ജഗ്ജീത് സിങ്
| ജഗ്ജീത് സിങ് | |
|---|---|
Jagjit Singh performing at Symphony Hall, Birmingham, 12 September 2008 Courtesy: HAE Live UK |
|
| ജീവിതരേഖ | |
| സംഗീതശൈലി | Ghazal, Classical, Devotional, Folk |
| തൊഴിലുകൾ | Composer, Singer, Music Director, Activist, Entrepreneur |
| ഉപകരണം | Vocals, Harmonium, Tanpura, Piano |
| സജീവമായ കാലയളവ് | 1966–2011 |
| റെക്കോഡ് ലേബൽ | EMI, HMV, Saregama, Universal Music, Sony BMG Music Entertainment, Polydor, TIPS, Venus, T-Series |
ഭാരതത്തിലെ പ്രശസ്ത ഗസൽ ഗായകനും സംഗീതജ്ഞനുമാണ് ജഗ്ജീത് സിങ് (Punjabi: ਜਗਜੀਤ ਸਿੰਘ, Hindi: जगजीत सिंह)ഫെബ്രുവരി 8, 1941 - ഒക്ടോബർ 10, 2011)2011 ഒക്ടോബർ 10 ന് മുംബെയിലെ ആസ്പത്രിയിൽ വച്ച് മരണമടഞ്ഞു
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ജനിച്ച ജഗ്ജീത് സിങ്ങിന്റെ ബാല്യത്തിലെ വിളിപ്പേര് "ജീത്" എന്നായിരുന്നു. പണ്ഡിറ്റ് ഛഗൻലാൽ ശർമ്മയുടെ കീഴിൽ സംഗീതപഠനം തുടങ്ങിയ ജീത് അതിന് ശേഷം സൈനിയ ഘരാന സ്‌കൂളിൽ ഉസ്താദ് ജമാലാൽ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വർഷം സംഗീതം അഭ്യസിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജീത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്.[1] എൺപതുകളിലെ സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു ജഗ്ജീത്-ചിത്ര ദമ്പതികൾ. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പരമ്പതാഗതമായി തബല മാത്രം ഉപയോഗിച്ചിരുന്ന ഗസലിൽ ഗിറ്റാർ ഉൾപ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ആദ്യമായി പരീക്ഷിച്ചതും ജഗ്‌ജിത് സിംഗാണ്. ബിയോണ്ട് ടൈം എന്ന ആൽബത്തിലൂടെ ആദ്യമായി മൾട്ടി ട്രാക്കിംഗ് റെക്കോർഡിംഗ് സംവിധാനം ഉപയോഗിച്ചതും ജഗ്‌ജിത് സിംഗായിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി എഴുതിയ പാട്ടുകൾ ചിട്ടപ്പെടുത്തി 'നയീ ദിശ' (1999), 'സംവേദന' (2002) എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[2] . ഭാര്യ ചിത്രസിങ്ങും അറിയപ്പെടുന്ന ഗസൽ ഗായികയാണ്.2003 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. [3]
പ്രശസ്ത ഗസലുകൾ [തിരുത്തുക]
- ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ
- തും ഇത്തന ജോ മുസ്‌കര രഹേ ഹോ
- ആപ്‌നി മർസി സേ കഹാൻ ആപ്‌നെ സഫർ കി ഹം ഹേൻ
- പെഹലേ ഹർ ചീസ് തി ആപ്‌നി മഗർ ആബ് ലഗ്താ ഹേ
- ആപ്‌നെ ഹി ഖർ മേൻ കിസി ദൂസരേ ഖർ കെ ഹം ഹേൻ
- മേരി സിന്ദഗി കിസി ഓർ കി മേരാനാം കാ കോയി ഔർ ഹേ
- അപ്നി മാർ സി സേ കഹാൻ
- വോ ജോ ഹം മേ
- പട്ടാ പട്ടാ ബൂട്ടാ ബൂട്ടാ
- ഹോഷ്വാലോ കോ ഖബർ
ആൽബങ്ങൾ [തിരുത്തുക]
- ദ അൺ ഫൊർഗെറ്റബിൾസ് (1976)[4]
- മൈൽസ്റ്റോൺ
- എക്സ്റ്റസീസ്
- എ സൗണ്ട് അഫയർ
- ബിയോണ്ട് ടൈം
- സംവൺ സംവേർ
- ഹോപ്
- ഫേസ് ടു ഫേസ്
- മാരാസിം
- ഡിഫറന്റ് സ്ട്രോക്ക്സ്
- ഫോർഗെറ്റ് മീ നോട്ട്
- ഗുരു മന്യോ ഗ്രന്ഥ്
അവലംബം [തിരുത്തുക]
- ↑ http://www.mathrubhumi.com/story.php?id=220890
- ↑ http://mangalam.com/index.php?page=detail&nid=489166&lang=malayalam
- ↑ http://india.gov.in/myindia/padmabhushan_awards_list1.php?start=260
- ↑ "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 714. 2011 ഒക്ടോബർ 31. ശേഖരിച്ചത് 2013 മാർച്ച് 28.
പുറംകണ്ണികൾ [തിരുത്തുക]
- ജഗ്ജീത് സിംഗിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- IMDB entry
- Article on the Genius of Jagjit Singh in Asian Lite Magazine by Sreeram Chaulia
- Review of Jagjit Singh's Biography, Beyond Time, in Asia Times by Sreeram Chaulia
- Jagjit Singh Lyrics and Translations
- Bazm-E-Jagjit
- Jagjit Singh Albums and Lyrics
- Ghazal singer Jagjit Singh in Dulhann
- [1]
- Dollar Mehta does a PhD on Jagjit-Singh