എം.ഒ.എച്ച്. ഫാറൂഖ്
എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ | |
---|---|
കേരള ഗവർണ്ണർ | |
പദവിയിൽ | |
ഓഫീസിൽ 2011 | |
പോണ്ടിച്ചേരി മുഖ്യമന്ത്രി | |
ഓഫീസിൽ ഏപ്രിൽ 9, 1967 – മാർച്ച് 6, 1968 | |
ഗവർണ്ണർ | എസ്.എൽ. സിലാം, ബി.ഡി. ജട്ടി |
മുൻഗാമി | വി. വെങ്കടസുബ്ബ റെഡ്യാർ |
പിൻഗാമി | വി. വെങ്കടസുബ്ബ റെഡ്യാർ |
ഓഫീസിൽ March 17, 1969 – January 3, 1974 | |
ഗവർണ്ണർ | B. D. Jatti, Chhedilal |
മുൻഗാമി | Governor's rule |
പിൻഗാമി | Subramanyan Ramaswamy |
ഓഫീസിൽ March 16, 1985 – January 19, 1989 | |
ഗവർണ്ണർ | Tribhuvan Prasad Tiwary, Ranjit Singh Dyal |
മുൻഗാമി | Governor's rule |
പിൻഗാമി | Governor's rule |
Governor of Jharkhand | |
ഓഫീസിൽ January 22, 2010 – 25 August, 2011 | |
മുൻഗാമി | Kateekal Sankaranarayanan |
പിൻഗാമി | Mohsina Kidwai |
Governor of Kerala | |
ഓഫീസിൽ 2011, ഓഗസ്റ്റ് 25 – 2012, ജനുവരി 16 | |
മുൻഗാമി | R. S. Gavai |
പിൻഗാമി | എച്ച്.ആർ. ഭരദ്വാജ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 6 September 1937 Karikal |
മരണം | 26 January 2012 |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
തൊഴിൽ | Politician |
കേരളത്തിന്റെ പത്തൊൻപതാമത് ഗവർണറായിരുന്നു എം.ഒ.എച്ച്. ഫാറൂഖ് എന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012 [1]), കാരിക്കൽ, പുതുച്ചേരി)[2]. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി 2004 - ൽ ഇദ്ദേഹം നിയമിതനായി. 2010 മുതൽ 2011 വരെ ഇദ്ദേഹം ജാർഖണ്ഡിന്റെ ഗവർണ്ണറായിരുന്നു. ഝാർഖണ്ഡിൽ ഗവർണറായിരിക്കെയാണ് കേരള ഗവർണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25-നാണ് ചുമതലയേറ്റത്. ഗവർണർ പദവിയിൽ തുടരവേ 2012 ജനുവരി 26-ന് വൃക്കരോഗം മൂർച്ചിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.[3] 74 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഒരുമാസത്തിലധികം അപ്പോളോയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർണാടക ഗവർണർ എച്ച്.ആർ. ഭരദ്വാജിന് കേരളത്തിന്റെ അധികച്ചുമതല നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് റിപ്പബ്ലിക് ദിനത്തിൽ പതാകയുയർത്തിയത്. മൃതദേഹം പുതുച്ചേരിയിലെ ജുമാ മസ്ജിദിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഗവർണർ പദവിയിലിരിക്കേ അന്തരിക്കുന്ന രണ്ടാമത്തെയാളായിരുന്നു ഫാറൂഖ്. 2004-ൽ അന്തരിച്ച സിക്കന്ദർ ഭക്തായിരുന്നു ആദ്യത്തെയാൾ. ഏറ്റവും കുറച്ചുകാലം ഗവർണറായിരുന്നതും ഫാറൂഖ് തന്നെ.
അവലംബം
[തിരുത്തുക]- ↑ "ഗവർണർ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു". Archived from the original on 2012-01-28. Retrieved 2012-03-24.
- ↑ "Thirteenth Lok Sabha Members Bioprofile - SHRI M.O.H. Farook". Lok Sabha website. Archived from the original on 2016-10-06. Retrieved 20 January 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-28. Retrieved 2012-01-26.