ചെറിയ ചൂളാൻ എരണ്ട
| ചെറിയ ചൂളാൻ എരണ്ട | |
|---|---|
| Lesser Whistling Duck in Santragachi Lake, Howrah, IN | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Anseriformes |
| കുടുംബം: | Anatidae |
| ഉപകുടുംബം: | Dendrocygninae |
| ജനുസ്സ്: | Dendrocygna |
| വർഗ്ഗം: | D. javanica |
| ശാസ്ത്രീയ നാമം | |
| Dendrocygna javanica (Horsfield, 1821) |
|
തെക്ക്-തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണു് ചെറിയ ചൂളാൻ എരണ്ട. ഇവയുടെ ശാസ്ത്രീയ നാമം : Dendrocygna javanica എന്നാണ്. ഇംഗ്ലീഷിൽ ഈ പക്ഷിയെ Indian Whistling Duck അല്ലെങ്കിൽ Lesser Whistling Duck എന്നു പറയുന്നു. ഇവ തെക്കേ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു.
ഉള്ളടക്കം |
വിതരണം [തിരുത്തുക]
ഇവ പാക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബർമ്മ, തായ്‌ലാന്റ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തെക്കൻ ചൈന മുതൽ വിയറ്റ്നാം വരേയും കാണപ്പെടുന്നു. ധാരാളം പച്ചപ്പുള്ള ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങളിൽ ഇവ ജീവിക്കുന്നു. വിത്തുകളും മറ്റു പച്ചപ്പുകളുമാണ് ഇവയുടെ ഭക്ഷണം. ഇവ ചിലപ്പോൾ കടലിലും അഭയം തേടാറുണ്ട്.
രൂപവിവരണം [തിരുത്തുക]
ഇവയ്ക്ക് നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും നീണ്ട തലയും നീണ്ട കാലുകളുമുണ്ട്. ദേഹം തടിച്ചുരുണ്ടതാണ്. ദേഹം തവിട്ടുനിറമാണ്. പിൻഭാഗവും ചിറകും കടുത്ത ചാരനിറമാണ്. കൂട്ടമായി പറക്കുന്നത് വ്യൂഹം ചമഞ്ഞല്ല. “സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളി പറക്കുമ്പോൾ ഉണ്ടാക്കാറുണ്ട്.
കൂട് [തിരുത്തുക]
മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും ഇവ 6 മുതൽ 12 മുട്ട വരെയിടും. ചൂളാൻ എരണ്ട കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ഇവ കൂടുകെട്ടാറുണ്ട്.[2]
ചിത്രശാല [തിരുത്തുക]
-
Resting in Kolkata, West Bengal, India.
-
After bath in Kolkata, West Bengal, India.
-
After bath in Kolkata, West Bengal, India.
-
After bath in Kolkata, West Bengal, India.
-
Preening & Allopreening in Hyderabad, India.
-
Resting in a lake in Kolkata, West Bengal, India.
-
Resting in Kolkata, West Bengal, India.
-
Resting hidden inside the foliage in Kolkata, West Bengal, India.
-
Resting and Landing in Kolkata, West Bengal, India.
-
Playing in Kolkata, West Bengal, India.
-
Playing in Kolkata, West Bengal, India.
-
About to land in Kolkata, West Bengal, India.
-
In a Lotus pond in Kolkata, West Bengal, India.
-
In a Lotus pond in Kolkata, West Bengal, India.
-
Resting in Hyderabad, India.
അവലംബം [തിരുത്തുക]
Birds of Kerala, Salim Ali – kerala Forests and wild life department
- ↑ BirdLife International (2004). Dendrocygna javanica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. justification for least concern: global population of between two and twenty million individuals (Wetlands International 2002).
- ↑ കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി