ജൂഡിറ്റ് പോൾഗാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Judit Polgár | |
|---|---|
Judit Polgár at the Sparkassen Chess-Meeting |
|
| മുഴുവൻ പേര് | Judit Polgár |
| രാജ്യം | Hungary |
| ജനനം | 1976 ജൂലൈ 23 Budapest, Hungary |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2701 (No. 47 player and No. 1 woman in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2735 (No. 8 player and No. 1 woman in the July 2005 FIDE World Rankings) |
ഹങ്കേറിയൻ വനിതാ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയായ ചെസ്സ് കളിക്കാരിയുമാണ് ജൂഡിത്ത് പോൾഗർ. (ജനനം: ജൂലൈ 23, 1976). കേവലം 15 വയസ്സായപ്പോൾ തന്നെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കുകയുണ്ടായി. കാർപ്പോവിനെയും(1998), കാസ്പറോവിനെയും കൂടാതെ മുൻനിരയിലുള്ള പല ലോകചാമ്പ്യന്മാരെയും ജൂഡിത്ത് പരാജയപ്പെടുത്തിയിട്ടുണ്ട്. സഹോദരിയായ സൂസൻ പോൾഗറും പ്രശസ്തയായ വനിതാ ഗ്രാൻഡ് മാസ്റ്റർ ആണ്.
[തിരുത്തുക] ശൈലി
മികച്ച രീതിയിലുള്ള ആക്രമണശൈലിയാണ് ജൂഡിത്ത് പോൾഗർ കാഴ്ചവയ്ക്കുന്നത്. സമയക്രമം പാലിയ്കാനുള്ള കഴിവും പോൾഗറെ വ്യത്യസ്തയാക്കുന്നു.