കിഷോർ കുമാർ
| കിഷോർ കുമാർ | |
|---|---|
| ജനനനാമം | അബ്ബാസ് കുമാർ ഗാംഗുലി |
| സംഗീതശൈലി | ഹിന്ദി , ഇതര ഭാഷാ ഗാനങ്ങൾ, പിന്നണി ഗായകൻ |
| തൊഴിലുകൾ | ഗായകൻ, അഭിനേതാവ്, സിനിമ സംവിധായകൻ, സംവിധായകൻ |
| ഉപകരണം | വോക്കലിസ്റ്റ് |
| സജീവമായ കാലയളവ് | 1946–1987 |
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിഷോർ കുമാർ (ഹിന്ദി: किशोर कुमार) (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987) . അഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. ഗായകൻ കൂടാതെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇൻഡ്യൻ സിനിമയിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണി ഗായകരിൽ ഒരാളാണ് ശ്രീ കിഷോർ കുമാർ.
പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. [അവലംബം ആവശ്യമാണ്].
തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ അമിത് കുമാറും ചേർന്ന് ബോളിവുഡിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- 1929-ൽ ജനിച്ചവർ
- 1987-ൽ മരിച്ചവർ
- ഓഗസ്റ്റ് 4-ന് ജനിച്ചവർ
- ഒക്ടോബർ 13-ന് മരിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ
- മറാത്തിചലച്ചിത്ര പിന്നണി ഗായകർ
- ബംഗാളിചലച്ചിത്ര പിന്നണി ഗായകർ
- ആസ്സാമീസ്ചലച്ചിത്ര പിന്നണി ഗായകർ
- ഗുജറാത്തിചലച്ചിത്ര പിന്നണി ഗായകർ
- ഭോജ്പൂരിചലച്ചിത്ര പിന്നണി ഗായകർ
- ഒറിയചലച്ചിത്ര പിന്നണി ഗായകർ
- മലയാളചലച്ചിത്ര പിന്നണിഗായകർ
- തമിഴ് ചലച്ചിത്ര പിന്നണിഗായകർ
- തെലുഗ് ചലച്ചിത്ര പിന്നണിഗായകർ
- കന്നഡ ചലച്ചിത്ര പിന്നണിഗായകർ