ഗബ്രിയേല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗബ്രിയേല്‍(ഹീബ്രു: גַּבְרִיאֵל,അറബിക്: جبريل, ജിബ്‌രീല്‍ or جبرائيل Jibrail; Gaḇrîʼēl; ലാറ്റിന്‍: Gabrielus; ഗ്രീക്ക്: Γαβριήλ, Gabriēl; അറമായിക്: Gabri-el, "strong man of God"[1]))ജൂത ക്രൈസ്തവ ഇസ്ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നതും ദൈവത്തില്‍ നിന്നുള്ള സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖ(അറബിക്: ملائكة, മലായികത്)യാണ് ഗബ്രിയേല്‍.ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലും ഖുര്‍ആനിലെ സൂറത്തു മര്‍യമിലും ഗബ്രിയേല്‍ മാലാഖ സ്നാപക യോഹന്നാന്‍(യഹ്‌യ), യേശു എന്നിയരുടെ ജനനം പ്രവചിച്ചുകോണ്ട് സന്ദേശം അറിയിക്കുന്നതു കാണാം. ഇസ്ലാം മത വിശ്വാസ പ്രകാരം മുഹമ്മദിന് ദൈവത്തില്‍ നിന്ന് ഖുര്‍ആന്‍ അവരിച്ചത് ഗബ്രിയേല്‍ മുഖേനയാണ്. മാലാഖമാരുടെ നേതാവാണ് ഗബ്രിയേലെന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു.ഖുര്‍ആനില്‍ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്'(الروح القدس, റൂഹുല്‍ ഖുദ്സ്)എന്ന് വിളിച്ചിട്ടുണ്ട്[2][3]. ബഹായി മതത്തിന്റെ ഗ്രന്ഥങ്ങളിലും ഗബ്രിയേലിന്റെ പരാമര്‍ശം കാണാം.
ഉള്ളടക്കം |
[തിരുത്തുക] യഹൂദ ലേഖനങ്ങളില്‍
[തിരുത്തുക] ഹീബ്രു ബൈബിളില്‍
ഗബ്രയേല്‍ ദാനിയേലിന്റെ പുസ്തകത്തിലാണ്ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബിലോണിയായിലെ നബുക്കഡ്നസറിന്റെ ആകമണ കാലത്ത് ദാനിയേല്‍ പ്രവാചകന് ചില ദിവ്യവചനങ്ങളുടെ അര്‍ത്ഥം വിശദീകരിക്കന്‍ ഗബ്രായേല്‍ മനുഷ്യ രൂപത്തില്‍ വന്നതായി പറയുന്നു.
- (15).എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നിലക്കുന്നതു കണ്ടു.(16).ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.(17).അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു. (18).അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി. (19).പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ (ദാനിയേല്‍ 8:15-19)[4]
തുടര്‍ന്ന് 9-ആം അദ്ധ്യായത്തിലും ഗബ്രിയേലിന്റെ പരാമര്‍ശം കാണുന്നു.
- (20). ഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, (21). ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു. (22).അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.(ദാനിയേല്‍ 9:20-22)[5]
[തിരുത്തുക] ക്രിസ്ത്യന്‍ പുസ്തകങ്ങള്‍
ക്രിസ്തുമത വിശ്വാസപ്രകാരം ഗബ്രയേല്‍ ഉന്നതരായ മാലാഖമാരുടെ(Archangels) കൂട്ടത്തിലാണ്.
[തിരുത്തുക] പുതിയ നിയമത്തില്‍
സ്നാപക യോഹന്നനിന്റെ ജനനം പ്രവചിച്ചുകൊണ്ട് ലൂക്കോസ് എഴുതിയ സുവിശേഷത്തില്‍ ഗബ്രിയേലിനെക്കുറിച്ച പരാമര്‍ശം കാണുക:
- (11).അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. (12). സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. (13). ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. (14).നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. (15). അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (16). അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. (17). അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.(18). സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. (19)ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നിലക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. (20). തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. (ലൂക്കോസ്1:11-20 [6])
തുടര്‍ന്ന് ഇതേ സുവുശേഷത്തില്‍ തന്നെ യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കല്‍ ഗബ്രിയേല്‍ പ്രത്യക്ഷപ്പെടുന്നത് വിവരിക്കുന്നു.
- (26)ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, (27)ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. (28)ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. (29)അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. (30)ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. (31)നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. (32)അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും (33)അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (34)മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. (35)അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (36)നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. (37)ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.(ലൂക്കോസ്1:26-37[7])
[തിരുത്തുക] പോപ് St.ഗ്രിഗറി ഗബ്രിയേലിനെപ്പറ്റി
മറ്റെല്ലാ മാലാഖമാരേയും ഒഴിവാക്കി ഉന്നതനായ ഗബ്രയേലിനെ തന്നെ മറിയമിന്റെ അടുക്കല്‍ ദൂദനായി അയച്ചു.എല്ലാ കാലത്തേയും ഉന്നതമായ അറിയിപ്പിന് ഏറ്റവും ഉന്നതനായ മാലാഖയെത്തന്നെ അയക്കേണ്ടതുണ്ട്....[8]
[തിരുത്തുക] ഗബ്രിയേലിന്റെ കുഴല്‍വിളി(Horn)
ചില ക്രൈസ്തവ വിശ്വാസികള്‍ ലോകാവസാനവും പൊതുഉയിര്‍ത്തെഴുന്നേല്പ്പും സംഭവിക്കാന്‍ പോകുന്നത് ഗബ്രിയേലിന്റെ കുഴല്‍വിളി നടക്കുമ്പോഴാണെന്ന് വിശ്വസിക്കുന്നു,എന്നാല്‍ ഇതിന് ഹീബ്രു ബൈബിളിലോ പുതിയനിയമത്തിലോ തെളിവുകളില്ല[9]
ഇസ്ലാമിക വിശ്വാസ പ്രകാരം, ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഗബ്രിയേലിനു പകരം ഇസ്റാഫീല്‍ (റഫേല്‍ മാലാഖ) ആണ് കുഴല്‍ വിളി നടത്തുന്നത് [10]. ഒരുപാട് ഹദീസുകളില്‍(നബിവചനം) ഇതു കാണാം[11].
[തിരുത്തുക] തിരുനാള്‍
വിശുദ്ധ ഗബ്രിയേലിന്റെ തിരുനാള്‍ ആദ്യമായി 1921 മാര്‍ച്ച് 24-ന് നടത്തി,എന്നാല്‍ 1969-ല്‍ ഇത് വിശുദ്ധ റാഫേലിന്റേയും മിഖായേലിന്റേയും തിരുനാളുകളോട് സമന്വയിപ്പിച്ച് മാര്‍ച്ച് 29-നാക്കി നിശ്ചയിച്ചു.എന്നിരുന്നാലും വിവിധ സഭകള്‍ വ്യത്യസ്ത്ഥ ദിവസങ്ങളിലാണ് ഈ തിരുനാള്‍ നടത്തുന്നത്.
[തിരുത്തുക] ലാറ്റര്‍-ഡേ വിശുദ്ധര്‍
എല്‍.ഡി.എസ്.ചര്‍ച്ചുപോലുള്ള കൈസ്തവ വിഭാഗങ്ങള്‍ നോഹയെ ഗബ്രിയേലിന്റെ അവതാരമായിക്കാണുന്നു[12].
[തിരുത്തുക] ഇസ്ലാമിക വീക്ഷണം
ഇസ്ലാമില്‍ ഗബ്രിയേല്‍, ജിബ്‌രീല്‍, ജിബ്‌രായീല്‍(جبريل, جبرائيل) എന്നിങ്ങനെ അറിയപ്പെടുന്നു.പ്രവാചകന്‍ മുഹമ്മദിന് ദൈവത്തിങ്കല്‍ നിന്ന് ഖുര്‍ആന്‍ അവതരിച്ചത് ഗബ്രിയേല്‍ മുഖേനയാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഖുര്‍ആന്‍ ഗബ്രയേലിനെ പരിശുദ്ധാത്മാവ്(റൂഹുല്‍ ഖുദ്സ്, الروح القدس) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കുന്ന ബഹുമാനം മുസ്ലിംകള്‍ ഗബ്രയേലിനും നല്‍കുന്നു.അദ്ദേഹത്തിന്റെ നാമം പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍ അദ്ദേഹത്തിന്റെ മേല്‍ ദൈവത്തിന്റെ സമാധാനം ഉണ്ടാകട്ടെ എന്നു പറയാന്‍ മുസ്ലിംകള്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നു. ഗബ്രിയേലിന്റെ പ്രഥമ ഉത്തരവാദിത്തം പ്രവാചകന്മാര്‍ക്ക് സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണ്.
[തിരുത്തുക] ഖുര്‍ആനില്‍
ജിബ്‌രീലിന്റെ ശ്ത്രുക്കള്‍ അല്ലാഹുവിന്റേയും ശത്രുവാണെന്ന് ഖുര്‍ ആന്‍ പറയുന്നു:
- (97)( നബിയേ, ) പറയുക: ( ഖുര്‍ആന്‍ എത്തിച്ചുതരുന്ന ) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്‍റെമനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്‍റെഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് ( അത് അവതരിച്ചിട്ടുള്ളത് ).(98)ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്‍റെമലക്കുകളോടും അവന്‍റെദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.(ഖുര്‍ആന്‍2:97-98[13])
യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കല്‍ ഗബ്രിയേല്‍ പ്രത്യക്ഷപ്പെടുന്നത് ഖുര്‍ആന്‍ വിവരിക്കുന്നതെങ്ങിനെയെന്ന് കാണുക:
- (16)വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം. (17)എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. (18)അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ ( എന്നെ വിട്ട് മാറിപ്പോകൂ. )(19) അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. (20)അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. (21)അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (22)അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.(ഖുര്‍ആന്‍ 19:16-22[14])
[തിരുത്തുക] ജിബ്‌രീലും പ്രവാചകനും
പ്രവാചകന്‍ മുഹമ്മദ് ഗബ്രിയേല്‍ മാലാഖയെ ആദ്യമായി കണ്ടത് മക്കക്കടുത്തുള്ള ഹിറാഗുഹയില്‍ വച്ചാണ്.പ്രവാചകന്‍ ജിബരീലിനെ കണ്ടതായുള്ള ഒരുപാട് ഹദീസുകള്‍ ഉണ്‍ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്നു:
- ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം:തിരുമേനി(മുഹമ്മദ്) മനുഷ്യരില്‍ ഏറ്റവും ധര്‍മിഷ്ടനായിരുന്നു.ജിബ്‌രീല്‍ പ്രവാചകനെ സന്ദര്‍ശിക്കറുള്ള റമദാന്‍ മാസത്തിലാണ് അവിടുന്ന് ഏറ്റവുമധികം ഉദാരനാവുക. ജിബ്‌രീല്‍ റമദാനിലെ എല്ലാ രാത്രിയിലും തിരുമേനിയെ വന്നുകണ്ട് ഖുര്‍ആന്‍ പഠിപ്പിക്കാറുണ്ട്. അന്നാളുകളില്‍ അല്ലാഹുവിന്റെ ദൂതന്‍ ഇടതടവില്ലാതെ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ദാനശീലനായിരിക്കും.(ബുഖാരി 1.1.5 [15])
[തിരുത്തുക] ആകാശാരോഹണം
പ്രവാചകന്‍ മുഹമ്മദിനെ ഗബ്രിയേല്‍ മാലാഖ ആദ്യം ജറുസലേമിലേക്കും പിന്നീട് അവിടെനിന്ന് ആകാശലോകത്തേയ്ക്കും കൊണ്ടുപോവുകയും ആകശലോകത്തുവച്ച് മുസ്ലിംകള്‍ക്ക് നമസ്കാരം എന്ന ആരധന നല്‍കപ്പെട്ടതായും ഹദീസുകളില്‍ കാണാം (ബുഖാരി 8:345 [16]).
[തിരുത്തുക] വിധിനിര്‍ണയ രാവ്
ഹിറാഗുഹയില്‍ വച്ച് പ്രവാചകന്‍ മുഹമ്മദിന് ഖുര്‍ആനിന്റെ ആദ്യവചനങ്ങള്‍ അവതരിച്ചതും വിധിനിര്‍ണയ രാവ് (ലൈലത്തുല്‍ ഖദ്‌ര്‍ لیلة القدر)എന്നു വിളിക്കപ്പെടുന്നതുമായ റമദാന്‍ മാസത്തിലെ ഒരു രാത്രിയില്‍ ഗബ്രിയേല്‍ മാലാഖ ഒരു വലിയ സംഘം മാലാഖമാരോടൊപ്പം ഭൂമിയിലെക്കിറങ്ങി വരുമെന്ന് ഖുര്‍ആന്‍ പറയുന്നു:
- (1) തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.(2) നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? (3) നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (4)മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. (5)പ്രഭാതോദയം വരെ അത് സമാധാനമത്രെ.ഖുര്‍ആന്‍ 97:1-5[17])
ഈ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ആത്മാവ്(الروحا) ഗബ്രിയേലാണെന്നത് ഇസ്ലാമിക പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിക്കുന്നു.[18]
[തിരുത്തുക] കല,മാധ്യമം
ഗബ്രിയേലിനെ ആസ്പദമാക്കി ഒരുപാട് വിശ്വപ്രസിദ്ധങ്ങളായ പെയിന്റിങ്ങുകള്‍ ഉണ്ട്.നിരവധി സിനിമകള്‍ അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ചിട്ടുണ്ട്. ദ പ്രോഫസി, 2007-ല്‍ നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ സിനിമയായ ഗബ്രിയേല്‍, അതേ വര്‍ഷം തന്നെ അമേരിക്കയില്‍ നിര്‍മ്മിച്ച സാല്‍വേഷന്‍ എന്നിവ ഉദാഹരണം[19]. 2010-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ലീജിയണ്‍ എന്നാ സിനിമയും ഗബ്രിയേലിനെ ആസ്പദമാക്കിയുള്ളതാണ്.
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ Butler, Trent C. Editor, Holman Bible Dictionary, Broadman & Holman, 1991, entry Gabriel
- ↑ Nader, M. The Holy Spirit in the Quran. Submission.org. Accessed 11 August 2009.
- ↑ Lil Abdo. "Female Representations of the Holy Spirit in Bahá'í and Christian writings and their implications for gender roles". Bahá'í Studies Review Volume 4.1, 1994. Accessed 11 August 2009.
- ↑ http://bible.nishad.net/index.php?book_id=27&chapter_id=8
- ↑ http://bible.nishad.net/index.php?book_id=27&chapter_id=9
- ↑ http://bible.nishad.net/index.php?book_id=42&chapter_id=1
- ↑ http://bible.nishad.net/index.php?book_id=42&chapter_id=1
- ↑ http://web2.airmail.net/carlsch/MaterDei/Fathers/gregy-34.htm
- ↑ The angel is unnamed in Paul's description of the rising of the dead in 1 Thessalonians 4:13, which mentions the shout of an angel and the trumpet of God; nor is the angel named in other passages of the raising of the dead, such as Matthew 24:31 (angels' trumpet blast), John 5:25–29 (the voice of the Son of God); 1 Corinthians (a trumpet will sound); Revelation 8–11 (trumpets of seven angels).
- ↑ http://www.fromoldbooks.org/Wood-NuttallEncyclopaedia/i/israfeel.html
- ↑ http://www.imamreza.net/eng/imamreza.php?id=5290
- ↑ History of the Church of Jesus Christ of Latter-day Saints. Salt Lake City: Deseret News, 1902. v. 3 p. 386.
- ↑ http://www.quranmalayalam.com/quran/uni/u2.html
- ↑ http://www.quranmalayalam.com/quran/uni/u19.html
- ↑ http://www.quranmalayalam.com/hadees/hadees1.htm#1
- ↑ http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/008.sbt.html#001.008.345
- ↑ http://www.quranmalayalam.com/quran/uni/u97.html
- ↑ Therein descend the angels and the Rooh (Jibreel) by their Lord's permission with all decrees. (All that night) there is peace, until the appearance of dawn." http://islamworld.net/resources/cache/283
- ↑ "The Salt Lake Tribune" (USA) 8 January 2008, pg. E1-E2, by Brandon Griggs, "Woman of Steel"