എവറസ്റ്റ് കൊടുമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എവറസ്റ്റ് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| {{{Name}}} | |
|---|---|
| ഉയരം | 8,849 മീറ്റര്‍ (29,029 അടി) |
| സ്ഥാനം | നേപ്പാള്‍, ചൈന |
| മലനിര | ഹിമാലയം |
| Coordinates | 27°59′N, 86°55′E |
| ആദ്യം കീഴടക്കിയവര്‍ | എഡ്‌മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗേ |
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി ഹിമാലയപര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1865-ല്‍ ബ്രിട്ടീഷ് സര്‍വേയറും ആര്‍മി ഓഫീസറുമായിരുന്ന സര്‍ ആന്‍ഡ്രൂ വോ, തന്റെ മുന്‍ഗാമിയായിരുന്ന കേണല്‍ സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേരില്‍നിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്. നേപ്പാളി ഭാഷയില്‍ സഗര്‍മാഥാ(सगरमाथा)എന്നും സംസ്കൃതത്തില്‍ ദേവഗിരി(देवगिरि) ടിബറ്റന്‍ ഭാഷയില്‍ ചോമോലുങ്മ എന്നും പേരുണ്ട്. സമുദ്രനിരപ്പില്‍നിന്നും 8849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953-ല്‍ എഡ്‌മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്.
[തിരുത്തുക] എവറസ്റ്റ് നാള്‍വഴികള്‍
- 1852-ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായി ഹിമാലയത്തിലെ പതിനഞ്ചാം കൊടുമുടിയെ കണക്കാക്കി.
- 1865-ഭാരതത്തില്‍ സര്‍വേയറായി സേവനമനുഷ്ഠിച്ചിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേര് ഈ കൊടുമുടിയ്ക്ക് നല്‍കി
- 1921-എവറസ്റ്റ് ആരോഹണത്തിനുള്ള ആദ്യസംഘം ചാള്‍സ് ഹൊവാര്‍ഡ് ബൊറിയുടെ നേതൃത്വത്തില്‍ വടക്കുദിശയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.യാത്ര വിജയകരമായില്ല.
- 1924-മൂന്നാം പര്‍വതാരോഹണസംഘം യാത്രതിരിച്ചെങ്കിലും കൊടുമുടിയുടെ നെറുകയിലെത്തുകയും അപ്രത്യക്ഷരാവുകയും ചെയ്തു.
- 1933-എവറസ്റ്റിനു മുകളിലൂടെ ആദ്യമായി വിമാനം പറന്നു
- 1953-ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള വിജയകരമായ ആദ്യ എവറസ്റ്റാരോഹണം
- 1960-61-സമുദ്രനിരപ്പില്‍ നിന്നും ഉയരങ്ങളിലേയ്ക്ക് പോകുമ്പോള്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പഠിയ്ക്കുക എന്ന ലക്സ്യത്തോടെ എഡ്‌മണ്ട് ഹിലാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം 8മാസത്തോളം ചെലവഴിച്ചു.
- 1975-ആദ്യവനിത ജൂങ്കോ താബേ എവറസ്റ്റിലെത്തി.
- 1980-ഓക്സിജന്‍ സിലിണ്ടറും റേഡിയോയും ഇല്ലാതെ റെയ്നോള്‍ഡ് മെസ്നര്‍ എവറസ്റ്റിലെത്തി.
- 2000-ഡാവോകാര്‍നികര്‍ എവറസ്റ്റിനുമുകളില്‍ നിന്നും ബേസ് ക്യാമ്പ് വരെ സ്കീയിങ്ങ് നടത്തി.
- 2001-അന്ധനായ എറിക് വിനെന്‍മേയര്‍ എവറസ്റ്റിലെത്തി.

