ജഗ്ജിത് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗ്ജിത് സിങ്
ജനനം 1941 8 ഫെബ്രുവരി(1941-02-08)
Sri Ganganagar, Bikaner State, British Indiaഇന്ത്യ
മരണം 2011 ഒക്ടോബർ 10 (പ്രായം 70)
Mumbai, India
സംഗീതശൈലി Ghazal, Classical, Devotional, Folk
തൊഴിലുകൾ Composer, Singer, Music Director, Activist, Entrepreneur
ഉപകരണം Vocals, Harmonium, Tanpura, Piano
സജീവമായ കാലയളവ് 1966–2011
റെക്കോഡ് ലേബൽ EMI, HMV, Saregama, Universal Music, Sony BMG Music Entertainment, Polydor, TIPS, Venus, T-Series

ഭാരതത്തിലെ പ്രശസ്ത ഗസൽ ഗായകനും സംഗീതജ്ഞനുമാണ് ജഗ്ജിത് സിങ് (Punjabi: ਜਗਜੀਤ ਸਿੰਘ, Hindi: जगजीत सिंह)ഫെബ്രുവരി 8, 1941 - ഒക്ടോബർ 10, 2011)2011 ഒക്ടോബർ 10 ന് മുംബെയിലെ ആസ്പത്രിയിൽ വച്ച് മരണമടഞ്ഞു

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ജനിച്ച ജഗ്ജിത് സിങ്ങിന്റെ ബാല്യത്തിലെ വിളിപ്പേര് ജീത് എന്നായിരുന്നു. പണ്ഡിറ്റ് ഛഗൻലാൽ ശർമ്മയുടെ കീഴിൽ സംഗീതപഠനം തുടങ്ങിയ ജീത് അതിന് ശേഷം സൈനിയ ഘരാന സ്‌കൂളിൽ ഉസ്താദ് ജമാലാൽ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വർഷം സംഗീതം അഭ്യസിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജിത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്[1]എൺപതുകളിലെ സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു ജഗ്ജിത്-ചിത്ര ദമ്പതികൾ. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പരമ്പതാഗതമായി തബല മാത്രം ഉപയോഗിച്ചിരുന്ന ഗസലിൽ ഗിറ്റാർ ഉൾപ്പെടെയുളള ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ആദ്യമായി പരീക്ഷിച്ചതും ജഗ്‌ജിത്‌ സിംഗാണ്‌. ബിയോണ്ട്‌ ടൈം എന്ന ആൽബത്തിലൂടെ ആദ്യമായി മൾട്ടി ട്രാക്കിംഗ്‌ റെക്കോർഡിംഗ്‌ സംവിധാനം ഉപയോഗിച്ചതും ജഗ്‌ജിത്‌ സിംഗായിരുന്നു.മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയി എഴുതിയ പാട്ടുകൾ ചിട്ടപ്പെടുത്തി 'നയീ ദിശ' (1999), 'സംവേദന' (2002) എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്‌.[2] .ഭാര്യ ചിത്രസിങ്ങും അറിയപ്പെടുന്ന ഗസൽ ഗായികയാണ്.2003 ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. [3]

[തിരുത്തുക] പ്രശസ്ത ഗസലുകൾ

  • ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ
  • തും ഇത്തന ജോ മുസ്‌കര രഹേ ഹോ
  • ആപ്‌നി മർസി സേ കഹാൻ ആപ്‌നെ സഫർ കി ഹം ഹേൻ
  • പെഹലേ ഹർ ചീസ് തി ആപ്‌നി മഗർ ആബ് ലഗ്താ ഹേ
  • ആപ്‌നെ ഹി ഖർ മേൻ കിസി ദൂസരേ ഖർ കെ ഹം ഹേൻ
  • മേരി സിന്ദഗി കിസി ഓർ കി മേരാനാം കാ കോയി ഔർ ഹേ
  • അപ്നി മാർ സി സേ കഹാൻ
  • വോ ജോ ഹം മേ
  • പട്ടാ പട്ടാ ബൂട്ടാ ബൂട്ടാ
  • ഹോഷ്വാലോ കോ ഖബർ

[തിരുത്തുക] ആൽബങ്ങൾ

  • ദ അൺ ഫൊർഗെറ്റബിൾസ്
  • മൈൽസ്റ്റോൺ
  • എക്സ്റ്റസീസ്
  • എ സൗണ്ട് അഫയർ
  • ബിയോണ്ട് ടൈം
  • സംവൺ സംവേർ
  • ഹോപ്
  • ഫേസ് ടു ഫേസ്
  • മാരാസിം
  • ഡിഫറന്റ് സ്ട്രോക്ക്സ്
  • ഫോർഗെറ്റ് മീ നോട്ട്
  • ഗുരു മന്യോ ഗ്രന്ഥ്

[തിരുത്തുക] അവലംബം

[തിരുത്തുക] പുറംകണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജഗ്ജിത്_സിങ്&oldid=1292034" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ