എവറസ്റ്റ്‌ കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എവറസ്റ്റ് കൊടുമുടി
Everest kalapatthar crop.jpg
നേപ്പാളിലെ കാലാ പത്ഥറില്‍ നിന്നുള്ള എവറസ്റ്റിന്റെ ദൃശ്യം
[[image:ഫലകം:Location map നേപ്പാള്‍|325px|എവറസ്റ്റ് കൊടുമുടി (ഫലകം:Location map നേപ്പാള്‍)]]
<div style="position: absolute; z-index: 2; top: Expression error: Unrecognised punctuation character "["%; left: Expression error: Unrecognised punctuation character "["%; height: 0; width: 0; margin: 0; padding: 0;">
എവറസ്റ്റ് കൊടുമുടി
എവറസ്റ്റ് കൊടുമുടി
Location within Nepal on the Nepal–Tibet border
ഉയരം 8,848 metres (29,029 ft)[1]
Ranked 1st
സ്ഥലം Flag of Nepal Sagarmatha Zone, Nepal
Flag of the People's Republic of China Tibet, China[2]
Range Mahalangur Himal, Himalaya
Prominence 8,848 m (29,029 ft)
Notice special definition for Everest.
Coordinates 27°59′17″N 86°55′31″E / 27.98806, 86.92528അക്ഷാംശവും രേഖാംശവും: 27°59′17″N 86°55′31″E / 27.98806, 86.92528[3]
First ascent 29 May 1953
Flag of New Zealand എഡ്മണ്ട് ഹിലാരി
Flag of Nepal ടെന്‍സിങ് നോര്‍ഗെ
Easiest route South Col (Nepal)
Listing Seven Summits
Eight-thousander
Country high point
Ultra
എവറസ്റ്റ്‌ കൊടുമുടി (Earth)
എവറസ്റ്റ്‌ കൊടുമുടി
ഭൂമിയിലെ സ്ഥാനം
Mount Everest relief map

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ കൊടുമുടി ഹിമാലയപര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്. 1865-ല്‍ ബ്രിട്ടീഷ് സര്‍വേയറും ആര്‍മി ഓഫീസറുമായിരുന്ന സര്‍ ആന്‍ഡ്രൂ വോ, തന്റെ മുന്‍ഗാമിയായിരുന്ന കേണല്‍ സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേരില്‍നിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌. നേപ്പാളി ഭാഷയില്‍ സഗര്‍മാഥാ(सगरमाथा)എന്നും സംസ്കൃതത്തില്‍ ദേവഗിരി(देवगिरि) ടിബറ്റന്‍ ഭാഷയില്‍ ചോമോലുങ്മ എന്നും പേരുണ്ട്‌. സമുദ്രനിരപ്പില്‍നിന്നും 8849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി 1953-ല്‍ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. 1961-ലെ ഒരു ഉടമ്പടിപ്രകാരമാണ്‌, എവറസ്റ്റ്, ചൈനയും നേപ്പാളുമായി പങ്കിടുന്നത്[4]‌.

[തിരുത്തുക] പര്യവേഷണങ്ങള്‍

1953-ലെ വിജയകരമായ യാത്രക്കു മുന്‍പ്, എവറസ്റ്റിന്റെ മുകളിലെത്താനായി എട്ട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവയെല്ലാം സംഘടിപ്പിച്ചത്, ആല്പൈന്‍ ക്ലബും, റോയല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്.

നേപ്പാളിലൂടെയുള്ള യാത്ര ആരംഭിക്കുന്നതിനു മുന്‍പ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുവശം വഴിയാണ് ആരോഹണത്തിനു ശ്രമിച്ചിരുന്നത്.1951-ല്‍ എറിക് ഷിപ്റ്റണിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘമാണ് എവറസ്റ്റിന് തെക്കുവശം വഴി അതായത് നേപ്പാളിലൂടെയുള്ള ഒരു പാത തെളീച്ചത്.

നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുന്‍പ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുകിഴക്കന്‍ വക്കിലൂടെ ചില പര്യവേഷകര്‍ സാരമായ ഉയരങ്ങള്‍ താണ്ടിയിട്ടുണ്ട്. 1924-ല്‍ നോര്‍ട്ടണ്‍, 1933-ല്‍ സ്മിത്ത് (smythe) തുടങ്ങിയവര്‍ ഇതില്‍ എടുത്തു പറയേണ്ടവരാണ്. 1953-നു മുന്‍പ് വരെയുള്ള ഏറ്റവുമധികം ഉയരം താണ്ടിയത് നോര്‍ട്ടണ്‍ ആയിരുന്നു. അദ്ദേഹം 8565 മീറ്റര്‍ ഉയരത്തിലെത്തിയിരുന്നു.

1924-ല്‍ത്തന്നെ മല്ലോറി, ഇര്‍വിന്‍ എന്നീ പര്യവേഴകര്‍ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടര്‍ന്ന് അവരെ കാണാതായി. പില്‍ക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം തിബറ്റിലൂടെയുള്ള പാത ചൈനക്കാര്‍ അടക്കുകയും ഇതേസമയം തന്നെ പര്യവേഷണത്തിന് കൂടുതല്‍ യോഗ്യമായ നേപ്പാളിലൂടെയുള്ള പാത തുറക്കപ്പെടുകയും ചെയ്തു.

1953-ലെ വിജയകരമായ പര്യവേഷണം, ബ്രിഗേഡിയര്‍ ജോണ്‍ ഹണ്ട് ആണ് നയിച്ചത്. ഈ യാത്ര വളരെ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതും അന്നുവരെയുങ്ങായിരുന്ന അത്യാധുനികസജ്ജീകരണങ്ങളോടു കൂടിയതുമായിരുന്നു.

തണുപ്പുകാലത്തിനും മഴക്കാലത്തിനുമിടക്കുള്ള ചെറിയ കാലയളവാണ് എവറസ്റ്റ് കയറുന്നതിന് ഏറ്റവും യോജിച്ച സമയം. മുകളിലേക്ക് കൊണ്ടുപോകേണ്ട സാമഗ്രികളൊക്കെ ഷെര്‍പ്പകള്‍ എന്ന ഒരു ജനവിഭാഗക്കാരാണ് കൊണ്ടെത്തിര്‍ച്ചിരുന്നത്. ഷെര്‍പ്പകളുടെ സഹായമില്ലതെ എവറസ്റ്റ് കീഴടക്കല്‍ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു[4].

[തിരുത്തുക] എവറസ്റ്റ് നാള്‍വഴികള്‍

  • 1852-ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായി ഹിമാലയത്തിലെ പതിനഞ്ചാം കൊടുമുടിയെ കണക്കാക്കി.
  • 1865-ഭാരതത്തില്‍ സര്‍വേയറായി സേവനമനുഷ്ഠിച്ചിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേര് ഈ കൊടുമുടിയ്ക്ക് നല്‍കി
  • 1921-എവറസ്റ്റ് ആരോഹണത്തിനുള്ള ആദ്യസംഘം ചാള്‍സ് ഹൊവാര്‍ഡ് ബൊറിയുടെ നേതൃത്വത്തില്‍ വടക്കുദിശയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.യാത്ര വിജയകരമായില്ല.
  • 1924-മൂന്നാം പര്‍വതാരോഹണസംഘം യാത്രതിരിച്ചെങ്കിലും കൊടുമുടിയുടെ നെറുകയിലെത്തുകയും അപ്രത്യക്ഷരാവുകയും ചെയ്തു.
  • 1933-എവറസ്റ്റിനു മുകളിലൂടെ ആദ്യമായി വിമാനം പറന്നു
  • 1953-ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള വിജയകരമായ ആദ്യ എവറസ്റ്റാരോഹണം
  • 1960-61-സമുദ്രനിരപ്പില്‍ നിന്നും ഉയരങ്ങളിലേയ്ക്ക് പോകുമ്പോള്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ പഠിയ്ക്കുക എന്ന ലക്സ്യത്തോടെ എഡ്‌മണ്ട് ഹിലാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം 8മാസത്തോളം ചെലവഴിച്ചു.
  • 1975-ആദ്യവനിത ജൂങ്കോ താബേ എവറസ്റ്റിലെത്തി.
  • 1980-ഓക്സിജന്‍ സിലിണ്ടറും റേഡിയോയും ഇല്ലാതെ റെയ്നോള്‍ഡ് മെസ്നര്‍ എവറസ്റ്റിലെത്തി.
  • 2000-ഡാവോകാര്‍നികര്‍ എവറസ്റ്റിനുമുകളില്‍ നിന്നും ബേസ് ക്യാമ്പ് വരെ സ്കീയിങ്ങ് നടത്തി.
  • 2001-അന്ധനായ എറിക് വിനെന്‍മേയര്‍ എവറസ്റ്റിലെത്തി.

[തിരുത്തുക] അവലംബം

  1. Based on elevation of snow cap, not rock head. For more details, see Measurement.
  2. The position of the summit of Everest on the international border is clearly shown on detailed topographic mapping, including official Nepalese mapping.
  3. The WGS84 coordinates given here were calculated using detailed topographic mapping and are in agreement with adventurestats. They are unlikely to be in error by more than 2". Coordinates showing Everest to be more than a minute further east that appeared on this page until recently, and still appear in Wikipedia in several other languages, are incorrect.
  4. 4.0 4.1 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 200-212. 

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം