വിക്തോർ കോർച്ച്നോയ്
| വിക്തൊർ കോർച്ച്നോയ് | |
|---|---|
Korchnoi in 2009 |
|
| മുഴുവൻ പേര് | Viktor Lvovich Korchnoi |
| രാജ്യം | |
| ജനനം | 1931 മാർച്ച് 23 Leningrad, USSR |
| സ്ഥാനം | Grandmaster 1956 |
| ഫിഡെ റേറ്റിങ് | 2553 (August 2011) |
| ഉയർന്ന റേറ്റിങ് | 2695 (January 1979)[1] |
സോവിയറ്റ് റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ച വിക്തൊർ കോർച്ച്നൊയ്(Viktor Lvovich Korchnoi : Ви́ктор Льво́вич Корчно́й,ജനനം:മാർച്ച് 23, 1931) അന്താരാഷ്ട്ര ചെസ്സ് സർക്യൂട്ടിലെ ഏറ്റവും പ്രായം ചെന്ന കളിക്കാരനാണ്. അനാറ്റൊളി കാർപ്പോവുമായി ലോക കിരീടത്തിനുവേണ്ടി രണ്ട്പ്രാവശ്യം കോർച്ച്നൊയ് ഏറ്റുമുട്ടുകയുണ്ടായി.
[തിരുത്തുക] ബാല്യകാലം
കോർച്ച്നൊയ് തന്റെ അഞ്ചാം വയസ്സിൽ പിതാവിന്റെ പക്കൽ നിന്നുമാണ് ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അന്താരാഷ്ട്രപ്രസിദ്ധി ആർജ്ജിയ്ക്കുകയും ചെയ്തു.4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനാകുകയും ചെയ്തു.ഒരിയ്ക്കൽ പോലും ലോകചാമ്പ്യനായിട്ടില്ലെങ്കിലുംകരുത്തുറ്റ കളിക്കാരനായി കോർച്ചുനൊയിയെ കരുതുന്നവരുണ്ട്. 1974 ൽ സോവിയറ്റ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സോവിയറ്റ് യൂണിയൻ വിടുകയും സ്വിറ്റ്സർലൻഡ് പൌരത്വം സ്വീകരിയ്ക്കുകയും ചെയ്തു.
[തിരുത്തുക] അവലംബം
- ↑ "Highest FIDE ratings". Staff.cs.utu.fi. http://staff.cs.utu.fi/~juhkivij/chess/elo_records_en.shtml, ശേഖരിച്ചത്: 2008-11-23.