മാറ്റക്കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിളമാറി കൃഷിയിറക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി കൃഷിയിടങ്ങൾ മാറി മാറി കൃഷിചെയ്യുന്ന സമ്പ്രദായമാണ് മാറ്റക്കൃഷി. പൂനം കൃഷി എന്നും ഇതറിയപ്പെടുന്നു. ഈ രീതിയിൽ ഭൂപ്രദേശം കൃഷിയോഗ്യമാക്കി കുറേ കാലം കൃഷി ചെയ്ത ശേഷം ആ ഭൂമി തരിശിട്ട് അവിടെം പ്രകൃതിദത്തമായി പുല്ലും സസ്യജാലങ്ങളുമൊക്കെ വളർന്ന് പച്ചപിടിയ്ക്കുന്നത് വരെ പുതിയ കൃഷിഭൂമിയിലേക്ക് മാറി കൃഷി ചെയ്യുന്നു. മണ്ണിൽ വളക്കൂറ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൃഷിയുടെ കാലയളവ് നിശ്ചയിക്കുന്നത്. കളകളുടെ ആധിക്യം ഇതിന്റെ ഒരു ലക്ഷണമാണ്. വൻമരങ്ങൾ മാത്രം നിലനിർത്തി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന മറ്റൊരു മാറ്റകൃഷിരീതിയും നിലവിലുണ്ട്. കരിച്ചു കൃഷിയിറക്കൽ (Slash-and-burn) എന്നാണ് ഇത് അറിയപ്പെടുന്നത്.

"http://ml.wikipedia.org/w/index.php?title=മാറ്റക്കൃഷി&oldid=1312765" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ