കോണ്ടൂർ കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തട്ടുകളായി തിരിച്ച് കോണ്ടൂർ മാതൃകയിൽ കൃഷിചെയ്തിരിക്കുന്ന തേയിലച്ചെടി

ഭൂമിയുടെ ചരിവിനു കുറുകെ കോണ്ടൂർ വരമ്പിനു സമാന്തരമായി ചെടികൾ നട്ടുവളർത്തുന്ന രീതിയാണ് കോണ്ടൂർ. ഒരു പ്രത്യേകവിസ്തീർണ്ണമുള്ള സ്ഥലത്ത് പരമാവധി ചെടികൾ നടാം എന്നതാണ് ഇത്തരത്തിലുള്ള കൃഷിരീതി കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. തേയിലച്ചെടികളുടെ നടീൽ രീതി ഇതിനൊരു ഉദാഹരണമാണ്. വിത്തു നടീൽ മുതൽ എല്ലാ സ്ഥലപരിപാലന പ്രവർത്തനങ്ങളും കോണ്ടൂർ രീതിയിൽ ചെയ്യണം. ഓരോ കോണ്ടൂർ നിരയിലും വെള്ളം തടഞ്ഞു നിന്ന് മണ്ണിലേക്ക് ഊർന്നിറങ്ങുന്നു.

"https://ml.wikipedia.org/w/index.php?title=കോണ്ടൂർ_കൃഷി&oldid=1788270" എന്ന താളിൽനിന്ന് ശേഖരിച്ചത്