ആത്മഹത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
| ആത്മഹത്യ |
|---|
| ആത്മഹത്യയുടെ ചരിത്രം |
| ആത്മഹത്യകളുടെ പട്ടിക |
| ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് |
| വൈദ്യം | സംസ്ക്കാരം |
| നിയമം | തത്വശാസ്ത്രം |
| മതപരം | മരിക്കാനുള്ള അവകാശം |
| ആത്മഹത്യയുടെ പ്രതിസന്ധി |
| ഇടപെടല്‍ | തടയല്‍ |
| Crisis hotline | Suicide watch |
| Types of suicide |
| Suicide by method | Copycat suicide |
| Cult suicide | ദയാവധം |
| പ്രേരണ ആത്മഹത്യ| Internet suicide |
| കൂട്ട ആത്മഹത്യ | Murder-suicide |
| Ritual suicide | Suicide attack |
| ആത്മഹത്യാ ഉടമ്പടി | Teenage suicide |
| Related phenomena |
| Parasuicide | Self-harm |
| Suicidal ideation | Suicide note |
ഒരാള്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണ ആത്മഹത്യക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടാവാറുണ്ട്. നിരാശ, കുറ്റബോധം, ദാരിദ്രം, രോഗം , പ്രേമനൈരാശ്യം, കടം, സാമ്പത്തികനഷ്ടം എന്നിവ അവയില്‍ ചിലതാണ്. ആത്മഹത്യാരീതികളും വ്യത്യസ്തമാണ്. ഞരമ്പ് മുറിച്ച്, വെള്ളത്തില്‍ ചാടി, ട്രൈനിന് തല വെച്ച്, കയറില്‍ കെട്ടി തൂങ്ങിയെല്ലാം ആത്മഹത്യകള്‍ നടക്കാറുണ്ട്.പൊതുജനശ്രദ്ധ ഏറ്റവും ആകര്‍ഷിക്കുന്ന പ്രതിഷേധമാര്‍ഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും ആത്മഹത്യയെ ഒരു ആക്രമണരീതിയായി തന്നെ ഉപയോഗപ്പെടുത്തി കാണുന്നു.
[തിരുത്തുക] ആത്മഹത്യ ചെയ്ത പ്രമുഖര്‍
- സ്വാതി തിരുന്നാള്‍- തിരുവിതാംകൂര്‍ മഹരാജാവ് [അവലംബം ആവശ്യമാണ്]
- വേലുത്തമ്പി ദളവ- മലബാര്‍ ദളവ
- നന്തനാര്‍- നോവലിസ്റ്റ്
- ഇടപ്പള്ളി രാഘവന് പിള്ള- കവി
- ടി. എ. രാജലക്ഷ്മി - കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവയിത്രി.
- നന്ദിത- കവയിത്രി
- ശോഭ- നടി
- സില്‍ക്ക് സ്മിത- നടി
- മയൂരി- നടി
- കുനാല്‍- നടന്
- അഡോള്‍ഫ് ഹിറ്റ്ലര്‍- ജര്‍മന്‍ ഏകാധിപതി
- കെവിന് കാര്‍ട്ടര്‍- പുലിസ്റ്റര്‍ ജേതാവായ ഫോട്ടോഗ്രാഫര്‍
- തോമസ് ചാറ്റര്‍ട്ടണ്‍- ഇംഗ്ലീഷ് സാഹിത്യകാരന്
- ഗീബല്‍സ്-നാസി ജര്‍മ്മനിയുടെ പ്രൊപഗണ്ട മന്ത്രി
[തിരുത്തുക] അധിക വിവരങ്ങള്‍
- ജപ്പാനില്‍ യോദ്ധാക്കള്‍ അനുഷ്ടിച്ചുവന്നിരുന്ന വയറുകീറിയുള്ള ആത്മഹത്യരീതിയാണ് ഹരാകിരി.
- രാജീവ് ഗാന്ധി,പ്രേമദാസ എന്നിവര്‍ ആത്മഹത്യാ ബോംബറുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖരാണ്.
- ഇന്ത്യയില്‍ നിലനിന്നിരുന്ന അനുഷ്ടാനാത്മക സ്വയംഹത്യയാണ് സതി.ശിവ പത്നിയായ സതിയുടെ സ്വയംഹത്യ സംബന്ധിച്ച ഐതിഹ്യമാണ് ഈ ആചാരത്തിനുപിന്നില്‍.
- വിദര്‍ഭ,വയനാട് എന്നീ സ്ഥലങ്ങള്‍ കര്‍ഷക ആത്മഹത്യകളാല്‍ മാധ്യമ ശ്രദ്ധനേടി.
- ഇന്ത്യന്‍ പീനല്‍ കോഡ് 309 പ്രകാരം ആത്മഹത്യ കുറ്റകരമാണ്.
- കൊടൈക്കനാലിലുള്ള ഒരു വന്‍ കൊക്ക ആത്മഹത്യാമുനമ്പ് (Suicide point) എന്നറിയപ്പെടുന്നു. വിനോദ സഞ്ചാരികള്‍ ആത്മഹത്യാമുനമ്പ് കാണാനുള്ള ശ്രമത്തില്‍ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.