റിവേഴ്സ്ലീ

Coordinates: 19°04′59″S 138°43′01″E / 19.083°S 138.717°E / -19.083; 138.717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്ട്രേലിയയിലെ സസ്തനി ഫോസ്സിൽ സ്ഥലങ്ങൾ (റിവേഴ്സ്ലീ)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രേലിയ Edit this on Wikidata[1]
Area10,021.48612967, 10,029 ha (1.078703789421×109, 1.079512575692×109 sq ft) [1]
മാനദണ്ഡംviii, ix
അവലംബം698
നിർദ്ദേശാങ്കം19°02′00″S 138°37′48″E / 19.0333°S 138.6299°E / -19.0333; 138.6299
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പ്രധാന ഫോസ്സിൽ പ്രദേശമാണ് റിവേഴ്സ്ലീ . ഒലിഗോസീൻ, മയോസിൻ യുഗങ്ങളിൽ ജീവിച്ചിരുന്ന പ്രാചീന സസ്തനികളുടേയും, പക്ഷികളുടേയും,, ഉരഗങ്ങളുടേയും ഫോസിലുകൾ ഇവിടത്തെ 100 കി.മീ2 വിസ്തൃതി വരുന്ന പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. [2] 1901-ലാണ് ഇവിടെനിന്നും ആദ്യമായ് ഫോസിലുകൾ കണ്ടെടുക്കപ്പെടുന്നത്. 1994-ൽ റിവേഴ്സ്ലീയെ തെക്കേ ഓസ്ട്രേലിയയിലെ നാർക്കൂട്ടെ ഗുഹാ ദേശീയോദ്യാനവുമായി സംയുക്തമായി യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.

റിവേഴ്സ്ലീയിലെ ചുണ്ണാമ്പുക്കല്ലുകൾ, ചുണ്ണാമ്പിന്റെ(ലൈം-lime) അംശം കൂടിയ ശുദ്ധജലതടാകങ്ങൾ, ഗുഹകൾ എന്നിവിടങ്ങളിൽനിന്നെല്ലാമാണ് ഫോസിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ ചിലതിന് 25 ദശലക്ഷത്തോളം പഴക്കം തിട്ടപ്പെടുത്തിയിട്ടുണ്ട്[3]. ഉയർന്ന അലവിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്ന പ്രദേശമായതിനാൽ ഇവിടത്തെ ഫോസിലുകൾ അധികവും കേടുപാടുകൾ ഇല്ലാതെത്തന്നെ കാണപ്പെടുന്നു. ഗോണ്ട്വാനയിൽ അധിവസിച്ചിരുന്ന ജീവികളെകുറിച്ചും, അവയുടെ വിന്യാസത്തെകുറിച്ചും, കാലക്രമേണ അവയ്ക്കു സംഭവിച്ച പരിണാമത്തെക്കുറിച്ചുമെല്ലാം പഠിക്കുന്നതിന് ഇവിടന്നു ലഭിച്ച ഫോസിൽ റെക്കോർഡുകൾക്ക് അവിഭാജ്യ സ്ഥാനമാണ് ഉള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Error: Unable to display the reference properly. See the documentation for details.
  2. Archer M; Hand, Suzanne J. & Godthelp H. [1991] 2000. Australia's lost world: Riversleigh, World Heritage Site. Reed, Sydney.
  3. "Riversleigh World Heritage Site, Boodjamulla (Lawn Hill) National Park: Nature, culture and history". Department of Environment and Resource Management. 14 December 2011. Archived from the original on 2011-09-13. Retrieved 28 July 2012.

കൂടുതൽ വായനക്ക്[തിരുത്തുക]

  • Archer, M. et al. 1991. Riversleigh: the Story of Australia's Inland Rainforests, (Sydney: Reed Books).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

19°04′59″S 138°43′01″E / 19.083°S 138.717°E / -19.083; 138.717

"https://ml.wikipedia.org/w/index.php?title=റിവേഴ്സ്ലീ&oldid=3799585" എന്ന താളിൽനിന്ന് ശേഖരിച്ചത്