അയ്യൂബി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക ചരിത്രത്തിലെ ഒരു പ്രമുഖ രാജവംശമായിരുന്നു അയ്യൂബി രാജവംശം. 1174-ൽ സലാഹുദ്ദീൻ അയ്യൂബിയാണ് ഈജിപ്റ്റ്‌ കേന്ദ്രമാക്കി ഈ രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ മദ്ധ്യപൂർവേഷ്യയുടെ ഭൂരിഭാഗവും അയ്യൂബി നിയന്ത്രണത്തിലായിരുന്നു. സലാഹുദ്ദീന്റെ ഭരണകാലത്ത് അയ്യൂബി സാമ്രാജ്യം ആഫ്രിക്കയുടെ വടക്കേ തീരങ്ങളിൽ ടുണീഷ്യ വരെ ആധിപത്യം ഉറപ്പിക്കുകയുണ്ടായി. അതിനു ശേഷം മൂന്നാം കുരിശുയുദ്ധത്തിൽ ഹ്രസ്വകാലം ജറുസലേം പ്രദേശവും അയ്യൂബി ഭരണത്തിൻ കീഴിൽ വന്നിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഉണ്ടായ യുദ്ധങ്ങൾ, പ്രധാനമായും മംഗോൾ ആക്രമണങ്ങൾ അയ്യൂബി സാമ്രാജ്യം ക്ഷയിപ്പിക്കുകയും 1341-ൽ അവസാന അയ്യൂബി സുൽത്താനും ഭരണത്തിൽ നിന്നും നിഷ്കാസിതനാവുകയും ചെയ്തു[1].

അധികാരത്തിന്റെ ചെറിയ കാലഘട്ടത്തിൽ അയ്യൂബി രാജവംശം തങ്ങൾ ഭരിച്ച ദേശങ്ങളിൽ പറയത്തക്ക സാമ്പത്തിക മുന്നേറ്റങ്ങൾക്ക് കാരണമാവുകയുണ്ടായി. ഇസ്ലാമിക ലോകത്ത്‌ പുതിയ ബൌദ്ധിക ഉണർവിനും, നഗരങ്ങളിൽ നിരവധി മദ്രസകൾ സ്ഥാപിക്കുക വഴി സുന്നി വിഭാഗത്തിന്റെ ആധിപത്യത്തിനും അയ്യൂബി രാജവംശം വഴിവെച്ചു[2].

അവലംബം[തിരുത്തുക]

  1. "Era of Saladin and the Ayyubid Dynasty (1171-1341)". യഥാർത്ഥ സൈറ്റിൽ നിന്ന് April 22, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2013. 
  2. "The Art of the Ayyubid Period (ca. 1171–1260)". യഥാർത്ഥ സൈറ്റിൽ നിന്ന് January 28, 2013-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 May 2013. 
"http://ml.wikipedia.org/w/index.php?title=അയ്യൂബി_രാജവംശം&oldid=1747970" എന്ന താളിൽനിന്നു ശേഖരിച്ചത്