ഇടവിളക്കൃഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം ഈ രീതിയിൽ. ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിളവു കൂട്ടുക എന്ന ലഷ്യം വെച്ചാണ് ഈ കൃഷിരീതി കൈക്കൊള്ളുന്നത്. കുറ്റിപ്പയർ, ചെണ്ടുമല്ലി, വാഴ, പച്ചക്കറി പോലുള്ളവ വിളകൾ തെങ്ങും തോപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഇടവിളകളാണ്[1]. മിക്കപ്പോഴും ദീർഘകാല ഹ്രസ്വകാല വിളകൾ സമ്മിശ്രമായായിരിക്കും കൃഷി ചെയ്യുന്നത്. തക്കാളിയും കാപ്പിയും ഇടവിളചെയ്യാം.