Jump to content

യോഗ്യകർത്ത സുൽത്താനേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sultan of Yogyakarta
Kasultanan Ngayogyakarta Hadiningrat
ꦏꦱꦸꦭ꧀ꦠꦤ꧀ꦤꦤ꧀​ꦔꦪꦺꦴꦒꦾꦏꦂꦡ​ꦲꦢꦶꦤꦶꦔꦿꦠ꧀
Incumbent
Hamengkubuwono X
since 7 March 1989
Sultan of Yogyakarta
Details
Heir apparentPrincess Mangkubumi
First monarchSultan Hamengkubuwono I
Formation1755[1]
ResidenceThe Royal Palace of Yogyakarta
AppointerHereditary

യോഗ്യകർത്ത സുൽത്താനേറ്റ് ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രത്യേക മേഖലയിലെ ഒരു ജാവനീസ് രാജവാഴ്ചയാണ്. സുൽത്താനേറ്റിന്റെ ഇപ്പോഴത്തെ തലവൻ ഹാമെങ്‌കുബുവോനോ X ആണ്.[2]

ആധുനിക ഇന്തോനേഷ്യയുടെ പ്രദേശത്ത് ജാവ ദ്വീപിന്റെ മധ്യഭാഗത്തായി1755 മുതൽ യോഗ്യകാർത്ത ഒരു സംസ്ഥാനമായി നിലനിന്നിരുന്നു.1825-1830 ലെ ജാവ യുദ്ധസമയത്ത് സുൽത്താനേറ്റ് സൈനിക നടപടികളുടെ പ്രധാന വേദിയായി മാറുകയും അതിനുശേഷം അതിന്റെ പ്രദേശങ്ങളുടെ ഒരു ഗണ്യമായ ഭാഗം ഡച്ചുകാർ പിടിച്ചെടുക്കുകയും സ്വയംഭരണത്തിന്റെ തോത് ഗണ്യമായി വെട്ടിക്കുറക്കപ്പെടുകയും ചെയ്തു.1946-1948 കാലഘട്ടങ്ങളിൽ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യയുദ്ധസമയത്ത്, റിപ്പബ്ലിക്കിന്റെ തലസ്ഥാനം സുൽത്താനേറ്റിന്റെ പ്രദേശമായ യോഗ്യകാർത്ത നഗരത്തിലേയ്ക്കു മാറ്റിയിരുന്നു.

1950 ൽ യോഗ്യകാർത്ത ഒരു രാജ്യത്തെ പ്രവിശ്യയ്ക്ക് തുല്യമായ പദവിയിൽ ഇന്തോനേഷ്യയുടെ ഒരു പ്രത്യേക പ്രദേശമായി മാറി. അതേസമയം, പാരമ്പര്യ സുൽത്താന്റെ സ്ഥാനപ്പേരും ചില ആചാരപരമായ പദവികളും അതിന്റെ ഭരണാധികാരികൾക്ക് നിയമപരമായി ലഭിക്കുകയും ചെയ്തു. യോഗ്യകർത്തായുടെ 10% പ്രദേശം സുൽത്താനേറ്റിന്റെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടുന്നു.[3]

ജാവ ദ്വീപിന്റെ തെക്കൻ തീരത്താണ് ഈ സുൽത്താനേറ്റ് സ്ഥിതി ചെയ്യുന്നത്. തെക്കുവശത്ത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തിയായ ഈ സുൽത്താനേറ്റിന്റെ കരഭൂമി മധ്യ ജാവ പ്രവിശ്യയാൽ ചുറ്റപ്പെട്ടതാണ്. വിസ്തീർണ്ണം 3,133 കിലോമീറ്ററുള്ള ഈ പ്രദേശത്തെ ജനസംഖ്യ 2010 ലെ കണക്കുകൾപ്രകാരം മൂന്നര ദശലക്ഷമാണ്. ഇന്തോനേഷ്യയിലെ പ്രവിശ്യകളിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ജക്കാർത്തയ്‌ക്കൊപ്പം യോഗ്യകർത്ത പ്രത്യേക ജില്ലയിലാണ്.

യോഗ്യകാർത്ത നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥിതിചെയ്യുന്ന മെറാപ്പി അഗ്നിപർവ്വത്തിന്റെ പൊട്ടിത്തെറി ജില്ലയിലെ ജനങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു. 2010 ഒക്ടോബർ-നവംബർ മാസങ്ങളിലുണ്ടായ ശക്തമായ അഗ്നിപർവ്വത സ്‌ഫോടനം ഒരു ലക്ഷത്തോളം പേർ താൽക്കാലികമായി വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കിയിരുന്നു.[4][5]

ചരിത്രം

[തിരുത്തുക]

സുൽത്താൻ അഗൂങ്ങിനുശേഷം മാത്താരം സുൽത്താനേറ്റിനുള്ളിലെ അധികാര വടംവലി രൂക്ഷമായതോടെ സുൽത്താനേറ്റിന്റെ പ്രഭാവം കുറയുകയായിരുന്നു.[6] കാര്യങ്ങൾ കൂടുതൽ വഷളാക്കാനായി വി‌ഒ‌സി (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി) അതിന്റെ നിയന്ത്രണം വർദ്ധിപ്പിക്കുന്നതിന് ഈ അധികരാപോരാട്ടങ്ങളെ ഉപയോഗപ്പെടുത്തി.  അധകാര മത്സരം മൂർദ്ധന്യതയിലായതോടെ 1755 ഫെബ്രുവരി 13 ലെ ജിയാന്തി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മാത്താരം സുൽത്താനത്ത് യോഗ്യകാർത്ത സുൽത്താനത്ത്, സുരകർത്ത സുൽത്താനനേറ്റ് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.[7][8][1]

ഡച്ച് അധിനിവേശ കാലഘട്ടത്തിൽ യോഗ്യകർത്ത സുൽത്താനേറ്റ് (കസുൽത്താനൻ യോഗ്യകാർത്ത), ചെറിയ പക്വാൽമാൻ ഡച്ചി / പ്രിൻസിപ്പാലിറ്റി (കഡിപാതൻ പക്വാലമാൻ) എന്നിങ്ങനെ രണ്ട് അധികാര മണ്ഡലങ്ങളുണ്ടായിരുന്നു.[9]

ഡച്ച് കൊളോണിയൽ സർക്കാർ സ്വയംഭരണാധികാരമുള്ള ജനായത്തഭരണം നടപ്പാക്കാനുള്ള ഒരു രാഷ്ട്രീയ കരാർ ക്രമീകരിച്ചു. ഇന്തോനേഷ്യൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ, ഭരണാധികാരികളായിരുന്ന യോഗ്യകർത്താ സുൽത്താനും പക്വാലമാൻ രാജകുമാരനും തങ്ങൾ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചു. ഈ രണ്ട് പ്രദേശങ്ങളും ഏകീകരിച്ച് യോഗ്യകർത്ത പ്രത്യേക പ്രദേശം രൂപീകരിക്കുകയും സുൽത്താൻ യോഗകാർത്ത ഗവർണറും പക്വാലാമൻ രാജകുമാരൻ വൈസ് ഗവർണറുമായിത്തീരുകയും രണ്ടുപേരും ഇന്തോനേഷ്യൻ പ്രസിഡന്റിനോട് ഉത്തരവാദിത്തമുള്ളവരുമായി മാറി.[10] സ്വാതന്ത്ര്യ സമര യുദ്ധം അവസാനിച്ചശേഷം യോഗ്യകർത്ത പ്രത്യേക പ്രദേശം സൃഷ്ടിക്കപ്പെടുകയും 1950 ഓഗസ്റ്റ് 3 ന് ഇതു നിയമവിധേയമാക്കപ്പെടുകയും ചെയ്തു.[11] പ്രാദേശിക ഭരണനിർവ്വഹണത്തിന്റെ നടത്തിപ്പിൽ വികേന്ദ്രീകരണം, ഏകാഗ്രത, സേവനം എന്നിങ്ങനെ മൂന്ന് തത്ത്വങ്ങളാണ് പരിഗണിക്കപ്പെടുന്നത്. പ്രവിശ്യാ സർക്കാർ കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തങ്ങളും അധികാരികളും നിറവേറ്റുന്നു, മറുവശത്ത് അതിന്റെ സ്വയംഭരണ ഉത്തരവാദിത്തങ്ങൾ അധികാരികളും നിർവഹിക്കുന്നു. മേഖലാ മേധാവിയും മേഖലയിലെ നിയമസഭയും ഉൾപ്പെടുന്നതാണ് ഇവിടുത്തെ പ്രാദേശിക സർക്കാർ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Sabdacarakatama (2009). Sejarah Keraton Yogyakarta. Penerbit Narasi. ISBN 9789791681049. Retrieved 22 February 2015.
  2. Kahin, Audrey (2015). Historical dictionary of Indonesia. Lanham : Rowman & Littlefield. ISBN 9780810849358.
  3. "A Javanese sultan wants his daughter to succeed him. His people object". The Economist. 17 August 2019.
  4. "Indonesia Volcano death rolls soars past 100".
  5. "Pictures: Indonesia's Mount Merapi Volcano Erupts". National Geographic News. 2010-10-28. Retrieved 2019-07-24.
  6. Ooi, Keat Gin (2004). Southeast Asia.[Volume two, H-Q]. [Volume one, A-G] : a historical encyclopedia from Angkor Wat to East Timor. Santa Barbara, Calif. : ABC-CLIO. ISBN 1576077705.
  7. Ooi, Keat Gin (2004). Southeast Asia.[Volume two, H-Q]. [Volume one, A-G] : a historical encyclopedia from Angkor Wat to East Timor. Santa Barbara, Calif. : ABC-CLIO. ISBN 1576077705.
  8. Sejarah Kesultanan Ngayogyakarta Hadiningrat, Tahun 1755-1950, dan Pembentukan Daerah Otonomi Khusus Yogyakarta Tahun 1950 Archived 2019-02-10 at the Wayback Machine., sejarahnusantara.com
  9. Sejarah Kesultanan Ngayogyakarta Hadiningrat, Tahun 1755-1950, dan Pembentukan Daerah Otonomi Khusus Yogyakarta Tahun 1950 Archived 2019-02-10 at the Wayback Machine., sejarahnusantara.com
  10. Hadiwitanto, Handi (2009). Religion and generalised trust : an empirical-theological study among university students in Indonesia. Zürich : Lit. ISBN 9783643907127.
  11. Sejarah Kesultanan Ngayogyakarta Hadiningrat, Tahun 1755-1950, dan Pembentukan Daerah Otonomi Khusus Yogyakarta Tahun 1950 Archived 2019-02-10 at the Wayback Machine., sejarahnusantara.com