുകൾ ഉണ്ടാക്കുന്ന മൂന്നോ നാലോ യൂണിറ്റുകളാണ്.

സർക്കാർ ആഫീസുകൾ[തിരുത്തുക]

  • വില്ലേജ് ആഫീസ്
  • മുനിസിപ്പാലിറ്റി ആഫീസ്
  • മൃഗാശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം.
  • ഗവൺമെന്റ് സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ

  • പാഴൂർമറ്റം മാരിയമ്മൻ കോവിൽ
  • പെരുന്നിനാകുളം ശിവക്ഷേത്രം
  • ശ്രീകൃഷ്ണ ക്ഷേത്രം
  • തിരുവാങ്കുളം ശിവക്ഷേത്രം
  • തിരുവാങ്കുളം മാരിയമ്മൻ കോവിൽ
  • വയൽത്തൂർ ഭദ്രാക്ഷേത്രം
  • കുന്നത്തുകുളങ്ങര കാവ്

ക്രിസ്ത്യൻ ആരാധനാലയങ്ങൾ

  • മർത്തോമ്മാപള്ളി
  • തിരുവാങ്കുളം കത്തോലിക്കാ പള്ളി

വിനോദസഞ്ചാരം[തിരുത്തുക]

തിരുവാങ്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവാങ്കുളം&oldid=3331018" എന്ന താളിൽനിന്ന് ശേഖരിച്ചത്