പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ആരാധനാലയത്തിനു പറയുന്ന പേരാണ് പള്ളി എന്നത്.കേരളത്തില്‍ മുസ്ലിങ്ങളും ക്രൈസ്തവരും അവരുടെ ആരാധനാലയത്തിന്‌ ഒരേ പദമാണ്‌ ഉപയോഗിക്കുന്നത്‌. കേരളത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും ക്രൈസ്തവരും മുസ്ലിങ്ങളും ആരാധ്നാലയത്തിന് ഒരേപദം ഉപയോഗിക്കാറില്ല.

[തിരുത്തുക] പേരിനു പിന്നില്‍

പാലി ഭാഷയിലെ പദമാണ്‌ പള്ളി. മലയാളത്തിലും അത്‌ പള്ളിതന്നെ. പള്ളി എന്നാല്‍ ബുദ്ധവിഹാരം എന്നാണ്‌ അര്‍ത്ഥം. കരുനാഗപ്പള്ളി, പാരിപ്പള്ളി, കാര്‍ത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കല്‍, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസല്‍ എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങള്‍ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു. നമ്മുടെ സ്കൂളുകള്‍ക്ക്‌ പള്ളിക്കൂടമെന്ന പേരാണല്ലോ ഉണ്ടായിരുന്നത്‌. ശബരിമലയ്ക്ക്‌ കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണല്ലോ വിളിക്കുന്നത്‌. ഇതെല്ലാം തകര്‍ക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണ്‌.

ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികള്‍ തകര്‍ക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി[1]. അപ്പോള്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌ അവര്‍ പഴയ ബുദ്ധപാരമ്പര്യത്തില്‍പ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയില്‍ മനുഷ്യാകവാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലുടെ മോചനം നേടിയത്‌. അവര്‍ക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോള്‍ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌. ഹിന്ദുക്കള്‍ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌.

ഉദാഹരണത്തിന്, ഹൈന്ദവവല്‍ക്കരണത്തിന്റെ ഭാഗമായ ക്ഷേത്രമാകാതെ ബുദ്ധപാരമ്പര്യത്തിൽനിന്നും നേരിട്ട്‌ ഇസ്ലാമികകേന്ദ്രമായതാണ്‌ ചേരമാൻപള്ളി. ബുദ്ധമത ധ്വംസനത്തിന്റെ ഭാഗമായി അരങ്ങേറിയ കൊലപാതകങ്ങളുടെയും തെറിവിളിയുടെയും പ്രതീകാത്‌മക ആചാരങ്ങള്‍ ഇന്നും കൊടുങ്ങല്ലൂരില്‍ നടക്കുന്നുണ്ട്‌. ഈ പീഡനത്തിന്‌ വിധേയരായ അവിടത്തെ ഒരു വിഭാഗം ജനങ്ങള്‍ നഷ്‌ടപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ സ്ഥാനത്ത്‌ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഷ്ഠിച്ചു എന്നതാണ്‌ ചരിത്രസത്യം [2]

[തിരുത്തുക] ആധാരസൂചിക

  1. കേരളത്തിലെ ബുദ്ധ ചരിത്രം: പ്രൊഫ. സിദ്ധാര്‍ഥ ചന്ദ്ര
  2. എന്‍.എം., ഹുസൈന്‍ (1992). സൈന്ധവ നാഗരികതയും പുരാണ കഥകളും. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൌസ്. ISBN 81-7204-405-4. 


"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം