ഐഫോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിള്‍ നിര്‍മ്മിച്ചു പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ, മള്‍ട്ടി ടച്ച് സ്ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍(Apple iPhone) ജൂണ്‍ 29, 2007 ന് പുറത്തിറങ്ങി. ആദ്യ തലമുറ ഐഫോണ്‍ ക്വാഡ് ബാന്‍ഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോണ്‍ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെറ്റ്വര്‍ക്കുകളും പിന്താങ്ങുന്നു. ഇതിന് ഭൌതികമായ കീബോര്‍ഡ് ഇല്ല. വിര്‍ച്വല്‍ കീബോര്‍ഡാണ് ഉള്ളത്. 2008 ജൂലൈ 11-ന് ഐഫോണിന്‍റെ രണ്ടാം തലമുറയായ ഐഫോണ്‍ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിള്‍ ഐഫോണ്‍.[6] ഐഫോണ്‍ 3ജി എസ് എന്ന പുതിയ പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2009 ജൂണ്‍ 19-ന് [7]പുറത്തിറങ്ങും.ആസ്ട്രേലിയയില്‍ ഇത് ജൂണ്‍ 26-നും[8] ലോകവ്യാപകമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തും.
ഉള്ളടക്കം |
[തിരുത്തുക] സോഫ്റ്റ്‌വെയര്‍
ഐഫോണ്‍ ഒ.എസ്. ആണ് ഐഫോണില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മാക് ഒ.എസ്. എക്സില്‍ ഉപയോഗിച്ചിരിക്കുന്ന ഡാര്‍വിന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചെറിയ മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണിത്. മാക് ഒഎസ് എക്സ് 10.5 ലിയോപാര്‍ഡ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോര്‍ ആനിമേഷന്‍ എന്ന സോഫ്റ്റ്‌വെയറും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പവര്‍ വി.ആര്‍. (ഐഫോണ്‍ 3ജി എസില്‍ ഓപ്പണ്‍ജിഎല്‍ ഇ.എസ്. [7]) എന്ന ഹാര്‍ഡ്‌വെയറിന്റെ സഹായത്തോടെ അനിമേഷനുകള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ ഇതില്‍ സാധിക്കുന്നു. ആകെ ഉപയോഗിക്കുന്ന മെമ്മറിയില്‍ (4 മുതല്‍ 32 ജി.ബി. വരെ) ഒരു ജി.ബിയില്‍ താഴെ മാത്രമേ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ[9]. ആപ്പിള്‍ തന്നെ നല്‍കുന്ന മറ്റു അപ്ലിക്കേഷനുകളും, മറ്റു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു ഇതില്‍ സാധിക്കും.
[തിരുത്തുക] ആപ്ലിക്കേഷനുകള്‍
[തിരുത്തുക] സോഫ്റ്റവെയര്‍ അപ്ഡേറ്റുകള്‍
ഐട്യൂണ്‍സ് വഴിയാണ് ഐഫോണ്‍ ഒഎസിന്‍റെ അപഡേറ്റുകള്‍ ആപ്പിള്‍ വിതരണം ചെയ്യുന്നത്.
[തിരുത്തുക] സൌകര്യങ്ങള്‍
[തിരുത്തുക] മള്‍ട്ടിമീഡിയ
മ്യൂസിക് ലൈബ്രറിയുടെ ലേഔട്ട് ഐപോഡിനും, സിംബിയന്‍ എസ്. 60 ഫോണിനും സമമാണ്. ഇതില്‍ പാട്ടുകള്‍ ഗാനം,പാടിയ വ്യക്തി, ആല്‍ബത്തിന്റെ പേര്, വീഡോയോകള്‍, ഗാനത്തിന്റെ ശൈലി, സംവിധാനം ചെയ്തവരുടെ പേര് തുടങ്ങിയ രീതികളില്‍ ക്രമീകരിക്കുന്നതിനു സാധിക്കും. ഐപോഡിലേതിനു സമാനമായി ഐഫോണ്‍ തിരിച്ചാല്‍ കവര്‍ഫ്ലോ മോഡിലേക്ക് പോവുകയും ഗാനത്തിന്റെ വിവരണം ലഭിക്കുകയും ചെയ്യും.
[തിരുത്തുക] ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി
വൈ-ഫൈ, ജിഎസ്എം, എഡ്ജ് എന്നിവ ഉപയോഗിച്ചാണ് ഐഫോണില്‍ ഇന്‍റര്‍നെറ്റ് സൌകര്യം ലഭ്യമാകുന്നത്. ഐഫോണില്‍ എച്ച്എസ്ഡിപിഎ ഉപയോഗിക്കുകയാണെങ്കില്‍ 3.6 Mbit/Sec എന്ന നിരക്കിലായിരിക്കും ഡാറ്റാ ട്രാന്‍സ്മിഷന്‍.
സഫാരി വെബ് ബ്രൌസറിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോണില്‍ വെബ് ബ്രൌസിങ്ങിനായി ഉപയോഗിക്കുന്നത്. ലാന്‍ഡ് സ്കേപ്പ് മോഡിലും പോര്‍ട്രെയിറ്റ് മോഡിലും വെബ് പേജുകള്‍ ആക്സ്സസ് ചെയ്യാവുന്നതാണ്.
[തിരുത്തുക] ഇമെയില്‍
ഐഫോണ്‍ എച്ച്.ടി.എം.എല്‍. ഇമെയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഐ മാപ്, പോപ്3 എന്നീ മെയില്‍ സ്റ്റാന്‍ഡേര്‍ഡുകളും ഐഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്. ഇതുവഴി എമെയില്‍ വഴി ഫോട്ടോകള്‍ അയക്കുന്നതിനു സാധിക്കും. പി.ഡി.എഫ്.,വേഡ്, പവര്‍പോയന്റ്, എക്സല്‍ എന്നീ അറ്റാച്ചുമെന്റുകള്‍ തുറക്കുന്നതിനും വായിക്കുന്നതിനും സാധിക്കും[4].
[തിരുത്തുക] അവലംബം
- ↑ "Steve iPhone: Hundreds Come, Lines Orderly", MP3 Newswire, 2007-06-29. ശേഖരിച്ചത് 2008-06-06.
- ↑ Posted Jun 9th 2008 2:39PM by Robert PalmerFiled under: WWDC; iPhone. iPhone 3G announced - The Unofficial Apple Weblog (TUAW). ശേഖരിച്ചത് 2008-06-10.
- ↑ How to create custom ringtones in GarageBand 4.1.1. Apple Inc.. ശേഖരിച്ചത് 2007-12-15.
- ↑ 4.0 4.1 ഐഫോണ്‍—High Technology—Tech Specs. Apple Inc.. ശേഖരിച്ചത് 2008-09-06.
- ↑ Shimpi, Anand (2007-06-29). Apple's iPhone Dissected: We did it, so you don't have to. AnandTech. ശേഖരിച്ചത് 2008-07-09.
- ↑ Review:Apple iPhone 3G (16GB, black). Cnet. ശേഖരിച്ചത് നവംബര്‍ 19, 2008.
- ↑ 7.0 7.1 "Apple Announces the New iPhone 3G S—The Fastest, Most Powerful iPhone Yet", 2009-06-08. ശേഖരിച്ചത് 2009-06-08.
- ↑ Dudley-Nicholson, Jennifer. "Apple unveils iPhone 3GS, says 'S' stands for speed", 2009-06-09. ശേഖരിച്ചത് 2009-06-11.
- ↑ Haslam, Karen (January 12, 2007). Macworld Expo: Optimised OS X sits on 'versatile' flash. Macworld. ശേഖരിച്ചത് 2008-06-06.