ചെമ്പൻ പാണ്ട
| ചെമ്പൻ പാണ്ട[1] | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| ഉപനിര: | Caniformia |
| Infraorder: | Arctoidea |
| ഉപരികുടുംബം: | Musteloidea |
| കുടുംബം: | Ailuridae |
| ജനുസ്സ്: | Ailurus F. Cuvier, 1825 |
| വർഗ്ഗം: | A. fulgens |
| ശാസ്ത്രീയ നാമം | |
| Ailurus fulgens F. Cuvier, 1825 |
|
| Subspecies | |
|
A. f. fulgens |
|
| Red panda range | |
കിഴക്കൻ ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പൻ പാണ്ട (ഇംഗ്ലിഷ് നാമം:Red panda). ഒരു വളർത്തുപൂച്ചയേക്കാൾ അല്പം അധികം മാത്രം വലുപ്പമുള്ള ഇവ സദാസമയവും മരങ്ങളിലാണ് ചിലവഴിക്കാറ്. പേരുസൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവയുടെ ശരീരം ചെമ്പൻ രോമങ്ങളാൽ ആവൃതമാണ്. രോമാവൃതമായ നീണ്ട അയഞ്ഞവാൽ ഇവയുടെ പ്രത്യേഗതയാണ്. മിശ്രഭുക്കായ ചെമ്പൻ പാണ്ടയുടെ ഭക്ഷണം മുളയാണെങ്കിലും മുട്ട, പക്ഷികൾ, ഷഡ്പദങ്ങൾ ചെറിയ സസ്തനികൾ എന്നിവയേയും അകത്താക്കാറുണ്ട്.
ഉള്ളടക്കം |
ശാരീരിക സവിശേഷതകൾ [തിരുത്തുക]
ചെമ്പൻ പാണ്ടയുടെ ശരീരത്തിന്(വാൽ ഉൾപെടാതെ) 50 മുതൽ 64 സെ.മീ വരെയും, വാലിന് 28 മുതൽ 59 സെ.മീ വരെ നീളവും കാണപ്പെടാറുണ്ട്. ഇവയിൽ ആണിന് 3.7-6.2 കിലോയും പെണ്ണിന് 3-6 കിലോയും തൂക്കം കാണുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് നീളമുള്ളതും മൃദുവായതുമായ ചെമ്പൻ രോമങ്ങൾ ഉള്ളപ്പോൾ അടിഭാഗത്തെ രോമങ്ങൾക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ്. കൂർത്തുവളഞ്ഞ നഖങ്ങൾ ഇവയെ മരങ്ങളിലൂടെ സഞ്ചരിക്കാൻ സമർത്ഥരാക്കുന്നു.
ആവാസം [തിരുത്തുക]
കിഴക്കൻ ഹിമാലയപ്രദേശത്താണ് ചെമ്പൻ പാണ്ടകളെ ധാരാളമായും കണ്ടുവരുന്നത്. ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ, എന്നീ രാജ്യങ്ങളിൽ നമുക്കിവയെ കാണാൻ സാധിക്കും. ഇന്ത്യയിൽ പ്രധാനമായും സിക്കിം, അരുണാചൽ, മേഘാലയ, പശ്ചിം ബംഗ എന്നീസംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായ് ഉള്ളത്. സിക്കിം സംസ്ഥാനത്തിൻടെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പൻ പാണ്ട. സമുദ്രനിരപ്പിൽ നിന്നും 7,200 മുതൽ 15,700അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10°Cനും 25°Cനും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ Wozencraft, W. C. (16 November 2005). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. http://www.bucknell.edu/msw3/browse.asp?id=14001690.
- ↑ Wang, X., Choudhry, A., Yonzon, P., Wozencraft, C., Than Z. (2008). "Ailurus fulgens". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. ശേഖരിച്ചത് 26 June 2010.
- ↑ Don E. Wilson, Russell A. Mittermeier, ed. (2009). Handbook of the Mammals of the World, Volume 1: Carnivores. Lynx Edicions. p. 503. ISBN 978-84-96553-49-1.