ബോറിസ് സ്പാസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോറിസ് സ്പാസ്കി
Boris Spassky

Spassky at the Salonika Olympiad, 1984
മുഴുവൻ പേര് Boris Vasilievich Spassky
രാജ്യം  Soviet Union,  ഫ്രാൻസ്
ജനനം 1937 ജനുവരി 30 (1937-01-30) (വയസ് 75)
Leningrad, Soviet Union
സ്ഥാനം Grandmaster
ലോകജേതാവ് 1969–1972
ഫിഡെ റേറ്റിങ് 2548
ഉയർന്ന റേറ്റിങ് 2690 (January 1971)

ബോറിസ് വസിലിയേവിച്ച് സ്പാസ്കി റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോകചെസ്സ് ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.

[തിരുത്തുക] ശൈലി

ബോറിസ് സ്പാസ്കി, 1980

മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?


[തിരുത്തുക] പുറംകണ്ണികൾ

"http://ml.wikipedia.org/w/index.php?title=ബോറിസ്_സ്പാസ്കി&oldid=1201836" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ