പട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടണം എന്ന പദം ആയിരം പേര്‍ മുതല്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റന്‍ പ്രദേശങ്ങള്‍ക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങള്‍ത്തോറും പട്ടണത്തിന്റെ നിര്‍വചനം വ്യത്യസ്തമാണ്‌. സാമാന്യേന പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമത്തേക്കാള്‍ വലുതും നഗരത്തേക്കാള്‍ ചെറുതുമായ പ്രദേശത്തെയാണ്‌. എന്നാല്‍ നിര്‍വചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തില്‍ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുന്‍സിപ്പല്‍ ഭരണസം‌വിധാനം നിലനില്‍ക്കുന്ന പ്രദേശത്തെയാണ്‌.

[തിരുത്തുക] ഇന്ത്യന്‍ പട്ടണം

ഇന്ത്യയില്‍ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം 20,000 പേര്‍ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള സെന്‍സസ് അനുസരിച്ച് 5,000 പേര്‍ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. [1]

[തിരുത്തുക] അവലംബം

  1. Indian Census
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം