ട്വന്റി 20 ലോകകപ്പ് 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസിസി വേൾഡ് ട്വന്റി 20 ചാമ്പ്യൻഷിപ്പ്
2012iccworldt20.png
ഐസിസി വേൾഡ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ ലോഗോ
സംഘാടകർ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലി ട്വന്റി 20 ക്രിക്കറ്റ്‌
ടൂർണമെന്റ് ശൈലി(കൾ) Group stage and Knockout
ആതിഥേയർ ശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾ WestIndiesCricketFlagPre1999.svg വെസ്റ്റ് ഇൻഡീസ് (1 തവണ)
പങ്കെടുത്തവർ 12[1]
ആകെ മത്സരങ്ങൾ 27
ടൂർണമെന്റിലെ കേമൻ ഓസ്ട്രേലിയ ഷെയ്ൻ വാട്സൺ
ഏറ്റവുമധികം റണ്ണുകൾ ഓസ്ട്രേലിയ ഷെയ്ൻ വാട്സൺ (249)
ഏറ്റവുമധികം വിക്കറ്റുകൾ ശ്രീലങ്ക അജന്താ മെൻഡിസ് (15)
ഔദ്യോഗിക വെബ്സൈറ്റ് Official website
2010 (മുൻപ്) (അടുത്തത് ) 2014

നാലാം ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 7 വരെ ശ്രീലങ്കയിൽ നടന്നു. മൂന്ന് വേദികളിലായിരുന്നു മത്സരം നടന്നത്. 12 രാജ്യങ്ങളുടെ സംഘങ്ങളാണ് ഈ ലോകകപ്പിൽ മത്സരിച്ചത്. ഈ ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് പ്രാഥമികഘട്ടമൽസരങ്ങൾ കളിച്ചത്. ശ്രീലങ്കൻ പേസ് ബൌളർ ലാസിത് മലിംഗ ആയിരുന്നു ലോകകപ്പിന്റെ ഈവേന്റ്റ് അംബാസിഡർ ആയി നിയോഗിക്കപ്പെട്ടത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ സൂപ്പർ 8 മത്സരങ്ങൾ നടന്നു. 2 ഗ്രൂപ്പുകളിലായാണ് ഈ ഘട്ടത്തിൽ മൽസരങ്ങൾ നടന്നത്. സൂപ്പർ എട്ടിൽ നിന്ന് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകൾ സെമീഫൈനലിൽ എത്തി. 2012 ഒക്ടോബർ 4, 5 തിയതികളിൽനടന്ന സെമിഫൈനലുകളിൽ ശ്രീലങ്ക, പാകിസ്താനെയും വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയയേയും തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഒക്ടോബർ 7 ന് നടന്ന ഫൈനലിൽ ശ്രീലങ്കയെ 36 റൺസിന് തോൽപ്പിച്ച് തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി.

പങ്കെടുത്ത രാജ്യങ്ങൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ബാറ്റിംഗ്[തിരുത്തുക]

കൂടൂതൽ റൺസ്

ഉയർന്ന വ്യക്തിഗത സ്കോർ

കൂടൂതൽ സിക്സുകൾ

ഉയർന്ന പ്രഹരശേഷി

ബൗളിംഗ്[തിരുത്തുക]

കൂടൂതൽ വിക്കറ്റുകൾ

മികച്ച ബൗളിംഗ് പ്രകടനം

മികച്ച ആവറേജ്

 • ഹർഭജൻ സിങ്.................8.00
 • കെയ്റോൺ പൊള്ളാർഡ്........9.50
 • ഡഗ്ഗ് ബ്രയ്സ്വെൽ....................9.75

മികച്ച എക്കൊണമി റേറ്റ്

ടീം[തിരുത്തുക]

Highest Totals
Team Score Overs RR
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ്    205/4      20   10.25
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട്    196/5      20   9.80
Flag of ന്യൂസിലാന്റ് ന്യൂസിലാന്റ്    191/3      20   9.55
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ്    191/8      20   9.55
Flag of ശ്രീലങ്ക ശ്രീലങ്ക    182/4      20   9.10
Highest Aggregate
Team 1 Team 2 TRC Overs RR
Flag of ബംഗ്ലാദേശ് ബംഗ്ലാദേശ് Flag of പാകിസ്താൻ പാകിസ്താൻ    353/8   38.4   9.12
Flag of ശ്രീലങ്ക ശ്രീലങ്ക Flag of ന്യൂസിലാന്റ് ന്യൂസിലാന്റ്    348/13   40.0   8.70
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ്    343/9   40.0   8.57
Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് Flag of പാകിസ്താൻ പാകിസ്താൻ    341/15   40.0   8.52
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ    336/14   36.4   9.16

പ്രധാന സംഭവങ്ങൾ[തിരുത്തുക]

 • സെപ്റ്റംബർ 20: സിംബാബെ ഈ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി. ഇതോടെ ഗ്രൂപ്പ് സി യിൽ നിന്നും സൗത്താഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ എത്തി.
 • സെപ്റ്റംബർ 21: ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റിന്റെ ബ്രണ്ടൻ മക്കല്ലം സ്വെഞ്ചറി നേടി. 58 ബാളുകളിൽ നിന്ന് 123 റൺസാണ് ഇദ്ദേഹം നേടിയത്. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. അന്താരാഷ്ട്ര ട്വന്റി 20 യിൽ 2 സ്വെഞ്ചറി നേടുന്ന ഒരേയൊരു കളിക്കാരൻ എന്ന റെക്കാർഡും ഇതിലൂടെ നേടി.
 • സെപ്റ്റംബർ 23: അന്താരാഷ്ട്ര ട്വന്റി 20യിൽ ഇംഗ്ലണ്ട് അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി. ഗ്രൂപ്പ് യിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 80 റൺസിനാണ് അവർ പുറത്തായത്.
 • സെപ്റ്റംബർ 25: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു.
 • സെപ്റ്റംബർ 27: സൂപ്പർ 8 മത്സരങ്ങൾക്ക് തുടക്കം. ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ശ്രീലങ്ക വിജയിച്ചു.
 • ഒക്ടോബർ 4: ആദ്യ സെമിഫൈനലിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇതാദ്യമായാണ് ആതിഥേയ രാജ്യം ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.
 • ഒക്ടോബർ 5: രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെസ്റ്റ്ഇൻഡീസിന് വിജയം. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്നതും 200നു മുകളിൽ സ്കോർ ചെയ്യപ്പെട്ട ആദ്യ ടോട്ടലുമാണ് വിൻഡീസ് നേടിയത്. 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
 • ഒക്ടോബർ 7:ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് കിരീടം നേടി. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ട്വന്റി-20 ലോകകിരീടമാണിത്.

സന്നാഹ മത്സരങ്ങൾ[തിരുത്തുക]

സെപ്റ്റംബർ 13മുതൽ 17 വരെയാണ് സന്നാഹ മത്സരങ്ങൾ നടന്നത്. ടുർണമെന്റിലെ എല്ലാ ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിച്ചു.[4]

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ഗ്രൂപ്പ് എ[തിരുത്തുക]

ഗ്രൂപ്പ് എ
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
Flag of ഇന്ത്യ ഇന്ത്യ 2 2 0 ‌‌4 +2.825
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് 2 1 1 2 +0.650
Flag of അഫ്ഗാനിസ്ഥാൻ അഫ്ഗാനിസ്ഥാൻ 2 0 2 0 -3.475

ഗ്രൂപ്പ് ബി[തിരുത്തുക]

ഗ്രൂപ്പ് ബി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ 2 2 0 4 +2.184
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് 1 0 1 0 -1.854
Flag of Ireland അയർലന്റ് 1 0 1 0 -2.092

ഗ്രൂപ്പ് സി[തിരുത്തുക]

ഗ്രൂപ്പ് സി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക 2 2 0 4 +3.597
Flag of ശ്രീലങ്ക ശ്രീലങ്ക 2 1 1 2 +1.852
Flag of സിംബാബ്‌വെ സിംബാബ്‌വെ 2 0 1 0 -3.624

ഗ്രൂപ്പ് ഡി[തിരുത്തുക]

ഗ്രൂപ്പ് ഡി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
Flag of പാകിസ്താൻ പാകിസ്താൻ 2 2 0 4 +0.706
Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് 2 1 1 2 +1.150
Flag of ബംഗ്ലാദേശ് ബംഗ്ലാദേശ് 2 0 2 0 -1.868

സൂപ്പർ 8[തിരുത്തുക]

രണ്ട് ഗ്രൂപ്പായിട്ടാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിനുമുൻപ് നിശ്ചയിച്ചിട്ടുള്ള സീഡിങ് ക്രമത്തിലാണ് സൂപ്പർ എട്ടിലെ ഗ്രൂപ്പുകളിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. നിലവിൽ 4 ഗ്രൂപ്പുകളിലേയും 2ആം സ്ഥാനക്കാർ ഗ്രൂപ്പിലും 4 ഗ്രൂപ്പുകളിലേയും ചാമ്പ്യന്മാർ എഫ് ഗ്രൂപ്പിലുമാണുള്ളത്. ഒരു ടീമിന് 3 മത്സരങ്ങൾ ലഭിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ 2 സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.

പോയിന്റ് നില[തിരുത്തുക]

ഗ്രൂപ്പ് ഇ

ടീം മത്സരങ്ങൾ ജയം തോൽവി ഫലം ഇല്ലാത്തത് നെറ്റ് റൺറേറ്റ് പോയിന്റ്
Flag of ശ്രീലങ്ക ശ്രീലങ്ക 3 3 0 0 +0.998 6
Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് 3 2 1 0 -0.375 4
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് 3 1 1 0 -0.397 2
Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് 3 0 3 0 -0.169 0

ഗ്രൂപ്പ് എഫ്

ടീം മത്സരങ്ങൾ ജയം തോൽവി ഫലം ഇല്ലാത്തത് നെറ്റ് റൺറേറ്റ് പോയിന്റ്
Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ 3 2 1 0 +0.464 4
Flag of പാകിസ്താൻ പാകിസ്താൻ 3 2 1 0 +0.272 4
Flag of ഇന്ത്യ ഇന്ത്യ 2 1 1 0 -0.452 2
Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക 2 0 2 0 -0.605 0

മത്സര വിവരങ്ങൾ[തിരുത്തുക]

ഗ്രൂപ്പ് ഇ[തിരുത്തുക]

27 സെപ്റ്റംബർ
15:30 (D/N)
Scorecard
ന്യൂസിലാന്റ് Flag of ന്യൂസിലാന്റ്
174/7 (20 ഓവറുകൾ)
v Flag of ശ്രീലങ്ക ശ്രീലങ്ക
174/6 (20 ഓവറുകൾ)
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ ശ്രീലങ്ക വിജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: തിലകരത്ന ദിൽഷൻ (ശ്രീലങ്ക)
റോബ് നിക്കോൾ 58 (30)
അകില ധനൻജയ 2/32 (4 ഓവറുകൾ)
തിലകരത്ന ദിൽഷൻ 76 (53)
ജെയിംസ് ഫ്രാങ്കിളിൻ 2/34 (4 ഓവറുകൾ)
 • ടോസ് നേടിയ ന്യസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
 • അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം: അകില ധനൻജയ (ശ്രീലങ്ക)27 സെപ്റ്റംബർ
19:30 (D/N)
Scorecard
വെസ്റ്റ് ഇൻഡീസ് Flag of the West Indies Cricket Board
179/5 (20 ഓവറുകൾ)
v Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട്
164/5 (20 ഓവറുകൾ)
വെസ്റ്റ് ഇൻഡീസ് 15 റൺസിന് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ആസ്ട്രേലിയ)
കളിയിലെ കേമൻ: ജോൺസൺ ചാൾസ് (വെസ്റ്റ് ഇൻഡീസ്)
ജോൺസൺ ചാൾസ് 84 (56)
സ്റ്റുവർട്ട് ബ്രോഡ് 2/26 (4 ഓവറുകൾ)
ഇയാൻ മോർഗൻ 71* (36)
രവി രാംപോൾ 2/37 (4 ഓവറുകൾ)
 • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 സെപ്റ്റംബർ
15:30 (D/N)
Scorecard
ന്യൂസിലാന്റ് Flag of ന്യൂസിലാന്റ്
148/6 (20 ഓവറുകൾ)
v Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട്
149/4 (18.5 ഓവറുകൾ)
ഇംഗ്ലണ്ട് 6 വിക്കറ്റുകൾക്ക് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: ലൂക്ക് റൈറ്റ് (ഇംഗ്ലണ്ട്)
ജെയിംസ് ഫ്രാങ്കിളിൻ 50 (33)
സ്റ്റീവ് ഫിൻ 3/16 (4 ഓവറുകൾ)
ലൂക്ക് റൈറ്റ് 76 (43)
ഡാനിയൽ വെട്ടോറി 1/20 (4 ഓവറുകൾ)
 • ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 സെപ്റ്റംബർ
19:30 (D/N)
Scorecard
വെസ്റ്റ് ഇൻഡീസ് Flag of the West Indies Cricket Board
129/5 (20.0 ഓവറുകൾ)
v Flag of ശ്രീലങ്ക ശ്രീലങ്ക
130/1 (15.0 ഓവറുകൾ)
ശ്രീലങ്ക 9 വിക്കറ്റിനു ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ)
കളിയിലെ കേമൻ: മഹേല ജയവർദ്ധന (ശ്രീലങ്ക)
മാർലോൺ സാമുവൽസ് 50 (34)
നുവാൻ കുലശേഖര 2/12 (4.0 ഓവറുകൾ)
മഹേല ജയവർദ്ധന 65 (49)
രവി രാംപോൾ 1/39 (4 ഓവറുകൾ)
 • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

1 ഒക്ടോബർ
15:30 (D/N)
Scorecard
വെസ്റ്റ് ഇൻഡീസ് Flag of the West Indies Cricket Board
139 (19.3 ഓവറുകൾ)
v Flag of ന്യൂസിലാന്റ് ന്യൂസിലാന്റ്
139/7 (20 ഓവറുകൾ)
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ വെസ്റ്റിൻഡീസ് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & ആസാദ് റൗഫ് (പാകിസ്താൻ)
കളിയിലെ കേമൻ: സുനിൽ നരൈൻ (വെസ്റ്റിൻഡീസ്)
ക്രിസ് ഗെയ്ൽ 30 (14)
ടിം സൗത്തി 3/21 (4 ഓവറുകൾ)
റോസ് ടെയ്ലർ 62 (40)
സുനിൽ നരൈൻ 3/20 (4 ഓവറുകൾ)
 • ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
 • ഈ ടൂർണമെന്റിൽ നിന്നും ന്യൂസിലാൻഡ് പുറത്തായി1 ഒക്ടോബർ
19:30 (D/N)
Scorecard
ഫലകം:Country data SL
168/6 (20 ഓവറുകൾ)
v Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട്
150/9 (20 ഓവറുകൾ)
ശ്രീലങ്ക 19 റൺസിനു ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
മഹേല ജയവർദ്ധന 42 (38)
സ്റ്റുവർട്ട് ബ്രോഡ് 3/32 (4 ഓവറുകൾ)
സമിത് പട്ടേൽ 67 (48)
ലസിത് മലിംഗ 5/31 (4 ഓവറുകൾ)
 • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.
 • ശ്രീലങ്കയും വെസ്റ്റിൻഡീസും സെമി ഫൈനലിലേക്ക് യോഗ്യത നേടി. and ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ നിന്നും പുറത്തായി

ഗ്രൂപ്പ് എഫ്[തിരുത്തുക]

28 സെപ്റ്റംബർ
15:30 (D/N)
Scorecard
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക
133/6 (20 ഓവറുകൾ)
v Flag of പാകിസ്താൻ പാകിസ്താൻ
136/8 (19.3 ഓവറുകൾ)
പാകിസ്താൻ 2 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: ഉമ്മർ ഗുൽ (പാകിസ്താൻ)
ജെപി ഡുമിനി 48 (38)
മൊഹമ്മദ് ഹഫീസ് 2/23 (4 ഓവറുകൾ)
ഉമ്മർ അക്മൽ 43* (41)
ഡെയ്ൽ സ്റ്റെയ്ൻ 3/22 (4 ഓവറുകൾ)
 • ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

28 സെപ്റ്റംബർ
19:30 (D/N)
Scorecard
India Flag of India
140/7 (20 ഓവറുകൾ)
v Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
141/1 (14.5 ഓവറുകൾ)
ഓസ്ട്രേലിയ 9 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്)
കളിയിലെ കേമൻ: ഷെയ്ൻ വാട്സൺ (ഓസ്ട്രേലിയ)
ഇർഫാൻ പഠാൻ 31 (30)
ഷെയ്ൻ വാട്സൺ 3/34 (4 ഓവറുകൾ)
ഷെയ്ൻ വാട്സൺ 72 (42)
യുവരാജ് സിങ് 1/16 (2 ഓവറുകൾ)
 • ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
 • ട്വന്റി 20യിൽ ഒരു കളിയിൽ തന്നെ അർധസെഞ്ചുറി നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ ഓൾറൗണ്ടർ എന്ന നേട്ടം ഷെയ്ൻ വാട്സൺ കൈവരിച്ചു.

30 സെപ്റ്റംബർ
15:30 (D/N)
Scorecard
ദക്ഷിണാഫ്രിക്ക Flag of ദക്ഷിണാഫ്രിക്ക
146/5 (20 ഓവറുകൾ)
v Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
147/2 (17.4 ഓവറുകൾ)
ഓസ്ട്രേലിയ 8 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്)
കളിയിലെ കേമൻ: ഷെയ്ൻ വാട്സൺ (ഓസ്ട്രേലിയ)
റോബിൻ പീറ്റേഴ്സൺ 32* (19)
സേവിയർ ഡോഹെർട്ടി 3/20 (4 ഓവറുകൾ)
ഷെയ്ൻ വാട്സൺ 70 (47)
മോണി മോർക്കൽ 1/23 (3 ഓവറുകൾ)
 • ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.

30 സെപ്റ്റംബർ
19:30 (D/N)
Scorecard
പാകിസ്താൻ Flag of പാകിസ്താൻ
128 (19.4 ഓവറുകൾ)
v Flag of ഇന്ത്യ ഇന്ത്യ
129/7 (17.0 ഓവറുകൾ)
ഇന്ത്യ 8 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: വിരാട് കോഹ്ലി (ഇന്ത്യ)
ഷോയബ് മാലിക് 28 (22)
ലക്ഷ്മിപതി ബാലാജി 3/22 (3.4 ഓവറുകൾ)
വിരാട് കോഹ്ലി 78* (61)
റാസ ഹസൻ 1/22 (4 ഓവറുകൾ)
 • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

2 ഒക്ടോബർ
15:30 (D/N)
Scorecard
പാകിസ്താൻ Flag of പാകിസ്താൻ
149/6 (20 ഓവറുകൾ)
v Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
117/7 (20 ഓവറുകൾ)
പാകിസ്താൻ 32 റൺസിന് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്) & റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്)
കളിയിലെ കേമൻ: റാസ ഹസൻ (Pak)
നസീർ ജംഷദ് 55 (46)
മിച്ചൽ സ്റ്റാർക്ക് 3/20 (4 ഓവറുകൾ)
മൈക്കൽ ഹസി 54* (47)
സയീദ് അജ്മൽ 3/17 (4 ഓവറുകൾ)
 • ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.
 • Australia qualified for the semi-finals and ഈ ടൂർണമെന്റിൽ നിന്നും സൗത്താഫ്രിക്ക പുറത്തായി.

2 ഒക്ടോബർ
19:30 (D/N)
Scorecard
ഇന്ത്യ Flag of ഇന്ത്യ
152/6 (20 ഓവറുകൾ)
v Flag of ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
151/10 (19.5 ഓവറുകൾ)
ഇന്ത്യ ഒരു റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: യുവരാജ് സിങ്
സുരേഷ് റെയ്ന 45 (34)
റോബിൻ പീറ്റേഴ്സൺ 2/25 (4 ഓവറുകൾ)
ഹാഫ് ഡ്യു പ്ലെസിസ് 65 (38)
സഹീർ ഖാൻ 3/22 (4 ഓവറുകൾ)
 • ടോസ് നേടിയ സൗത്താഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
 • പാകിസ്താൻ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും and ഇന്ത്യ പുറത്താവുകയും ചെയ്തു

സെമി ഫൈനൽ[തിരുത്തുക]

4 ഓക്ടോബർ
19:00 (D/N)
Scorecard
ശ്രീലങ്ക Flag of ശ്രീലങ്ക
139/4 (20 ഓവറുകൾ)
v Flag of പാകിസ്താൻ പാകിസ്താൻ
123/7 (20 ഓവറുകൾ)
ശ്രീലങ്ക 16 റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: സൈമൺ ടഫൽ (ഓസ്ട്രേലിയ) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: മഹേല ജയവർദ്ധന (ശ്രീലങ്ക)
മഹേല ജയവർദ്ധന 42 (36)
മൊഹമ്മദ് ഹഫീസ് 1/12 (2 ഓവറുകൾ)
മൊഹമ്മദ് ഹഫീസ് 42 (40)
രംഗനെ ഹെറാത്ത് 3/25 (4 ഓവറുകൾ)
 • ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.
 • ശ്രീലങ്ക ഫൈനലിലേക്ക് യോഗ്യത നേടി.
 • ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ ശ്രീലങ്കയുടെ നാലാമത്തെയും തുടർച്ചയായ രണ്ടാമത്തേയും ഫൈനലാണിത്. 2007ലെ ക്രിക്കറ്റ് ലോകകപ്പ്, 2009ലെ ലോക ട്വന്റി-20, 2011ലെ ക്രിക്കറ്റ് ലോകകപ്പ് എന്നിവയാണ് മറ്റുള്ളവ.
 • ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ആതിഥേയ രാജ്യം ഫൈനലിൽ എത്തുന്നത്.

5 ഓക്ടോബർ
19:00 (D/N)
Scorecard
വെസ്റ്റ് ഇൻഡീസ് Flag of the West Indies Cricket Board
205/4 (20 ഓവറുകൾ)
v Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ
131 (16.4 ഓവറുകൾ)
വെസ്റ്റ് ഇൻഡീസ് 74 റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & കുമാർ ധർമസേന (ശ്രീലങ്ക)
കളിയിലെ കേമൻ: ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
ക്രിസ് ഗെയ്ൽ 75* (41)
പാറ്റ് കമ്മിൻസ് 2/36 (4 ഓവറുകൾ)
ജോർജ് ബെയ്ലി 63 (29)
രവി രാംപോൾ 3/16 (3.4 ഓവറുകൾ)
 • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
 • ട്വന്റി-20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാമത്തെ സെമി ഫൈനലാണിത്.
 • വെസ്റ്റ് ഇൻഡീസ് ഫൈനലിലേക്ക് യോഗ്യത നേടി.
 • 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.

ഫൈനൽ[തിരുത്തുക]

7 ഒക്ടോബർ
19:00 (D/N)
Scorecard
വെസ്റ്റ് ഇൻഡീസ് Flag of the West Indies Cricket Board
137/6 (20 ഓവറുകൾ)
v Flag of ശ്രീലങ്ക ശ്രീലങ്ക
101 (18.4 ഓവറുകൾ)
36 റൺസിന് വെസ്റ്റ് ഇൻഡീസ് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ കേമൻ: മാർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്)
മാർലോൺ സാമുവൽസ് 78 (55)
Ajantha Mendis 4/12 (4 ഓവറുകൾ)
മഹേല ജയവർദ്ധനെ 33 (36)
സുനിൽ നരൈൻ 3/9 (3.4 ഓവറുകൾ)
 • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
 • ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി as a result of this match.
 • തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ട്വന്റി_20_ലോകകപ്പ്_2012&oldid=1937983" എന്ന താളിൽനിന്നു ശേഖരിച്ചത്