നംഗപർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നംഗപർവ്വതം
नंगा परबत, ننگا پربت

Nanga Parbat from Fairy Meadows in Pakistan
ഉയരം 8,126 m (26,660 ft) 
Ranked 9th
Prominence 4,608 m (15,118 ft) Ranked 14th
Listing Eight-thousander
Ultra
Location
Location in Northern Areas, Pakistan[1]
സ്ഥാനം പാകിസ്താൻ Gilgit-Baltistan, Pakistan (in the Kashmir region, disputed with India)[1]
നിര Himalayas
നിർദ്ദേശാങ്കങ്ങൾ 35°14′15″N 74°35′21″E / 35.2375°N 74.58917°E / 35.2375; 74.58917Coordinates: 35°14′15″N 74°35′21″E / 35.2375°N 74.58917°E / 35.2375; 74.58917
Climbing
First ascent July 3, 1953 by Hermann Buhl
Easiest route Diamir (West Face)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം( Sanskrit: नंगा परबत, Urdu: ننگا پربت [nəŋɡaː pərbət̪]). പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് സു. 8,114 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന നങ്ഗ പർവതം ഏറ്റവും ദുർഘടം നിറഞ്ഞ ഹിമാലയ ശൃങ്ഗങ്ങളിലൊന്നാണ്.

'നങ്ഗ പർവതം' എന്ന പദത്തിന് 'നഗ്നമായ പർവതം' എന്നാണ് അർഥം. പ്രാദേശികമായി ഈ പർവതം 'ദയാമീർ' (പർവതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ൽ സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെർമൻ ബുൾ (Hermann Buhl) ആണ് നങ്ഗ പർവതം ആദ്യമായി കീഴടക്കിയത്.

1895-ലാണ് നങ്ഗ പർവതം കീഴടക്കുവാനുള്ള പ്രഥമ ദൌത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടർന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവിൽ 1953-ൽ ഡോ. കാൾ ഹെർലിഗ്കോഫറിന്റെയും (Karl Herrligkoffer) പീറ്റർ ആഷെൻബ്രണ്ണറിന്റെയും (Peter Aschenbrenner) നേതൃത്വത്തിലുള്ള സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘം നങ്ഗ പർവതം കീഴടക്കാനുള്ള ദൗത്യത്തിൽ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെർമൻ ബുൾ 1953 ജൂല-3ന് നങ്ഗ പർവതത്തിന്റെ നെറുകയിൽ കാലുകുത്തി.

[തിരുത്തുക] അവലംബം

  1. 1.0 1.1 Nanga Parbat lies on the western side of the Line of Control. The area is disputed and is also claimed by India.
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപർവ്വതം | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പർവതം നങ്ഗ പർവതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=നംഗപർവ്വതം&oldid=1210590" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ