ടൊറാന്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൊറാന്റോ
—  പട്ടണം  —
സിറ്റി ഓഫ് ടൊറാന്റോ

Flag
Coat of arms of ടൊറാന്റോ
Coat of arms
Nickname(s): T.O., T-Dot, Hogtown, The Queen City, The Big Smoke, Toronto the Good, The City Within a Park
Motto: Diversity Our Strength
Location of Toronto and its census metropolitan area in the province of Ontario
സ്ഥാനം: 43°42′59.72″N 79°20′26.47″W / 43.7165889°N 79.3406861°W / 43.7165889; -79.3406861Coordinates: 43°42′59.72″N 79°20′26.47″W / 43.7165889°N 79.3406861°W / 43.7165889; -79.3406861
Country  Canada
Province  Ontario
Former boroughs East York, Etobicoke, North York, Old Toronto, Scarborough, York
Established August 27, 1793
Incorporated March 6, 1834
Amalgamated January 1, 1998 from Flag of Metropolitan Toronto.svg Metropolitan Toronto
ഭരണം
 • Mayor David Miller
 • Council Toronto City Council
 • MPs
 • MPPs
വിസ്തീർണ്ണം[1][2]
 • പട്ടണം 630 km2 (243.2 sq mi)
 • Urban 1,749 km2 (675.3 sq mi)
 • മെട്രോ 7,125 km2 (2,751 sq mi)
Elevation 76 m (249 ft)
ജനസംഖ്യ (2006)[3] [2]
 • പട്ടണം 2
 • സാന്ദ്രത 3,972/km2 (10,287.4/sq mi)
 • Urban [
 • മെട്രോ [
സമയമേഖല EST (യു.ടി.സി.-5)
 • (വേനൽക്കാലസമയം) EDT (യു.ടി.സി.-4)
Postal code span M
Area code(s) (416) and (647)
NTS Map 030M11
GNBC Code FEUZB
വെബ്സൈറ്റ് toronto.ca

കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടൊറാന്റോ (pronounced /təˈrɒntoʊ/) രാജ്യത്തെ ഒരു പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്‌. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് ഒണ്ടാറിയോ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തായാണ്‌ കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്.[4][5]


കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റൻ നഗരവുമാണ് ടൊറന്റോ. എന്നാൽ നഗരജനസംഖ്യയിൽ ഭൂരിഭാഗവും ടൊറന്റോ നഗരകേന്ദ്രത്തെക്കാൾ മോൺട്രിയൽ (montreal) നഗരാസ്ഥാനത്താണ് വസിക്കുന്നത്. ഒണ്ടാറിയോ തടാകത്തിന്റെ വടക്കു പടിഞ്ഞാറ് തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടൊറന്റോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ്. ജനസംഖ്യ : 635, 395 (1996).

കാനഡയിലെ പ്രധാന ഉത്പാദന-സാമ്പത്തിക- വാർത്താവിനിമയ കേന്ദ്രം കൂടിയാണ് ടൊറന്റോ. കനേഡിയൻ നിർമാണ വ്യവസായത്തിന്റെ മൂന്നിലൊന്ന് ടൊറന്റോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ കാനഡയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ദ് ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവും ടൊറന്റോയാണ്. മുദ്രണം, പ്രസിദ്ധീകരണം, ടെലിവിഷൻ, ഫിലിം നിർമാണം എന്നിവയാണ് ടൊറന്റോയിലെ മുഖ്യ ഉത്പാദന-സാമ്പത്തിക പ്രവർത്തനങ്ങൾ. കാനഡയിലെ ഏറ്റവും വലിയ മ്യൂസിയവും പബ്ളിക് ലൈബ്രറി ശൃംഖലയും ടൊറന്റോയിലാണ് പ്രവർത്തിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

വെള്ളക്കാരുടെ അധിനിവേശത്തിനു മുമ്പ് ഇറോക്വായിസ് ഇൻഡ്യൻ (Iroquois Indian) വംശജരാണ് ടൊറന്റോ മേഖലയിൽ വസിച്ചിരുന്നത്. 1615-ൽ ഫ്രഞ്ച് സാഹസികൻ എറ്റിന്നെ ബ്രൂലി (Etienne Brule) ടൊറന്റോയിൽ എത്തിയതോടെ ടൊറന്റോ ഫ്രഞ്ച് അധിനിവേശത്തിന്റെ വേദിയായി. 1720-ൽ ഫ്രഞ്ചുകാർ ഇവിടെ ഒരു പണ്ടകശാല തുറക്കുകയും, 1750-ൽ ടൊറന്റോ കോട്ട നിർമിക്കുകയും ചെയ്തു. എന്നാൽ 1759-ൽ ബ്രിട്ടീഷുകാരുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ചുകാർ തന്നെ ഈ കോട്ട നശിപ്പിച്ചു. 1763-ലെ പാരീസ് ഉടമ്പടി പ്രകാരം കാനഡ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി.

1793-ൽ ലഫ്റ്റനന്റ് ഗവർണർ ജോൺ ഗ്രേവ്സ് സിംകോ, ടൊറന്റോയെ 'യോർക്ക്' എന്നു പുനർനാമകരണം ചെയ്ത് അപ്പർ കാനഡയുടെ ആസ്ഥാനമാക്കി. 1812-ൽ അമേരിക്കൻ സൈന്യം യോർക്കിനെ അഗ്നിക്കിരയാക്കി. 1834-ൽ യോർക്കിനെ ടൊറന്റോ എന്നു പുനർനാമകരണം ചെയ്തു. 1873-ൽ ടൊറന്റോയുടെ പ്രഥമ മേയറായ വില്യം ലെയൺ മെക്കൻസിയുടെ നേതൃത്വത്തിൽ ബ്രിട്ടനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1841-ൽ അപ്പർ ലോവർ കാനഡാ പ്രവിശ്യകൾ ഏകീകരിക്കുകയും ടൊറന്റോ തലസ്ഥാനമായി നിലനിർത്തുകയും ചെയ്തു. തുടർന്ന് 1867-ലെ കോൺഫെഡറേഷനും കോളനികളുടെ വിഭജനവും ടൊറന്റോയെ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാക്കി മാറ്റി.

17, 18 നൂറ്റാണ്ടുകളിൽ ഇന്ത്യക്കാർ ടൊറന്റോയെ ഒണ്ടാറിയോ- ഹഡ്സൺ തടാകങ്ങൾക്കു മധ്യേ കരമാർഗമുള്ള ഒരു സഞ്ചാരപാതയായി ഉപയോഗിച്ചിരുന്നു. 1791-ൽ അപ്പർ കാനഡ, ബ്രിട്ടീഷ് കോളനിയുടെ ലഫ്റ്റനന്റ് ഗവർണറായി അവരോധിക്കപ്പെട്ട ജോൺ ഗ്രേവ്സ് സിംകോ (John Graves Simco) പുതിയ പ്രവിശ്യയുടെ തലസ്ഥാനം ന്യൂയോർക്കിൽ നിന്ന് ടൊറന്റോയിലേക്കു മാറ്റി. 1791-ൽ സിംകോ ഇവിടെ 'യോർക്ക്' (york) എന്ന പേരിൽ ഒരു അധിവാസിതമേഖല സ്ഥാപിച്ചു. 1834-ൽ പ്രസ്തുത പട്ടണം ടൊറന്റോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടൊറന്റോ കാനഡയിലെ ഒരു പ്രമുഖ ഉത്പാദന- ഗതാഗത കേന്ദ്രമായി വളർന്നു തുടങ്ങി. 1954-ൽ മെട്രോപൊലിറ്റൻ ടൊറന്റോ മുനിസിപ്പാലിറ്റി അമേരിക്കയിലെ ആദ്യത്തെ ഗവൺമെന്റ് ഫെഡറേഷനായി. ടൊറന്റോയും 12 നഗരപ്രാന്ത പ്രവിശ്യകളും ചേർന്നതാണ് മെട്രോപൊലിറ്റൻ ടൊറന്റോ.

[തിരുത്തുക] 1800 വരെ

യൂറോപ്പിയന്മാർ ഇന്നത്തെ ടൊറോന്റോയിൽ എത്തിയപ്പോഴേക്കും അവിടേ ഹൂറോൺ വംശക്കാർ ഇറോക്വിയൻ വംശജരെ പുറത്താക്കി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഇറോക്വിയോൻ വാക്കായ,വെള്ളത്തിൽ മരങ്ങളുള്ള സ്ഥലം എന്നർഥമുള്ള ട്കാറോണ്ടോ ( tkaronto) എന്ന വാക്കിൽനിന്നുമാണ്‌ ടൊറോന്റോ എന്ന പേരുണ്ടായതെന്ന് കരുതുന്നു [6]. ഫ്രഞ്ച് കച്ചവടക്കാർ 1750-ൽ റൂയില്ലെ കോട്ട (Fort Rouillé) നിർമ്മിച്ചു[7] അമേരിക്കൻ സ്വാതന്ത്ര്യ സമരക്കാലത്ത് (1775–1783) ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ആധിക്യമുണ്ടായി.

[തിരുത്തുക] 1800–1945

1812-ലെ യുദ്ധത്തിന്റെ ഭാഗമായ യോർക്ക് യുദ്ധത്തിൽ അമേരിക്കൻ സൈന്യം ഈ നഗരം പിടിച്ചടക്കുകയും പാർലമെന്റ് മന്ദിരത്തിന്‌ തീവയ്ക്കുകയും നഗരത്തിന്റെ മിക്കവാറും ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. [8] 1834 മാർച്ച് 6-ന്‌ ടൊറോന്റോ നഗരം പുനസ്ഥാപിക്കപ്പെട്ടു, 9000-ത്തോളം നഗരവാസികളിൽ അടിമത്തത്തിൽനിന്നും രക്ഷപ്പെട്ട പല കറുത്ത വംശജരുമുണ്ടായിരുന്നു(ആഫ്രിക്കൻ അമേരിക്കൻ).[9] 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലെ ജനസംഖ്യ വർദ്ധിക്കുകയും കാനഡയിലേക്കുള്ള കുടിയേറ്റക്കാറുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിത്തീരുകയും ചെയ്തു, 1845-1852 കാലത്ത് അയർലണ്ടിലുണ്ടായ ക്ഷാമത്തെത്തുടർന്ന് ഐറിഷ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി.

[തിരുത്തുക] 1945-നു ശേഷം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർഥികളുടെയും ചൈനയിൽനിന്നും ജോലിതേടി വരുന്നവരുടേയും ഇറ്റലി, പോർച്ചുഗീസ് രാജ്യങ്ങളിലിനിന്നുമുള്ള നിർമ്മാണത്തൊഴിലാളികളുടെയും വരവിനെത്തുടർന്ന് 1951-ഓടെ ഇവിടത്തെ ജനസംഖ്യ ഒരു ദശലക്ഷം കടന്നു. വംശീയാടിസ്ഥാനത്തിലുള്ള കുടിയേറ്റനിയമങ്ങൾ 1960-കളിൽ ഇല്ലായ്‌മ ചെയ്തതോടെ, ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കുടിയേറ്റം വർദ്ധിച്ചു- 1980-കളിൽ ടൊറോന്റോ, മോണ്ട്രിയോളിനെ പിന്തള്ളി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കാനഡയുടെ സാമ്പത്തികതലസ്ഥാനവുമായി. ക്യൂബെക് സ്വയംഭരണ പ്രക്ഷോഭണത്തെത്തുടർന്ന് പല അന്തരാഷ്ട്ര കമ്പനികളും അവയുടെ ആസ്ഥാനം മോണ്ട്രിയോളിൽനിന്നും ടൊറോന്റോയിലേക്കും മറ്റു പടിഞ്ഞാറൻ കനേഡിയൻ നഗരങ്ങളിലേക്കും മാറ്റി.[10]

[തിരുത്തുക] വിദ്യാഭ്യാസം

University College at University of Toronto

1827-ൽ സ്ഥാപിതമായ യൂണിവേർസിറ്റി ഒഫ് ടൊറാന്റോ ഒണ്ടേറൊയോവിലെ ഏറ്റവും ആദ്യം സ്ഥാപിതമായ യൂണിവേർസിറ്റിയും പ്രധാന ഗവേഷണകേന്ദ്രവുമാണ്‌.

ടൊറാന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് 558 പബ്ലിക് സ്കൂളുകൾ നടത്തുന്നു. 451 എലമന്ററി സ്കൂളുകളും 102 ഹൈസ്കൂളുകളും ഉൾപ്പെടുന്ന ഇത് കാനഡയിലെ ഏറ്റവും വലിയ പബ്ലിക് സ്കൂൾ ബോർഡാണ്‌.[11]

കാനഡയിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറി സിസ്റ്റമാണ്‌ 99 ബ്രാഞ്ചുകളുള്ള ടൊറാന്റോ പബ്ലിക് ലൈബ്രറി.[12]

[തിരുത്തുക] ഗതാഗതം

A TTC CLRV streetcar.
Highway 401, the busiest highway in North America.

ടൊറാന്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC) വടക്കേ അമേരിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ മൂന്നാമത്തെ പബ്ലിക് ട്രാൻസിറ്റ് സിസ്റ്റമാണ്‌(ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റി, മെക്സിക്കോ സിറ്റി മെട്രോ എന്നിവ കഴിഞ്ഞാൽ). ഒണ്ടാറിയോയിലെ ഗവൺ‌മെന്റ്, ടൊറാന്റോയിലും സമീപപ്രദേശങ്ങളിലും ഗോ ട്രാൻസിറ്റ് എന്ന പേരിലെ റെയിൽ-ബസ് ശൃംഖലയും നടത്തുന്നു, 2009 ജനുവരിയിലെ കണക്കുകൾ പ്രകാരം ആഴ്ചയിലെ ഓരോ പ്രവൃത്തിദിവസത്തിലും ഏകദേശം 2,05,000 തീവണ്ടി/ബസ് യാത്രക്കാർ ഗോ ട്രാൻസിറ്റ് ഉപയോഗിക്കുന്നു.[13] കാനഡയിലെ ഏറ്റവും തിരക്കുപിടിച്ച ടൊറാന്റോ പിയേർസൺ അന്താരാഷ്ട്രവിമാനത്താവളം (IATA: YYZ) നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്നു.

ടൊറാന്റോ ഭൂപടം

[തിരുത്തുക] പ്രത്യേകതകൾ

മോൺട്രിയൽ ബാങ്ക് ടവർ (285 മീ.), സ്കോട്ടിയ പ്ലാസ (276 മീ.), കൊമേഴ്സ് കോർട്ട് വെസ്റ്റ് (239 മീ.) എന്നിവ ടൊറന്റോയിൽ സ്ഥിതിചെയ്യുന്നു. സി. എൻ. ടവറാണ് (കനേഡിയൻ നാഷണൽ) (553 മീ.) നഗരത്തിലെ മറ്റൊരു പ്രത്യേകത.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


.

[തിരുത്തുക] അവലംബം

  1. "Population and dwelling counts, for Canada, census metropolitan areas, census agglomerations and census subdivisions (municipalities), 2006 and 2001 censuses - 100% data". Statistics Canada, 2006 Census of Population. 2007-03-13. http://www12.statcan.ca/english/census06/data/popdwell/Table.cfm?T=702&PR=35&S=0&O=A&RPP=25, ശേഖരിച്ചത്: 2007-03-19. 
  2. 2.0 2.1 "Population and dwelling counts, for urban areas, 2006 and 2001 censuses - 100% data". Statistics Canada, 2006 Census of Population. 2007-03-13. http://www12.statcan.ca/english/census06/data/popdwell/Table.cfm?T=801&PR=0&SR=1&S=3&O=D, ശേഖരിച്ചത്: 2007-03-19. 
  3. "Population and dwelling counts, for Canada, census metropolitan areas, census agglomerations and census subdivisions (municipalities), 2006 and 2001 censuses - 100% data". Statistics Canada, 2006 Census of Population. 2007-03-13. http://www12.statcan.ca/english/census06/data/popdwell/Table.cfm?T=702&PR=35&S=0&O=A&RPP=25, ശേഖരിച്ചത്: 2007-03-19. 
  4. Citymayors.com, Toronto Star (2004). Retrieved on 2007-07-08.
  5. "Toronto (#10)", "World's Most Economically Powerful Cities." Forbes (2008). Retrieved on 2008-10-31.
  6. "The real story of how Toronto got its name". Natural Resources Canada (2005). http://geonames.nrcan.gc.ca/education/toronto_e.php, ശേഖരിച്ചത്: 2010 ആഗസ്റ്റ് 25. 
  7. Fort Rouillé, Jarvis Collegiate Institute (2006). ശേഖരിച്ച തീയ്യതി 2010 ആഗസ്റ്റ് 25
  8. "Battle of York". Archived from the original on 2007-08-20. http://web.archive.org/web/20070820093114/http://www.udata.com/users/hsbaker/york.htm, ശേഖരിച്ചത്: 2010-ആഗസ്റ്റ് 25. 
  9. Black history at the City of Toronto Archives, City of Toronto (2009). ശേഖരിച്ച തീയ്യതി 2010-ആഗസ്റ്റ് 25.
  10. Westward ho? The shifting geography of corporate power in Canada, Journal of Canadian Studies (2002). ശേഖരിച്ചത് 2010 ആഗസ്റ്റ് 26.
  11. http://www.tdsb.on.ca/wwwdocuments/about_us/director/docs/TDSBAnnReport0405Rev.pdf
  12. "Toronto Public Library contributes 63 millionth record" OCLC (2006-02-03). Retrieved on 2007-07-08.
  13. "GO by the numbers". Archived from the original on 2008-06-24. http://web.archive.org/web/20080624075033/http://www.gotransit.com/PUBLIC/en/aboutgo/whatisgo.htm#GObythenumbers, ശേഖരിച്ചത്: 2009-01-19. 
Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൊറാന്റോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"http://ml.wikipedia.org/w/index.php?title=ടൊറാന്റോ&oldid=1300922" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ