ടാറന്റോ
| ടാറന്റോ | |||
|---|---|---|---|
| — Comune — | |||
| Comune di Taranto | |||
|
|||
|
|
|||
| സ്ഥാനം: 40°28′N 17°14′E / 40.467°N 17.233°ECoordinates: 40°28′N 17°14′E / 40.467°N 17.233°E | |||
| Country | Italy | ||
| Region | Puglia | ||
| Province | Taranto (TA) | ||
| Frazioni | Talsano, Lido Azzurro, Lama, San Vito | ||
| ഭരണം | |||
| • Mayor | Ippazio Stefàno | ||
| വിസ്തീർണ്ണം | |||
| • Total | 209.64 km2 (80.9 sq mi) | ||
| Elevation | 15 m (49 ft) | ||
| ജനസംഖ്യ (31 December 2010) | |||
| • Total | 1,91,810 | ||
| • സാന്ദ്രത | 914.9/km2 (2,369.7/sq mi) | ||
| Demonym | Tarantini or Tarentini | ||
| സമയമേഖല | CET (യു.ടി.സി.+1) | ||
| • (വേനൽക്കാലസമയം) | CEST (യു.ടി.സി.+2) | ||
| Postal code | 74121-74122-74123 | ||
| Dialing code | (+39)099 | ||
| Patron saint | Saint Catald of Taranto | ||
| Saint day | May 10 | ||
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് | ||
ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവുമാണ് ടാറന്റോ. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായിരുന്ന ടാറന്റോയെ ടാറെന്റം (Tarentum) എന്നാണ് അറബികൾ വിശേഷിപ്പിച്ചിരുന്നത്.
- വിസ്തൃതി: 2436 ച. കി. മീ.
- ജനസംഖ്യ: 230207.
ഉള്ളടക്കം |
[തിരുത്തുക] മുഖ്യകാർഷികോത്പന്നങ്ങൾ
അപുലിയൻ (Apulian)[1] തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞതാണ് കിഴക്കൻ മേഖല. ഗോതമ്പ്, വൈൻ, ഒലീവ് എണ്ണ, ഫലവർഗങ്ങൾ എന്നിവയാണ് മുഖ്യകാർഷികോത്പന്നങ്ങൾ.
[തിരുത്തുക] പുരാതനനഗരം
പുരാതനനഗരം അഥവാ സിറ്റവെച്ചിയ (Cittavecchia)[2] ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വർധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങൾ, പ്രത്യേകിച്ചും മധ്യകാലസൌധങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സൻകറ്റാൾഡാ കതിഡ്രൽ (11-ആം നൂറ്റാണ്ട്) ആണ് ഇതിൽ പ്രധാനം. ദ്വീപിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്ത് 15-ആം നൂറ്റാണ്ടിൽ പുനർനിർമിച്ച ബൈസാന്തിയൻ വൻകോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.
[തിരുത്തുക] നാവികകേന്ദ്രം
ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പൽനിർമാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തിൽ പുരാതന നഗരത്തിന്റെ വടക്കൻ മേഖലയെ കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. മരെ പിക്കോളൊ (Mare Piccolo)[3] തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൗകാശയം നിർമിച്ചിട്ടുണ്ട്.
[തിരുത്തുക] നഗര വികസനം
ടാറസ് കോളനിവൽക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ആം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് സ്പാർട്ടക്കാർ (Spartans) ടാറന്റോ സ്ഥാപിച്ചത്. തുടർന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ആം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമർന്ന ടാറന്റോ ഇപിറസ്(Epirus)ലെ രാജാവായ പൈറസിന്റെ (Pyrrhus) സഹായം തേടി. യുദ്ധാനന്തരം ബി.സി. 272-ൽ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ടാറന്റോയിൽ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.
[തിരുത്തുക] നാശവും ഉയിർത്തെഴുനേപ്പും
ബാബിലോണിയൻ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ൽ മൂർസ് പരിപൂർണമായി നശിപ്പിച്ചു. തുടർന്ന് ബൈസാന്തിയൻ ചക്രവർത്തിമാർ വീണ്ടെടുത്ത് പുനർനിർമിക്കുന്നതുവരെ മുസ്ലിം, ക്രിസ്ത്യൻ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ൽ ടാറന്റോ നോർമൻകാരുടെ പിടിയിലമർന്നു. നോർമൻകാർക്കു ശേഷം ജെർമനിയിലെ ഹോഹെൻസ്റ്റാഫെൻ (Hohenstaufen) ചക്രവർത്തിമാരും, ഫ്രാൻസിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേൽ ആധിപത്യം നിലനിർത്തി. 1860-ൽ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീർന്നു.
[തിരുത്തുക] അവലംബം
- ↑ http://archaeology.about.com/od/aterms/g/apulian.htm Apulian Culture
- ↑ http://lyricstranslate.com/en/La-citta-vecchia-La-citta-vecchia.html Italian → English La citta vecchia lyrics - Fabrizio De Andrè lyrics ..
- ↑ http://www.helloapulia.com/en/case-vacanza/cv053-il-balcone-al-mare-piccolocv053-il-balcone-al-mare-piccolo/ CV053 – Balcone al Mare piccolo « HelloApulia.com :: you and your ...
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാറന്റോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |