അനന്ത്നാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള ചലച്ചിത്രനടനെ കുറിച്ച് അറിയുവാൻ, ദയവായി അനന്ത് നാഗ് കാണുക.
അനന്ത്നാഗ്
اننتناگ / अनंतनाग
—  പട്ടണം  —
അനന്ത്നാഗ് is located in Jammu and Kashmir
അനന്ത്നാഗ്
അനന്ത്നാഗ്
ഇന്ത്യയിലെ ജമ്മു കഷ്മീറിൽ സ്ഥാനം
നിർദേശാങ്കം: 33°44′N 75°09′E / 33.73°N 75.15°E / 33.73; 75.15Coordinates: 33°44′N 75°09′E / 33.73°N 75.15°E / 33.73; 75.15
രാജ്യം  ഇന്ത്യ
സംസ്ഥാനം  ജമ്മു-കശ്മീർ
ജില്ല അനന്ത്നാഗ്
Settled 5000 BCE
വിസ്തീർണ്ണം
 • Total 2,917 km2(1 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,601 m(5 ft)
ജനസംഖ്യ(2011)
 • Total 10,78,692
 • Density 370/km2(960/sq mi)
ഭാഷകൾ
 • ഔദ്യോഗികം കഷ്മീരി
സമയ മേഖല IST (UTC+5:30)
PIN 192101
ടെലിഫോൺ കോഡ് 01932
വാഹനരജിസ്ട്രേഷൻ JK 03
Sex ratio 1000 /927
സാക്ഷരത 62.69%
വെബ്സൈറ്റ് anantnag.nic.in

കാശ്മീർ താഴ്വരയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അനന്ത്നാഗ്. ജമ്മു-കാശ്മീരിലെ ഝലം നദിയുടെ വടക്കേ കരയിൽ ശ്രീനഗറിൽ നിന്നും 56 കി.മീ. തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു. ഇസ്ലാമാബാദ് എന്നായിരുന്നു പട്ടണത്തിന്റെ പഴയ പേര്. ഈ നഗരത്തിന്റെ പ്രാധാന്യം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ധാരാളം നീരുറവകളും അരുവികളും നഗരത്തിന്റെ രമണീയതയെ വർധിപ്പിക്കുന്നു. ഇവയിലൊന്നായ അനന്ത് നാഗ് അരുവിയിലെ ജലം ഗന്ധകത്തിന്റെ കലർപ്പുള്ളതാണ്. ഈ ജലം അടുത്തുള്ള ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്നു. ഈ തടാകത്തിലെ മത്സ്യങ്ങൾക്കു പാവനത്വം കല്പിച്ചിട്ടുണ്ട്. മനോഹരമായ ഒരു മുസ്ലീം പള്ളിയും സുസജ്ജമായ ഒരു വേനൽക്കാലവസതിയും ഈ പട്ടണത്തിന്റെ സവിശേഷതകളാണ്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്ത്നാഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അനന്ത്നാഗ്&oldid=2052844" എന്ന താളിൽനിന്നു ശേഖരിച്ചത്