മാഗ്നസ് കാൾസൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാഗ്നസ് കാൾസൺ | |
|---|---|
Magnus Carlsen, 2008 |
|
| മുഴുവൻ പേര് | Sven Magnus Øen Carlsen |
| രാജ്യം | Norway |
| ജനനം | 1990 നവംബർ 30 Tønsberg, Norway |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2823 (No. 1 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2826 (July 2010) |
നോർവീജിയൻ ഗ്രാൻഡ്മാസ്റ്ററും 2011 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തിയുമാണ് മാഗ്നസ് കാൾസൺ.( ജനനം: 30 നവം: 1990) ഗാരി കാസ്പറോവിനുശേഷം ഏറ്റവും ഉയർന്ന റേറ്റിങ്ങ് കാൾസണ് നൽകപ്പെട്ടിരിയ്ക്കുന്നു.(2826).[1]
ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളുമാണ് കാൾസൺ[2].
[തിരുത്തുക] ശൈലി
മികച്ച ഒരു ആക്രമണ ശൈലിയാണ് കാൾസൺ പിന്തുടരുന്നത്. എന്നാൽ ഇതിലെ പോരായ്മകൾ പരിഹരിയ്ക്കുന്നതിനും മികച്ച ഓപ്പണിങ്ങുകൾ പരിശീലിയ്ക്കുന്നതിനും ലോകോത്തര നിലവാരം നിലനിർത്തുന്നതിനും കാൾസൺ ശ്രദ്ധവയ്ക്കുന്നുണ്ട്.[3] പരിശീലനത്തിൽ കാസ്പറോവിന്റെ സേവനം കാള്സണു ലഭിച്ചിട്ടുണ്ട് .
[തിരുത്തുക] അവലംബം
- ↑ "Medias R10: Magnus Carlsen wins with two-point lead". ChessBase. 2010-06-25. http://chessbase.com/newsdetail.asp?newsid=6457, ശേഖരിച്ചത്: 20 October 2010.
- ↑ http://www.chessbase.com/newsdetail.asp?newsid=5828
- ↑ Grønn, Atle (27 February 2009). "Magnus Carlsens system" (Norwegian ഭാഷയിൽ). Dagsavisen. http://www.dagsavisen.no/kultur/article401031.ece, ശേഖരിച്ചത്: 29 November 2010.