നൂറ്റാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുടര്‍ച്ചയായ നൂറ് വര്‍ഷങ്ങളാണ് ഒരു നൂറ്റാണ്ട് എന്നറിയപ്പെടുന്നത്.

[തിരുത്തുക] നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയന്‍ കലണ്ടറില്‍

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബര്‍ 31നും. രണ്ടാം നൂറ്റാണ്ട് 101ല്‍, മൂന്നാം നൂറ്റാണ്ട് 20ല്‍ എന്ന ക്രമത്തില്‍. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ല്‍ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വര്‍ഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)

[തിരുത്തുക] ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം

20ആം നൂറ്റാണ്ടിന്റെ അവസാനം 1999 ഡിസംബര്‍ 31 ആയിരുന്നു എന്നത് പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണ്. യഥാര്‍ത്ഥത്തില്‍ 2000 ഡിസംബര്‍ 31നാണ് 20ആം നൂറ്റാണ്ട് അവസാനിച്ചത്.

[തിരുത്തുക] ഒന്നാം നൂറ്റാണ്ട് എഡിയും ബിസിയും

1ആം നൂറ്റാണ്ട് ബിസിക്കും 1ആം നൂറ്റാണ്ട് എഡിക്കും ഇടയില്‍ "പൂജ്യം നൂറ്റാണ്ട്" എന്നൊന്നില്ല. ബിസി ഒന്നാം നൂറ്റാണ്ടില്‍ ഉള്‍ക്കൊള്ളുന്നത് ബിസി 100 മുതല്‍ 1 വരെയുള്ള വര്‍ഷങ്ങളാണ്. ബിസിയിലെ മറ്റ് നൂറ്റാണ്ടുകള്‍ ഇതേ ക്രമം പിന്തുടരുന്നു.

"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം