ഐഫോൺ
| ഐഫോൺ | |
|---|---|
| Manufacturer | ആപ്പിൾ ഇൻകോർപ്പറേഷൻ |
| Carrier | കവാടം:Apple Inc./iPhone Carriers |
| Available |
Original: June 29, 2007[1] |
| Screen | 480×320 px, 3.5 in (89 mm), color LCD, 3:2 aspect ratio |
| Camera | 8.0 മെഗാപിക്സൽ |
| Operating system | ഐഫോൺ ഒഎസ് 5.0 (5A345) |
| Input | 4 hardware buttons and മൾട്ടി-ടച്ച് ടച്ച് സ്ക്രീൻ |
| Ringtone | iTunes Store via ഐട്യൂൺസ് (U.S. only), custom creation using GarageBand 4.1.1 or later[3] |
| Storage | Flash memory 4, 8, or 16 GB |
| Networks | ക്വാഡ് ബാൻഡ് ജിഎസ്എം 850 900 1800 1900 GPRS/EDGE 3G also includes: Tri band UMTS/HSDPA 850, 1900, 2100, A-GPS[4] |
| Connectivity | Dock connector (with USB & ഫയർവയർ adapter cables, FireWire for charging only) Headphone jack Wi-Fi (802.11b/g) Bluetooth 2.0+EDR |
| Battery | Lithium-ion polymer battery[5] |
| Physical size | Original: 4.5 in (115 mm) (h) 2.4 in (61 mm) (w) 0.46 in (11.6 mm) (d) 3G: 4.5 in (115.5 mm) (h) 2.4 in (62.1 mm) (w) 0.48 in (12.3 mm) (d) |
| Weight | Original: 135 g (4.8 oz) 3G: 133 g (4.7 oz) |
| Form factor | Candybar Smartphone |
| Media | iTunes Wi-Fi Music Store iPod H.264 (YouTube) |
| Related | iPod touch |
ആപ്പിൾ നിർമ്മിച്ചു പുറത്തിറക്കുന്ന ഇന്റർനെറ്റ്, ഇമെയിൽ, മൾട്ടിമീഡിയ, മൾട്ടി ടച്ച് സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിൾ ഐഫോൺ(Apple iPhone) ജൂൺ 29, 2007 ന് പുറത്തിറങ്ങി. ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെറ്റ്വർക്കുകളും പിന്താങ്ങുന്നു. ഇതിന് ഭൌതികമായ കീബോർഡ് ഇല്ല. വിർച്വൽ കീബോർഡാണ് ഉള്ളത്. 2008 ജൂലൈ 11-ന് ഐഫോണിൻറെ രണ്ടാം തലമുറയായ ഐഫോൺ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ.[6] ഐഫോൺ 3ജി എസ് എന്ന പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ 2009 ജൂൺ 19-ന് [7]പുറത്തിറങ്ങി.ആസ്ട്രേലിയയിൽ ഇത് ജൂൺ 26-നും[8] ലോകവ്യാപകമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തി. ഈ ശ്രേണിയിലെ അഞ്ചാം തലമുറ ഫോണുകൾ ഐ.ഫോൺ 4 എസ്. 2011 ഒക്ടോബർ 4- നു് പ്രഖ്യാപിക്കുകയും ഐ.ഒ.എ.സ് 5.0 പുറത്തിറങ്ങി 2 ദിവസങ്ങൾക്ക് ശേഷം 2011 ഒക്ടോബർ 14-നു അമേരിക്കയിൽ പുറത്തിറങ്ങുകയും ചെയ്തു.
ഉള്ളടക്കം |
[തിരുത്തുക] സോഫ്റ്റ്‌വെയർ
ഐഫോൺ ഒ.എസ്. ആണ് ഐഫോണിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മാക് ഒ.എസ്. എക്സിൽ ഉപയോഗിച്ചിരിക്കുന്ന ഡാർവിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചെറിയ മാറ്റങ്ങൾ വരുത്തിയ പതിപ്പാണിത്. മാക് ഒഎസ് എക്സ് 10.5 ലിയോപാർഡ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോർ ആനിമേഷൻ എന്ന സോഫ്റ്റ്‌വെയറും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പവർ വി.ആർ. (ഐഫോൺ 3ജി എസിൽ ഓപ്പൺജിഎൽ ഇ.എസ്. [7]) എന്ന ഹാർഡ്‌വെയറിന്റെ സഹായത്തോടെ അനിമേഷനുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ഇതിൽ സാധിക്കുന്നു. ആകെ ഉപയോഗിക്കുന്ന മെമ്മറിയിൽ (4 മുതൽ 32 ജി.ബി. വരെ) ഒരു ജി.ബിയിൽ താഴെ മാത്രമേ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ[9]. ആപ്പിൾ തന്നെ നൽകുന്ന മറ്റു അപ്ലിക്കേഷനുകളും, മറ്റു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു ഇതിൽ സാധിക്കും.
[തിരുത്തുക] ആപ്ലിക്കേഷനുകൾ
[തിരുത്തുക] സോഫ്റ്റവെയർ അപ്ഡേറ്റുകൾ
ഐട്യൂൺസ് വഴിയാണ് ഐഫോൺ ഒഎസിൻറെ അപഡേറ്റുകൾ ആപ്പിൾ വിതരണം ചെയ്യുന്നത്.
[തിരുത്തുക] സൗകര്യങ്ങൾ
[തിരുത്തുക] മൾട്ടിമീഡിയ
മ്യൂസിക് ലൈബ്രറിയുടെ ലേഔട്ട് ഐപോഡിനും, സിംബിയൻ എസ്. 60 ഫോണിനും സമമാണ്. ഇതിൽ പാട്ടുകൾ ഗാനം,പാടിയ വ്യക്തി, ആൽബത്തിന്റെ പേര്, വീഡോയോകൾ, ഗാനത്തിന്റെ ശൈലി, സംവിധാനം ചെയ്തവരുടെ പേര് തുടങ്ങിയ രീതികളിൽ ക്രമീകരിക്കുന്നതിനു സാധിക്കും. ഐപോഡിലേതിനു സമാനമായി ഐഫോൺ തിരിച്ചാൽ കവർഫ്ലോ മോഡിലേക്ക് പോവുകയും ഗാനത്തിന്റെ വിവരണം ലഭിക്കുകയും ചെയ്യും.
[തിരുത്തുക] ഇൻറർനെറ്റ് കണക്ടിവിറ്റി
വൈ-ഫൈ, ജിഎസ്എം, എഡ്ജ് എന്നിവ ഉപയോഗിച്ചാണ് ഐഫോണിൽ ഇൻറർനെറ്റ് സൌകര്യം ലഭ്യമാകുന്നത്. ഐഫോണിൽ എച്ച്എസ്ഡിപിഎ ഉപയോഗിക്കുകയാണെങ്കിൽ 3.6 Mbit/Sec എന്ന നിരക്കിലായിരിക്കും ഡാറ്റാ ട്രാൻസ്മിഷൻ.
സഫാരി വെബ് ബ്രൌസറിൻറെ പരിഷ്കരിച്ച പതിപ്പാണ് ഐഫോണിൽ വെബ് ബ്രൌസിങ്ങിനായി ഉപയോഗിക്കുന്നത്. ലാൻഡ് സ്കേപ്പ് മോഡിലും പോർട്രെയിറ്റ് മോഡിലും വെബ് പേജുകൾ ആക്സ്സസ് ചെയ്യാവുന്നതാണ്.
[തിരുത്തുക] ഇമെയിൽ
ഐഫോൺ എച്ച്.ടി.എം.എൽ. ഇമെയിൽ പിന്തുണയ്ക്കുന്നുണ്ട്. ഐ മാപ്, പോപ്3 എന്നീ മെയിൽ സ്റ്റാൻഡേർഡുകളും ഐഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഇതുവഴി എമെയിൽ വഴി ഫോട്ടോകൾ അയക്കുന്നതിനു സാധിക്കും. പി.ഡി.എഫ്.,വേഡ്, പവർപോയന്റ്, എക്സൽ എന്നീ അറ്റാച്ചുമെന്റുകൾ തുറക്കുന്നതിനും വായിക്കുന്നതിനും സാധിക്കും[4].
[തിരുത്തുക] അവലംബം
- ↑ "Steve iPhone: Hundreds Come, Lines Orderly". MP3 Newswire. 2007-06-29. http://www.mp3newswire.net/stories/7002/iphone-line.html, ശേഖരിച്ചത്: 2008-06-06.
- ↑ Posted Jun 9th 2008 2:39PM by Robert PalmerFiled under: WWDC; iPhone. "iPhone 3G announced - The Unofficial Apple Weblog (TUAW)". http://www.tuaw.com/2008/06/09/iphone-3g-announced/, ശേഖരിച്ചത്: 2008-06-10.
- ↑ "How to create custom ringtones in GarageBand 4.1.1". Apple Inc.. http://docs.info.apple.com/article.html?artnum=307108, ശേഖരിച്ചത്: 2007-12-15.
- ↑ 4.0 4.1 "ഐഫോൺ—High Technology—Tech Specs". Apple Inc.. http://www.apple.com/iphone/specs.html, ശേഖരിച്ചത്: 2008-09-06.
- ↑ Shimpi, Anand (2007-06-29). "Apple's iPhone Dissected: We did it, so you don't have to". AnandTech. http://images.anandtech.com/reviews/gadgets/iPhone/dissected/open3.jpg, ശേഖരിച്ചത്: 2008-07-09.
- ↑ "Review:Apple iPhone 3G (16GB, black)". Cnet. http://reviews.cnet.com/apple-iphone-3g/?tag=mncol;lst, ശേഖരിച്ചത്: നവംബർ 19, 2008.
- ↑ 7.0 7.1 "Apple Announces the New iPhone 3G S—The Fastest, Most Powerful iPhone Yet". 2009-06-08. http://www.apple.com/pr/library/2009/06/08iphone.html, ശേഖരിച്ചത്: 2009-06-08.
- ↑ Dudley-Nicholson, Jennifer (2009-06-09). "Apple unveils iPhone 3GS, says 'S' stands for speed". http://www.news.com.au/technology/story/0,28348,25608752-5014239,00.html, ശേഖരിച്ചത്: 2009-06-11.
- ↑ Haslam, Karen (January 12, 2007). "Macworld Expo: Optimised OS X sits on 'versatile' flash". Macworld. http://www.macworld.co.uk/ipod-itunes/news/index.cfm?newsid=16927, ശേഖരിച്ചത്: 2008-06-06.
|
||||||||||||||||||||||||||