അനാറ്റോളി കാർപ്പോവ്
| അനാറ്റോളി കാർപ്പോവ് | |
|---|---|
Anatoly Karpov, 2006 |
|
| മുഴുവൻ പേര് | Anatoly Yevgenyevich Karpov (Анатолий Евгеньевич Карпов) |
| രാജ്യം | |
| സ്ഥാനം | Grandmaster (1970) |
| ലോകജേതാവ് | 1975–1985 1993–1999 (FIDE) |
| ഫിഡെ റേറ്റിങ് | 2619 (No. 140 on the September 2009 FIDE ratings list) |
| ഉയർന്ന റേറ്റിങ് | 2780 (July 1994) |
ഒരു സോവിയറ്റ് റഷ്യൻ ചെസ് ഗ്രാന്റ് മാസ്റ്ററും, മുൻ ലോക ചെസ് ചാമ്പ്യനുമായിരുന്നു അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവ് (റഷ്യൻ: Анатолий Евгеньевич Карпов Anatolij Evgen'evič Karpov; ജനനം മേയ് 23, 1951) അഥവാ അനാത്തൊളി കാർപ്പോവ്. 1975 മുതൽ 1985 വരെ ചെസ്സ് ഔദ്യോഗിക ലോക ചാമ്പ്യനായിരുന്നു കാർപ്പോവ്. 1993 മുതൽ 1999 വരെ ഫിഡെ ലോക ചാമ്പ്യനും കാർപ്പോവായിരുന്നു. ദാശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കാർപ്പോവ് പരിഗണിക്കപ്പെടാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ശൈലി
മികച്ച പൊസിഷണൽ കളിയാണ് കാർപ്പോവ് പുറത്തെടുക്കുന്നത്.എതിരാളിയുടെ നേരിയ പിഴവുപോലും അങ്ങേയറ്റം മുതലെടുക്കുവാൻ കാർപ്പോവ് ശ്രദ്ധിയ്ക്കുന്നു.തന്റെ സ്വതസിദ്ധമായ ശൈലിയിൽ നീങ്ങുന്ന കാർപ്പോവ് വലിയ സാഹസങ്ങൾക്കു മുതിരാറുമില്ല. താൻ കളിച്ച അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങളിൽ 160-ൽ അധികം തവണ കാർപ്പോവ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
[തിരുത്തുക] ബാല്യകാലം
പഴയ സൊവിയറ്റ് റഷ്യയിലെ യുറാൽ പ്രൊവിൻസിലെ സ്ലത്തൂസ്തിലാണ് കാർപ്പോവ് ജനിച്ചത്. കേവലം നാലാം വയസ്സിൽ തന്നെ ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും പന്ത്രണ്ടാം വയസ്സിൽ റഷ്യയിലെ പ്രശസ്തമായ ബോട് വിനിക് ചെസ് സ്കൂളിൽ പ്രവേശനം ലഭിയ്ക്കുകയും ചെയ്തു.ബോട് വിനിക്കിന്റെ ശിഷ്യത്വം സ്വീകരിച്ച കാർപ്പോവിന്റെ ഉയർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പതിനഞ്ചാം വയസ്സിൽ സോവിയറ്റ് നാഷനൽ മാസ്റ്റർ ആയിത്തീരുകയും ചെയ്തു.തുടർന്നു ഗ്രാൻഡ് മാസ്റ്റർ പദവിയും കൈവരിച്ച കാർപ്പോവ് അന്നത്തെ ലോകനിലവാരമുള്ള കളിക്കാരെയെല്ലാം നേരിടുകകയുണ്ടായി.മറ്റൊരു അതികായനായ ബോബി ഫിഷറുമായി ലോക ചാമ്പ്യൻ പട്ടത്തിനുവേണ്ടി ഏറ്റുമുട്ടും എന്നു കരുതിയെങ്കിലും ഫിഷർ സംഘാടകസമിതിയുമായി തെറ്റിപ്പിരിഞ്ഞതിനാൽ അതുണ്ടായില്ല. കാർപ്പോവ് കളിക്കളത്തിലും പുറത്തുംതന്റെ സ്ഥിരം വൈരിയായ ഗാരി കാസ്പറോവുമായി ഏറ്റുമുട്ടിയതും ചെസ്സ് ലോകത്തിനു മറ്റൊരു കൌതുകമായിരുന്നു. ലോക ചെസ്സിലെ എന്നത്തേയും വലിയ ശക്തിദുർഗ്ഗങ്ങളിലൊരാൾ ആണ് കാർപ്പോവ് എന്നുകരുതാം.
[തിരുത്തുക] അവലംബം
- ↑ van Reem, Eric (2005-08-11). ""Karpov, Kortchnoi win Unzicker Gala"". ChessBase.com. http://www.chessbase.com/newsdetail.asp?newsid=2569, ശേഖരിച്ചത്: 2009-07-02.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Karpov's official homepage in Russian.
- FIDE rating card for അനാറ്റോളി കാർപ്പോവ്
- അനാറ്റോളി കാർപ്പോവ് player profile at ChessGames.com
- Edward Winter, List of Books About Karpov and Korchnoi
| പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി Bobby Fischer |
World Chess Champion 1975–1985 |
പിൻഗാമി Garry Kasparov |
| മുൻഗാമി Garry Kasparov |
FIDE World Chess Champion 1993–1999 |
പിൻഗാമി Alexander Khalifman |
| നേട്ടങ്ങൾ | ||
| മുൻഗാമി Bobby Fischer Garry Kasparov |
World No. 1 January 1, 1976 - December 31, 1983 July 1, 1985 - December 31, 1985 |
പിൻഗാമി Garry Kasparov Garry Kasparov |
|
|||||||||||||||||||