ശബരിമല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശബരിമല Sabarimala |
|
| — തീർത്ഥാടന മേഖല — | |
|
|
|
| Coordinates | 9.4375°N 77.0805°E / 9.4375°N 77.0805°ECoordinates: 9.4375°N 77.0805°E / 9.4375°N 77.0805°E |
| Country | |
| State | Kerala |
| District(s) | പത്തനംതിട്ട |
| Time zone | IST (UTC+5:30) |
| Area |
• 1,000 metres (3 ft) |
ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശബരിമല. ഇത് കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്. പമ്പാ തീരം മുതൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനം വരെ ശബരിമലയെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിലായാണ് ക്ഷേത്രസ്ഥാനം[1]. 18 മലകളിൽ ധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയാണ് ശബരിമല എന്നറിയപ്പെടുന്നത്. പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്.