ഇറോം ചാനു ശർമ്മിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Irom Sharmila Chanu
ജനനം 1972 മാർച്ച് 14(1972-03-14)
Kongpal, Imphal, Manipur, India
തൊഴിൽ Civil rights activist, Political activist, Poet
മാതാപിതാക്കൾ Irom c Nanda (father)
Irom Ongbi Sakhi (mother)

മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(AFSPA-Armed Forces Special Powers ആക്ട്‌ 1958) പൂർണ്ണമായും പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ ഒരു കവിയത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമാണ്‌ ഇറോം ചാനു ശർമ്മിള.( ജനനം 1972 മാർച്ച്‌ 14 ). 2000 നവംബർ 2 ന്‌ ആണ്‌ ഇവർ നിരാഹാര സമരം ആരംഭിച്ചത്[1][2] . മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇപ്പോൾ അറിയപ്പെടുന്നത്. [3]

ഉള്ളടക്കം

സമര നിദാനം [തിരുത്തുക]

മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ്‌ സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ്‌ കാത്തു നിന്ന , പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തെ തുടർന്നാണ്‌ ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്.[4][5]. കൊല്ലപ്പെട്ട ലെഇസന്ഗബം എന്ന 62 വയസ്സുള്ള വൃദ്ധയുടെയും, 1988 ല് ധീരതയ്ക്ക് അവാർഡ്‌ നേടിയ സിനമിന്റെയും ഉൾപ്പെടെ കൊല്ലപ്പെട്ട പത്തു പേരുടെയും വെടിയേറ്റ ചിത്രങ്ങളോടെയാണ് പിറ്റേന്നത്തെ പത്രങ്ങൾ പുറത്തിറങ്ങിയത്. .[5] . മൂന്ന് ദിവസത്തിന്‌ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ത്യയിൽ ആത്മഹത്യ നിയമവിരുദ്ധമാണ്‌ എന്നാരോപിച്ച്‌ ശർമ്മിളയെ പോലീസ് അറസ്റ്റ് ചെയ്തു,[6]. പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സമര ചരിത്രം [തിരുത്തുക]

ദ്രവരൂപത്തിലുള്ള ഭക്ഷണം ശർമ്മിളയുടെ മൂക്കിലൂടെ കുഴൽ വഴി നൽകിയാണ് ശർമ്മിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. 2006 ഒക്ടോബർ 2-ന് ഗാന്ധിജയന്തി പ്രമാണിച്ച് ശർമ്മിളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. തുടർന്ന്, ശർമ്മിള ഡൽഹിയിലേയ്ക്ക് പോകുകയും മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്‌ഘട്ട് സന്ദർശിക്കുകയും പിന്നീട് ജന്തർ മന്തറിൽ തന്റെ നിരാഹാരം പുനരാരംഭിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ശർമ്മിള വീണ്ടും അറസ്റ്റിലായി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പോലീസ് ബന്തവസ്സിൽ റ്റ്യൂബ് വഴി ജീവൻ നിലനിത്തി കഴിയുകയാണ് ശർമ്മിള ഇപ്പോൾ.

എ.എഫ്.എസ്.പി.എ എന്ന നിയമത്തിൽ അയവ് വരുത്താം എന്ന 2006 ഡിസംബർ 2 ന്‌ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് നൽകിയ ഉറപ്പ് ഇറോ ശർമ്മിള നിരാകരിക്കുകയായിരുന്നു. ഈ നിയമം പൂർണ്ണമായി പിൻ‌വലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ശർമ്മിള പ്രഖ്യാപിക്കുകയും ചെയ്തു[7]. 2006 നവംബർ ഒടുവിലായി ഇറാനിലെ സന്നദ്ധപ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ ഷിറിൻ ഇബാദി ഇറോമിനെ സന്ദർശിക്കുകയും മണിപ്പൂരിലെ ഈ സൈനിക നിയമത്തിനെതിരെയുള്ള സമരത്തിന്‌ പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.[8].

അംഗീകാരം [തിരുത്തുക]

  • 2010 ലെ രവീന്ദ്രനാഥ ടാഗോർ സമാധാന സമ്മാനം ഇറോം ശർമ്മിളയെ തേടിയെത്തി. 51 ലക്ഷം രൂപയും സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ്‌ സമ്മാനം.[9][10]. 2012 ൽ ആദ്യത്തെ കോവിലൻ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണൽ അവാർഡ് ഇറോം ശർമിളയ്ക്ക് ലഭിച്ചു.


അവലംബം [തിരുത്തുക]

  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 683. 2011 മാർച്ച് 28. ശേഖരിച്ചത് 2013 മാർച്ച് 12. 
  2. വെബ്‌ലോകം:ഇറോം ശർമ്മിള ഡൽഹിയിൽ
  3. Rituparna Chatterjee (20 April 2011). "Spot the Difference: Hazare vs. Irom Sharmila". Sinlung. ശേഖരിച്ചത് 30 April 2011. 
  4. Nilanjana S. Roy (8 February 2011). "Torchbearers for Victims in a Violent Land". New York Times. ശേഖരിച്ചത് 8 May 2011. 
  5. 5.0 5.1 Rahul Pathak (6 August 2004). "Why Malom is a big reason for Manipur anger against Army Act". IndianExpress.com. ശേഖരിച്ചത് 8 May 2011. 
  6. Manipur Woman's Marathon Fast, BBC News
  7. Irom Chanu rejects Manmohan Singh's assurances
  8. Nobel Laureate Shirin Ebadi supports Irom Chanu
  9. മാധ്യമം|date=2010-09-12
  10. "Manipur activist Irom Sharmila awarded peace prize". ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2010-09-12. ശേഖരിച്ചത് 2010-09-13. 

ഇറോമിന്റെ വെബ്സൈറ്റ് [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇറോം_ചാനു_ശർമ്മിള&oldid=1679492" എന്ന താളിൽനിന്നു ശേഖരിച്ചത്