"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Balimbing tunjuk; cosmetic changes
വരി 44: വരി 44:
ചിത്രം:ഇലുമ്പിപ്പൂവ്.JPG|പൂവ്
ചിത്രം:ഇലുമ്പിപ്പൂവ്.JPG|പൂവ്
പ്രമാണം:ഇലുമ്പി പൂവ്.jpg|പൂക്കൾ
പ്രമാണം:ഇലുമ്പി പൂവ്.jpg|പൂക്കൾ
പ്രമാണം:ഇലുമ്പിയുടെ ചിത്രം .jpg|കായ് കൾ
പ്രമാണം:പുളിഞ്ചിക്ക1.jpg | പുളിഞ്ചിയുടെ ഒരു കായ്
പ്രമാണം:പുളിഞ്ചിക്ക1.jpg | പുളിഞ്ചിയുടെ ഒരു കായ്
[...]
[...]

07:48, 23 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുമ്പൻ പുളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. bilimbi
Binomial name
Averrhoa bilimbi
പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് 'ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻ പുളി, ഓർക്കാപുളി, പുളിഞ്ചിക്ക, ചെമ്മീപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലുംകായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു. ജനനം ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌[അവലംബം ആവശ്യമാണ്], എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

പേരിനു പിന്നിൽ

ബിലിംബിം (Bilimbim) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണീ പേരുണ്ടായത്. മലയൻ ഭാഷയിലെ ബാലെംബിങ്ങിൽ നിന്നാണ്‌ പോർത്തുഗീസ് പേരുണ്ടായത്. [1]

കൃഷിരീതി

വിത്താണ്‌ പ്രധാന നടീൽ വസ്തു. മാതൃവൃക്ഷത്തിന്റെ ചുവട്ടിൽ വിത്ത് വീണ്‌ മുളക്കുന്ന തൈകളോ നഴ്സറിയിൽ നിന്നും ലഭിക്കുന്ന തൈകളോ നടുന്നതിനായ് ഉപയോഗിക്കാം. ഏകദേശം 1മീറ്റർ നീളത്തിലും അതേ വീതിയിലും‍ ആഴത്തിലും ( 1X1X1) എടുക്കുന്ന കുഴികളിൽ ഏകദേശം 1 വർഷം പ്രായമുള്ള തൈകൾ , കുഴികളിൽ നാലിൽ മൂന്ന് ഭാഗം മേൽമണ്ണും ഒരു ഭാഗം പച്ചിലവളവും ചേർത്ത് നിറച്ചതിനുശേഷം നടാം. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മഴക്കാലമാകുന്നതോടെ പുതിയ കിളിർപ്പുകളും പൂക്കളും ഉണ്ടാകുന്നു. പൂക്കൾ‍ കുലകളായി മരത്തിന്റെ ചില്ലകളിലും തടിയിലും ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണം മൂലം കായകളായി മാറുകയും ചെയ്യുന്നു.

ഔഷധഗുണം

ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ ചൊറിച്ചിൽ,നീർവീക്കം, തടിപ്പ്, വാതം,മുണ്ടിനീര്‌,വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.

രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.

ഉപയോഗങ്ങൾ

പാചകത്തിൽ പുളിക്ക് പകരമായി ഉപയോഗിക്കുന്നു. കൂടാതെ അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു.

മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും.

പ്രമാണം:പുളിഞ്ചിക്ക.jpg
ഇലുമ്പി കായ്

ചിത്രശാല

അവലംബം

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • കർഷകശ്രീ മാസിക 2007 ഒക്ടോബർ ലക്കത്തിലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം.
  • അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=ഇലുമ്പി&oldid=895490" എന്ന താളിൽനിന്ന് ശേഖരിച്ചത്