വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/കുഴൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഴൂർ[തിരുത്തുക]

This case has been marked as closed.

കുഴൂർ വിൽസൺ എന്ന താളിൽ തിരുത്തലുകൾ നടത്തുന്ന രൂപശ്രീ എം പി എന്ന ഉപയോക്താവ് കുഴൂർ എന്ന ഉപയോക്താവിന്റെ (പ്രസ്തുത താളിലെ പരാമർശിക്കുന്ന വ്യക്തി) അപരമൂർത്തിയെ പോലെ പെരുമാറുന്നു. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഈ രണ്ടു അക്കൌണ്ടിന്റെയും ഉദ്ദേശ ലക്ഷ്യം മേൽപ്പറഞ്ഞതാണെന്ന് ഇവരുടെ രണ്ടു പേരുടെയും സംഭാവനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.[1], [2] രൂപശ്രീ എന്ന ഉപയോക്താവ് ഈയിടെ ഇംഗ്ലീഷ് വിക്കിയിലും കുഴൂർ വിൽസൺ എന്ന താൾ നിർമ്മിക്കുകയും. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയപ്പെടുന്ന യൂത്ത് ഐക്കൺ അവാർഡ് എന്ന താൾ നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.[3] Akhiljaxxn (സംവാദം) 02:02, 1 ഓഗസ്റ്റ് 2018 (UTC)[മറുപടി]

മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ഒരാളാണു ഞാൻ. അത് കൊണ്ട് തന്നെ മലയാളത്തിലെ ബ്ലോഗ് കവിതക്ക് തുടക്കമിട്ട എഴുത്തുകാർ എന്റെ പ്രധാന വിഷയവുമാണു. സാധ്യമായ അവലംബങ്ങൾ ചേർത്ത് കൊണ്ടാണു ലേഖനം നിർമ്മിച്ചിട്ടുള്ളത്. അല്ലാത്തത് തിരുത്താനും ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും മറ്റുള്ളവർക്ക് ആവുമല്ലോ. അപരമൂർത്തി തുടങ്ങിയ വിശേഷണങ്ങൾക്ക് തൽക്കാലം മറുപടി പറയുന്നില്ല. അദ്ദേഹത്തിനു ലഭിച്ചു എന്ന് പറയുന്നതല്ല , 2016 കേരള സർക്കാർ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് നൽകിയത് കുഴൂർ വിത്സനാണു. അതിനാവശ്യമായ അവലംബങ്ങൾ ലേഖനത്തിൽ ഉണ്ട്. മലയാളത്തിലെ ഇന്റെർനെറ്റ് കവിതയെക്കുറിച്ച് പഠിക്കുന്ന ആളെന്ന നിലയിൽ കുഴൂർ വിത്സനെക്കുറിച്ച് എനിക്കറിയാവുന്ന മറ്റ് ഭാഷകളിലും എഴുതണമെന്നുള്ളതിനാലാണു ഇംഗ്ലീഷ് ലേഖനം തയ്യാറാക്കുന്നത് രൂപശ്രീ എം പി (സംവാദം) 13:55, 5 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, രണ്ട് അക്കൗണ്ടുകളും താങ്കളുടേതാണോ എന്നതിനെക്കുറിച്ചാണ് ഇവിടെ ചർച്ച. കുഴൂർ എന്ന അക്കൗണ്ടിൽ നിന്ന് തിരുത്തലുകൾ നടത്തുന്നത് താങ്കളാണോ? -- റസിമാൻ ടി വി 07:52, 2 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ഇങ്ങനെ ഒരു തെറ്റ് ചൂണ്ടിക്കാണിച്ച റസിമാനു നന്ദി. രൂപശ്രീ എം പി എന്നോട് ചോദിച്ചിട്ട് തന്നെയാണു ലേഖനത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കുഴൂർ എന്ന അക്കൌണ്ട് ഞാൻ ഉപയോഗിക്കുന്നതാണു. സ്വന്തം പേജിൽ തിരുത്തൽ നടത്തരുതെന്ന വിക്കി നിയമം അറിയാത്തതാണു കുഴപ്പമായത്. ആ തെറ്റിനു വിക്കി സമൂഹത്തോട് ക്ഷമ ചോദിക്കുന്നു ‌‌കുഴൂർ (സംവാദം) 08:31, 2 ഓഗസ്റ്റ് 2018 (UTC)[മറുപടി]

☒N ചെക്ക് യൂസർ ആവശ്യമില്ല, രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു. സ്വന്തം പേജിൽ തിരുത്തുകൾ നടത്താതെ സംവാദത്താളിൽ ആവശ്യപ്പെടാനോ മറ്റേതെങ്കിലും ഉപയോക്താക്കളോട് ചോദിക്കാനോ കുഴൂർ വിൽസണോട് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 08:21, 7 ഓഗസ്റ്റ് 2018 (UTC)[മറുപടി]
റസിമാൻ രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു.ഇത് എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് ഒന്ന് വിശദീകരിക്കാമൊ? ഈ താളിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അക്കാര്യം എന്റെ സംവാദം താളിലൊ അല്ലെങ്കിൽ മെയിൽ ആയിട്ടൊ അറിയിക്കാമൊ?

രണ്ടു ഉപയോക്താക്കളുടെയും അക്കൊണ്ടുകൾ പരിശോധിച്ചപ്പോൾ രണ്ടു താളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ ഒരേ കാരണമാണെന്നാണ് എനിക്ക് തോന്നിയത്. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ (സ്വയം) പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തുന്നു.ഇവർ തിരുത്തലുകൾ നടത്തുന്ന മറ്റു താളുകളും സമാനമാണ്. ഇനി ഇവർ രണ്ടു പേരും ഒരാൾ അല്ലെങ്കിൽ പോലും രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ്.ഇവർ നടത്തുന്ന തിരുത്തലുകൾ വിക്കിപീഡിയ നയങ്ങൾക്കെതിരെയാണ് .ഇത്തരം നിരവധി കേസുകളുടെ ഇംഗ്ലീഷ് വിക്കിയിലെ ലിങ്കുകൾ ആവശ്യമെങ്കിൽ ഞാൻ ഇവിടെ നൽകാം. ദയവായി രണ്ടു യൂസറും ഒരേ നെറ്റ് വർക്കിലാണൊ എന്ന് പരിശോധിച്ചാൽ നന്നായിരുന്നു.Akhiljaxxn (സംവാദം) 08:42, 7 ഓഗസ്റ്റ് 2018 (UTC)[മറുപടി]

രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ്. ചെക്ക് യൂസർ ഉപയോഗിച്ച് ഐ.പി.കൾ മാത്രമേ കണ്ടെത്താനാകൂ, രണ്ടുപേർ ഇന്റർനെറ്റ് ഉപയോഗിച്ച് കോഓർഡിനേറ്റ് ചെയ്താൽ കണ്ടെത്താൻ സാധിക്കില്ല. രണ്ട് ഉപയോക്താക്കളും അനോണി അക്കൗണ്ടുകൾ അല്ലാത്തതിനാലും വിക്കിപീഡിയക്ക് പുറത്ത് ഇരുവർക്കും കാലങ്ങളായി പ്രസൻസ് ഉള്ളതിനാലും രണ്ടും രണ്ട് വ്യക്തികളാണെന്ന് വ്യക്തമാണ് (ഇത് വിക്കിപീഡിയ-ഇതര സോഴ്സുകളിലൂടെ ആവുന്നത്ര വെരിഫൈ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്). കുഴൂർ രൂപശ്രീയോട് തന്റെ പേജ് എഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടാകാം, പക്ഷെ അത് ഐ.പി. ചെക്ക് ചെയ്യുന്നതിലൂടെ തെളിയിക്കാം എന്ന് ഈ അവസരത്തിൽ കരുതുന്നില്ല. കുഴൂരിന്റെ പേജ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞാനും മുമ്പ് എഡിറ്റ് ചെയ്തിട്ടുണ്ട്, അപ്പോൾ വിക്കി നയപ്രകാരമൂള്ള അവലംബങ്ങൾ ചേർക്കാൻ ശ്രദ്ധിച്ചിരുന്നു. രൂപശ്രീ പുതിയ ഉപയോക്താവായതിനാൽ ഇതിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പേജിന്റെ സംവാദത്താളിൽ ഉന്നയിക്കേണ്ട പ്രശ്നമാണ്. ഇനി വളരെയധികം conflict of interest സംശയിക്കുന്നുവെങ്കിൽ പഞ്ചായത്തിൽ ഉന്നയിച്ച് രൂപശ്രീയോട് കുഴൂരിന്റെ പേജ് എഡിറ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടാം. ചെക്ക് യൂസർ നടത്തി ഇരുവരുടെയും സ്വകാര്യത ലംഘിക്കുന്നത് ഈ അവസരത്തിൽ അനാവശ്യമാണെന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. നയരൂപീകരണ തലത്തിലാണ് ഈ വിഷയത്തിൽ ഇടപെടാൻ അഖിൽ ശ്രമിക്കേണ്ടത് -- റസിമാൻ ടി വി 09:13, 7 ഓഗസ്റ്റ് 2018 (UTC)[മറുപടി]
കുഴൂരിന്റെ പേജ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം റസിമാൻ മുമ്പ് എഡിറ്റ് ചെയ്തിട്ടുള്ളതും ഇതും വ്യത്യസ്തമാണ്.അങ്ങനെ ചെയ്ത അവസരങ്ങളിൽ ഒരുപക്ഷെ അദ്ദേഹം പ്രസ്തുത താളിന്റെ സംവാദം താളിലോ നിങ്ങളുടെ സംവാദം താളിലൊ ആവശ്യപ്പെട്ടിരിക്കാം എന്നു കരുതുന്നു.എന്നാൽ ഇവിടെ ഓഫ് ലൈൻ കാൻവാസിംങ്ങ് നടന്നിട്ടുള്ളതായാണ് കാണുന്നത്.രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് വ്യക്തമാണ് എന്ന് റസിമാന് ബോധ്യമായ നിലയ്ക്ക് ചെക്ക് യൂസർ ആവശ്യമില്ല പകഷെ ഇത് രണ്ടും ഇവരെ രണ്ടു പേരെയും തടയാനുളള മതിയായ കാരണങ്ങളാണ്. ഒന്നുകിൽ അതു ചെയ്യുക അല്ലെങ്കിൽ ഈ രണ്ടു അക്കൌണ്ടിൽ നിന്നും പ്രസ്തുത താൾ തിരുത്തൽ നടത്തുനില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.Akhiljaxxn (സംവാദം) 11:21, 7 ഓഗസ്റ്റ് 2018 (UTC)[മറുപടി]
നിലവിൽ രണ്ട് അക്കൗണ്ടുകളും രണ്ട് വ്യത്യസ്ത വ്യക്തികളാണ് കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യമുള്ളതിനാൽ ഐപി ചെക്ക് ആവശ്യമില്ല. -- KG (കിരൺ) 21:21, 8 ഓഗസ്റ്റ് 2018 (UTC)[മറുപടി]