സ്പെഷ്യൽ റീജിയൻ ഓഫ് യോഗ്യാകർത്ത
Special Region of Yogyakarta Daerah Istimewa Yogyakarta ꦣꦲꦺꦫꦃꦲꦶꦯ꧀ꦡꦶꦩꦺꦮꦔꦪꦺꦴꦒꦾꦏꦂꦠ | |||||||||
---|---|---|---|---|---|---|---|---|---|
Clockwise, from top left : Fishermen line up at Baron Beach in the Gunung Kidul regency, Malioboro street, Parangtritis Beach, Kraton of Yogyakarta, Fort Vredeburg, Mount Merapi from Kaliurang, Prambanan Temple | |||||||||
| |||||||||
Nickname(s): Jogja | |||||||||
Motto(s): | |||||||||
Location of the Special Region of Yogyakarta in Indonesia | |||||||||
Coordinates: 7°47′S 110°22′E / 7.783°S 110.367°E | |||||||||
Country | Indonesia | ||||||||
Capital (and largest city) | Yogyakarta | ||||||||
Established | March 4, 1950 | ||||||||
• Governor (Sultan) | Hamengkubuwana X | ||||||||
• Vice Governor (Paku Alam) | Paku Alam X | ||||||||
• ആകെ | 3,133.15 ച.കി.മീ.(1,209.72 ച മൈ) | ||||||||
•റാങ്ക് | 33rd | ||||||||
ഉയരത്തിലുള്ള സ്ഥലം | 2,930 മീ(9,610 അടി) | ||||||||
(2014)Provincial Estimate[1] | |||||||||
• ആകെ | 35,94,290 | ||||||||
• റാങ്ക് | 18th | ||||||||
• ജനസാന്ദ്രത | 1,100/ച.കി.മീ.(3,000/ച മൈ) | ||||||||
• Ethnic groups | Javanese (95.82%) Sundanese (0.56%) Others (4.45%)[2] | ||||||||
• Religion | Islam (91.4%) Christianity (8.3%) Hinduism and Buddhism (0.3%)[3] | ||||||||
• Languages | Javanese Indonesian (both official) | ||||||||
സമയമേഖല | UTC+7 (WIB) | ||||||||
വാഹന റെജിസ്ട്രേഷൻ | AB, YB (for Rickshaws), YK (for Dokars) | ||||||||
HDI | 0.768 (High) | ||||||||
HDI rank | 2nd (2014) | ||||||||
GDP PPP (2011) | $6.20 billion[4] | ||||||||
വെബ്സൈറ്റ് | jogjaprov |
ജാവയുടെ മധ്യത്തിൽ ഇൻഡോനേഷ്യയിലെ ഒരു പ്രവിശ്യാ തലത്തിലുള്ള സ്വയംഭരണപ്രദേശമാണ് സ്പെഷൽ റീജിയൻ ഓഫ് യോഗ്യാകർത്ത. ഈ സ്വയംഭരണ പ്രദേശത്തിന്റെ തെക്കുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമായും മറ്റുഭാഗങ്ങളിൽ മദ്ധ്യ ജാവ പ്രവിശ്യയുടെ എല്ലാ കരപ്രദേശവുമായും ഇത് അതിർത്തി പങ്കിടുന്നു. യോഗ്യകർത്താ സുൽത്താനേറ്റിന്റെ ഭരണത്തിലുള്ള ഈ മേഖല മാത്രമാണ് ഇന്തോനേഷ്യൻ സർക്കാരിനുള്ളിലായി രാജവാഴ്ച നിലവിലുള്ള ഒരേയൊരു പ്രദേശം. ഈ പ്രദേശത്തിന്റെ തലസ്ഥാനവും സാമ്പത്തിക കേന്ദ്രവുമാണ് യോഗ്യകർത്താ നഗരം.
1755 യോഗ്യകർത്താ സുൽത്താനേറ്റ് സ്ഥാപിതമായതുമുതൽ ഇന്തോനേഷ്യൻ ദേശീയ വിപ്ലവകാലത്ത് (1945-1949) ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിനായി ഈ സുൽത്താനേറ്റ് അചഞ്ചലമായ പിന്തുണ നൽകുകയും ചെയ്തു. ഇൻഡോനേഷ്യയിലെ ഒരു ഒന്നാംതല ഡിവിഷൻ എന്ന നിലയിൽ, യോഗ്യാകർത്തയിൽ സുൽത്താൻ ഹെമെങ്കുബുവോനോ ഗവർണ്ണറായും പാക്കു ആലം രാജകുമാരൻ വൈസ് ഗവർണ്ണറായും ഭരണനിർവ്വഹണം നടത്തുന്നു. 3,185.8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം ജക്കാർത്തയ്ക്കു ശേഷം ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും ചെറിയ പ്രവിശ്യയാണ്.[5]
ചരിത്രം
[തിരുത്തുക]ജാവനീസ് ഭാഷയിൽ ഇത് ഉച്ചരിക്കുന്നത്, [joɡjaˈkartɔ] എന്നാണ്. ജാവനീസ്-ഹിന്ദു ഐതിഹ്യപ്രകാരം അയോദ്ധ്യ എന്ന പേരുമായി ബന്ധിപ്പിച്ചാണ് നഗരത്തിനു പേരിട്ടത്. ഈ പ്രത്യേക പ്രദേശത്തിന്റെ ഡച്ച് നാമം ഡ്ജോക്ജാകർത്താ എന്നാണ്. മുൻകാല ചരിത്രത്തിൽ ഈ സുൽത്താനേറ്റ് വിവിധ രൂപങ്ങളിൽ ഇവിടെ നിലനിന്നിരുന്നു. ഡച്ചുകാരുടേയും 1942 ലെ ഡച്ച് ഈസ്റ്റ് ഇൻഡീസിലെ ജപ്പാൻകാരുടെ അധിനിവേശത്തേയും ഈ സുൽത്താനേറ്റ് അതിജീവിച്ചു.
ആഗസ്ത് 1945 ൽ ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്ന സുകാർണോ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ആ വർഷം സെപ്റ്റംബർ മാസമായപ്പോൾ സുൽത്താൻ ഹെമെങ്കുബുവോനോ IX, ഡ്യൂക്ക് ശ്രീ പാക്കു ആലം VIII എന്നിവർ പുതുതായി ജനിച്ച് ഇന്തോനേഷ്യൻ രാജ്യത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുകാർണോയ്ക്കു കത്തുകളയക്കുകയും യോഗ്യാകർത്താ സുൽത്താനേറ്റ് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സുരകർത്താ സുനാനേറ്റ് ഇതേ മാർഗ്ഗം സ്വീകരിക്കുകയും ഈ രണ്ടു ജാവ രാജ്യങ്ങൾക്കും ഇന്തോനേഷ്യൻ റിപ്പബ്ലിക്കിലെ പ്രത്യേക പ്രദേശങ്ങളെന്ന പദവി ലഭിക്കുകയും ചെയ്തു. എന്നുവരികിലും സുരകർത്തായിലെ ഒരു ഇടതുപക്ഷ രാജവിരുദ്ധ കലാപം മൂലം, സുരകർത്തക്ക് 1946 ൽ പ്രത്യേക ഭരണാധിപത്യ പ്രദേശമെന്ന പദവി നഷ്ടമാകുകയും മദ്ധ്യ ജാവ പ്രവിശ്യയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇന്തോനേഷ്യൻ നാഷണൽ റെവല്യൂഷൺ (1945-1949) കാലത്ത് സ്വാതന്ത്ര്യവാഞ്ജക്കായുള്ള ഇന്തോനേഷ്യൻ പോരാട്ടത്തിൽ യോഗ്യകർത്തായുടെ സർവ്വാത്മനയുള്ള പിന്തുണയും സുൽത്താന്റെ ദേശസ്നേഹവും അനിവാര്യമായിരുന്നു. ജക്കാർത്തയുടെ പതനത്തിനുശേഷം അതു ഡച്ച് കൈവശത്തിലെത്തിയതോടെ 1946 ജനുവരി മുതൽ 1948 ഡിസംബർ വരെയുള്ള കാലത്ത് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി യോഗ്യകർത്താ മാറിയിരുന്നു. ഡച്ചുകാർ യോഗ്യാകർത്തായും കീഴടക്കിയതോടെ 1948 ഡിസംബർ 19 ന് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനം പശ്ചിമ സുമാത്രയിലെ ബുകുറ്റിന്ഗിയിലേക്ക് വീണ്ടും മാറ്റപ്പെട്ടു. യോഗ്യാകർത്തയുടെ പിന്തുണയ്ക്കു പകരമായി, അതിനു പ്രഖ്യാപിക്കപ്പെട്ടിരുന്ന പ്രത്യേക അധികാരങ്ങൾ 1950 ൽ പൂർണ്ണമാക്കി കൊടുക്കുകയും യോഗ്യാകർത്ത ഒരു പ്രത്യേക ഭരണ പ്രദേശമെന്ന പദവിയിലെത്തുകയും ചെയ്തു. ഇന്തോനേഷ്യയിൽ രാജവാഴ്ച നിലവിലുള്ള ഒരേയൊരു പ്രദേശമായി യോഗ്യാകർത്ത രൂപം നൽകപ്പെട്ടു. ഈ പ്രത്യേക മേഖലയിൽ 2006 മേയ് 27 ന് റിക്ടർ സ്കെയിലിൽ 6.3 തീവ്രത കാണിച്ച ഒരു ഭൂചലനം ഉണ്ടായപ്പോൾ 5,782 പേർ കൊല്ലപ്പെടുകയും 36,000 പേർക്ക് പരിക്കേൽക്കുകയും 600,000 പേർ ഭവനരഹിതരാകുകയും ചെയ്തു.[6] ബാന്തുൽ പ്രദേശത്താണ് ഏറ്റവുമധികം നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-02. Retrieved 2018-11-12.
- ↑ Indonesia's Population: Ethnicity and Religion in a Changing Political Landscape. Institute of Southeast Asian Studies. 2003.
- ↑ Kementerian Agama Republik Indonesia Wilayah DIY (2010-03-15). "Kementerian Agama RI | Kantor Wilayah DI Yogyakarta". Yogyakarta.kemenag.go.id. Archived from the original on 2011-07-21. Retrieved 2011-02-07.
- ↑ "Statistik Indonesia". Archived from the original on 2016-11-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-01. Retrieved 2018-11-12.
- ↑ "Indonesia lowers quake death toll". CNN. 2006-06-06. Archived from the original on 2006-06-15. Retrieved 2006-06-06.