ഉപയോക്താവിന്റെ സംവാദം:Jayeshj

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Jayeshj !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ്‍ ഉപയോഗികാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- അഭി 12:26, 20 നവംബർ 2008 (UTC)[മറുപടി]

ജമ്മു കശ്മീർ[തിരുത്തുക]

ആ തിരുത്തിൽ തെറ്റൊന്നുമില്ല. പക്ഷേ, ജമ്മു കശ്മീർ എന്ന താളിനു പകരം കശ്മീർ എന്ന താളിലാണ് അത് നന്നായി ചേരുക. അതുകൊണ്ട് കശ്മീരിലേക്ക് ചേർത്തിട്ടുണ്ട്. ഹരിശ്രീയുടെ ഡേറ്റും, മറ്റു വിവരങ്ങളും അതിൽ അവലംബമായി ചേർക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 04:27, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഉള്ളടക്കം വർഗ്ഗം[തിരുത്തുക]

ഉള്ളടക്കം എന്ന വർഗ്ഗം ലേഖനങ്ങളിൽ നേരിട്ട് ചേർക്കുന്നത് അഭിലഷണീയമല്ല. അത് വിക്കിപീഡിയയിലെ എല്ലാ വർഗ്ഗങ്ങളുടേയും മാതൃവർഗ്ഗമാണ്. അതിനാൽ, മെയിൻ കാംഫ് എന്ന ലേഖനത്തിൽ വരുത്തിയ തിരുത്തൽ നീക്കം ചെയ്തിട്ടുണ്ട്. ആശംസകളോടെ. --Vssun 09:58, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ഗാന്ധിയൻ ആശയങ്ങൾ[തിരുത്തുക]

ഗാന്ധിയൻ ആശയങ്ങൾ എന്ന ലേഖനം മനോരമയിലെ പഠിപ്പുര അടിസ്ഥാനമാക്കി എഴുതിയതാണോ? -- റസിമാൻ ടി വി 05:47, 6 ഒക്ടോബർ 2009 (UTC)[മറുപടി]

തങ്കപ്പൻ ചേട്ടൻ[തിരുത്തുക]

വിക്കിപീഡിയയിൽ മലയാളിക്ക് മാലയാളിയല്ലാത്തയാളേക്കാളോ മലയാളിയല്ലാത്തയാൾക്ക് മലയാളിയേക്കാളോ പ്രാധ്യാന്യമില്ല (സമത്വം). വിക്കിപീഡിയയിൽ ഭൂമിശാസ്ത്രപരമായ യാതൊരു വിവേചനവും ഉണ്ടാവരുത് എന്നാണ്‌ നയം. കൂടാതെ തങ്കപ്പൻ ചേട്ടന് വിക്കിയിലോ ആ ലേഖനത്തിൽ തന്നെയോ യാതൊരു പ്രാധാന്യവുമില്ല എന്നാണ്‌ മനസിലാകുന്നത്. ലേഖനങ്ങളിൽ അവയുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ, വിക്കിപീഡിയ ഒരു സംഭരണിയല്ല. ആശംസകളോടെ :-) --ജുനൈദ് (സം‌വാദം) 06:08, 25 ഒക്ടോബർ 2009 (UTC)[മറുപടി]

  1. ഒരു വരിക്കു മുൻപ് ഇട (സ്പേസ്) വിട്ടാൽ അത് ചതുരക്കള്ളിയിലായി വരും. അതാണ് ഗോവക്ക് സംഭവിച്ചത്.
  2. ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ

-- Vssun 10:53, 25 ഒക്ടോബർ 2009 (UTC)[മറുപടി]


പ്രിയ ജയേഷ്
സെൻട്രൽ ഇന്റലിജൻസ് ഏജൻസി എന്ന താൾ ശ്രദ്ധയിൽ പെട്ടില്ലേ--വിചാരം 18:40, 8 നവംബർ 2009 (UTC)[മറുപടി]

താങ്കളുടെ സം‌വാദം നോക്കുന്നേ ഉണ്ടായിരുന്നൊള്ളു. അപ്പോഴേക്കും ശ്യൂന്യമാക്കിയോ. ഇപ്പോഴത്തെ മാറ്റം നോക്കൂ. അങ്ങനെ പെട്ടെന്ന് ശ്യൂന്യമാക്കേണ്ടിയിരുന്നില്ല.--വിചാരം 18:58, 8 നവംബർ 2009 (UTC)[മറുപടി]
ഏത ലേഖനം തുടങ്ങുന്നതിനു മുമ്പും ഇടതു വശത്തുള്ള സെർച്ച് ഫീൽഡിൽ വെറുതെ ഒരു സെർച്ച് നടത്തൽ നല്ലതായിരിക്കും . എനിക്കും പറ്റിയിട്ടുണ്ട്. പക്ഷേ സംഗതി വശാൽ‍ അന്നത് ഫലിച്ചു.--വിചാരം 19:01, 8 നവംബർ 2009 (UTC)[മറുപടി]
അത് റീഡയറക്ട് ചെയ്യാൻ പറ്റും . പക്ഷെ അതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു. അഡ്മിന്മാർ ആരെങ്കിലും ശ്യൂന്യമാക്കിയ ആ താൾ മായ്ക്കും--വിചാരം 19:14, 8 നവംബർ 2009 (UTC)[മറുപടി]

മദ്യം എന്ന പേരിൽ ലേഖനം തുടങ്ങാവുന്നതാണ്. മുൻപ്

എന്ന നിലയിലായിരുന്നപ്പോഴാണ് ലേഖനത്തെ നീക്കം ചെയ്തത്. ചാരായം എന്ന ഒരു ലേഖനം ഇപ്പോഴുണ്ട്. അതും ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 07:11, 9 നവംബർ 2009 (UTC)[മറുപടി]

ചെന്തുരുണി വന്യജീവി സങ്കേതം[തിരുത്തുക]

ശരിയാക്കിയിട്ടുണ്ട്. ഇങ്ങനെ വല്ലതും കണ്ടാൽ ധൈര്യമായി തിരുത്തിക്കൊള്ളൂ. മുമ്പ് എഡിറ്റ് ചെയ്തവരോട് ചോദിക്കണമെന്നൊന്നുമില്ല -- റസിമാൻ ടി വി 15:14, 16 നവംബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി അവലംബം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങളിൽ അവലംബമായി ഉപയോഗിക്കാനാകില്ല. മലയാളം വിക്കിപീഡിയപോലെത്തന്നെ ദിനമ്പ്രതി മാറ്റത്തിന്‌ വിധേയമാകുന്ന ഒന്നാണ്‌ അതും. (സം‌വാദങ്ങളിൽ ഒപ്പുവക്കാൻ ശ്രദ്ധിക്കുക) --Vssun 09:39, 26 നവംബർ 2009 (UTC)[മറുപടി]

പ്രമാണം:Itiger pugmark1.jpg[തിരുത്തുക]

പ്രമാണം:Itiger pugmark1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:57, 8 ഡിസംബർ 2009 (UTC)[മറുപടി]
മാഷേ..പ്രമാണം:Periyar starting.jpg ഈ ചിത്രത്തിന്റെ അനുമതിപത്രം ചേർക്കാമോ.?--Subeesh Talk‍ 11:11, 8 ഡിസംബർ 2009 (UTC)[മറുപടി]

മുകളിലെ ചിത്രത്തിന്റെ താൾ എടുത്ത് എഡിറ്റ് ചെയ്ത് {{PD-self}} എന്നു ചേർത്താൽ മതി. കൂട്ടത്തിൽ താങ്കൾ എടുത്തതാണെന്നുള്ള കാര്യവും അതിൽ എഴുതിച്ചേർക്കുക്. ആശംസകളോടെ --Vssun 14:38, 8 ഡിസംബർ 2009 (UTC)[മറുപടി]

ആനമുടി[തിരുത്തുക]

സംവാദം:ആനമുടി ചോല ദയവായി ശ്രദ്ധിക്കുക. --Vssun 16:00, 26 ഡിസംബർ 2009 (UTC)[മറുപടി]

ലയനനിർദ്ദേശം പിന്വലിച്ചിട്ടുണ്ട്. ആ താളിൽത്തന്നെ ആനമുടി, ആനമുടി ചോലയിലാണോ ഇരവികുളം ദേശീയോദ്യാനത്തിലാണോ വരുന്നത് എന്ന ഒരു സംശയം പ്രകടീപ്പിച്ചിരുന്നു. --Vssun 09:51, 28 ഡിസംബർ 2009 (UTC)[മറുപടി]

ഉറപ്പായും ചേർക്കാം ജയേഷ്. --Vssun 15:41, 2 ജനുവരി 2010 (UTC)[മറുപടി]

ഓൺലൈൻ ലിങ്കും ചേർക്കാൻ ശ്രദ്ധിക്കുക. --Vssun 15:46, 2 ജനുവരി 2010 (UTC)[മറുപടി]

എൻ.ഐ.എ. താളിലെ മനോരമ റെഫറൻസ്, ലിങ്കും മറ്റും ചേർത്ത് പരിഷ്കരിച്ചിട്ടുണ്ട്. ഇനിമുതൽ ഇത്തരത്തിൽ ചെയ്യാൻ ശ്രമിക്കുക. ആശംസകളോടെ --Vssun 10:58, 3 ജനുവരി 2010 (UTC)[മറുപടി]

മലയാളമനോരമയുടെ സൈറ്റിൽ പോയാൽ ഇ.പേപ്പർ എന്ന ഒരു കണ്ണിയുണ്ട്. അതിൽ നിന്നും മനോരമയുടെ നാല് എഡിഷനുകളുടെ വാർത്തകൾ കിട്ടും. ഫയർഫോക്സിൽ അത് ഓപ്പൺ ചെയ്ത് വാർത്തയിൽ ക്ലിക്ക് ചെയ്താൽ പോപ്പപ് ആയി ഓരോ വാർത്തയും കൂട്ടത്തിൽ അതിന്റെ ലിങ്കും കിട്ടും.
ഇ പേപ്പറിന്റെ കണ്ണി ഇതാണ്. ആദ്യം അംഗത്വമെടുക്കേണ്ടി വരും. --Vssun 11:47, 3 ജനുവരി 2010 (UTC)[മറുപടി]

കണ്ണി ചേർക്കുമ്പോൾ[തിരുത്തുക]

ജയേഷ്, കണ്ണി ചേർക്കുമ്പോൾ വാക്കുകൾ പൂർണ്ണമായും കണ്ണിയാക്കാൻ ശ്രദ്ധിക്കുക. താങ്കൾ കണ്ണി നൽകുന്നത് അമേരിക്കയിൽ എന്ന രീതിയിലാണ്‌ അതിനു പകരം [[അമേരിക്ക|അമേരിക്കയിൽ]] എന്ന രീതിയിയിൽ ചേർക്കുക അപ്പോൾ അമേരിക്കയിൽ എന്ന് ലഭിക്കും. അതാണ്‌ ശൈലി, ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 03:41, 7 ജനുവരി 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ജെയിംസ് ഏൾ റേ-യുടെ ചിത്രം മലയാളം വിക്കിപീഡിയയിലോ/വിക്കിമീഡിയ കോമൺസിലോ ഇല്ലാത്തതിനാലാണ് അത് ദൃശ്യമാകാത്തത്. ചിത്രം മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്ത് ദൃശ്യമാക്കാൻ ശ്രമിക്കാം. --Vssun 04:39, 8 ജനുവരി 2010 (UTC)[മറുപടി]

ഒന്നാമത്തെ ലേഖനത്തിലെ വിവരങ്ങൾ മുഴുവൻ ഏതു ലേഖനത്തിലാണോ ലയിപ്പിക്കേണ്ടത് (2) അതിലേക്ക് കൂട്ടിച്ചേർക്കുക. ശേഷം ആദ്യത്തെ താൾ ശൂന്യമാക്കി, രണ്ടാമത്തേതിലേക്ക് തിരിച്ചുവിടുക.

#REDIRECT [[ലേഖനത്തിന്റെ പേര്]]

ഇതാണ് തിരിച്ചുവിടാനുള്ള വിക്കി സിന്റാക്സ്.

ഇത്തരത്തിൽ ലയിപ്പിക്കാൻ ഏത് ഉപയോക്താവിനും സാധിക്കും. ഇനിയും സംശയമുണ്ടെങ്കിൽ ചോദിക്കുക. --Vssun 13:34, 9 ജനുവരി 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ഒരേ തരത്തിലുള്ള തിരുത്തലുകൾ നിരവധി താളുകളിൽ നടത്തുന്നതിന് ഉപയോഗിക്കുന്ന പ്രോഗ്രാമുകളാണ് ബോട്ടുകൾ. പൈവിക്കിപീഡിയ, ഓട്ടോവിക്കിബ്രൗസർ തുടങ്ങിയവ ഇത്തരം ആവശ്യങ്ങൾക്കുപയോഗിക്കുന്ന പ്രോഗ്രാമുകളാണ്. --Vssun 12:50, 10 ജനുവരി 2010 (UTC)[മറുപടി]

ഫോണ്ട് പ്രശ്നം[തിരുത്തുക]

വിൻഡോസ് ആണോ ഉപയോഗിക്കുന്നത്? ഫോണ്ട് ഏതാണ്‌? എനിക്ക് വലിയ ഐഡിയയൊന്നുമില്ല - എന്നാലും ശ്രമിച്ചുനോക്കാം -- റസിമാൻ ടി വി 18:01, 19 ജനുവരി 2010 (UTC)[മറുപടി]

മോസില്ലയിൽ ഞാൻ ഉപയോഗിക്കുന്ന ക്രമീകരണങ്ങളും ഫോണ്ടും മറ്റും ഇവിടെ നൽകിയിട്ടുണ്ട്. അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി നോക്കുക എന്നിട്ടും പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കുക. --Vssun 03:02, 20 ജനുവരി 2010 (UTC)[മറുപടി]

തിരഞ്ഞെടുപ്പ്[തിരുത്തുക]

വിക്കിപീഡിയ പോലെയുള്ള ഓരോ വിക്കികളുടേയും കാര്യങ്ങൾ നോക്കിനടത്തുന്ന ഉപയോക്താക്കളെയാണ് സിസോപ്പ്/കാര്യനിർവാഹകൻ എന്നു പറയുന്നത്. കാര്യനിർവാഹകന് ചെയ്യാനാകുന്ന കാര്യങ്ങളും മറ്റു വിവരങ്ങളും വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിൽ നൽകിയിട്ടുണ്ട്. കാര്യനിർവാഹകരെ തിരഞ്ഞെടുക്കുന്നതിനും, അതിനായി സമ്മതിദാനം രേഖപ്പെടുത്തുന്നതിനുമുള്ള യോഗ്യതകളും കൂടുതൽ വിവരങ്ങളും വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് എന്ന താളിലും നൽകിയിട്ടുണ്ട്.

വിവിധ ഭാഷകളിലുള്ള വിക്കിപീഡിയകൾക്കു പുറമേ വിക്കി നിഘണ്ടു, വിക്കി ഗ്രന്ഥശാല തുടങ്ങിയ നിരവധി സംഘാതപദ്ധതികൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഇത്തരം മൊത്തം വിക്കികളിലേയും കാര്യങ്ങൾ നോക്കിനടത്തുന്ന ഉപയോക്താക്കളെയാണ് സ്റ്റീവാർഡ് എന്നു പറയുന്നത്. വിവിധ വിക്കിമീഡിയ പദ്ധതികളുടെ ഏകോപനത്തിനായുള്ള മെറ്റാവിക്കിയിലെ meta:Stewards എന്ന താളിൽ സ്റ്റീവാർഡുകളെക്കുറീച്ചുള്ള വിവരങ്ങളുണ്ട്.

ഇതിനും പുറമേ എല്ലാ വിക്കികളിലും കാര്യനിർഹണാധികാരമുള്ള ആഗോളസിസോപ്പുകൾ അനുവദിക്കണോ എന്ന കാര്യത്തിൽ മെറ്റാവിക്കിയിൽ വോട്ടിങ് നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ് വോട്ടു ചെയ്യുന്നതിനും അതിന് യോഗ്യതയുണ്ടോ എന്നറീയുന്നതിനും meta:Global sysops/Vote എന്ന താൾ സന്ദർശിക്കാൻ താല്പര്യപ്പെടുന്നു.

മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ --Vssun 03:00, 20 ജനുവരി 2010 (UTC)[മറുപടി]

മനുഷ്യമസ്തിഷ്കം[തിരുത്തുക]

തിരുത്തലുകൾ വഴി ലേഖനത്തിന്റെ ഘടന മാറിപോകുന്നു, ശ്രദ്ധിക്കുക --ജുനൈദ് | Junaid (സം‌വാദം) 04:04, 21 ജനുവരി 2010 (UTC)[മറുപടി]

ഖണ്ഡിക[തിരുത്തുക]

ഖണ്ഡിക തിരിക്കുന്നതിന്‌ ഒരു വരി വിട്ട് എഴുതിയാൽ മതി.

ഇങ്ങനെ.

കൂടുതൽ വിവരങ്ങൾക്ക് സഹായം:എഡിറ്റിങ്‌ വഴികാട്ടി കാണുക. --Vssun 05:03, 29 ജനുവരി 2010 (UTC)[മറുപടി]

ഗോർക്കി[തിരുത്തുക]

ഗോർക്കി വിശ്വവിഖ്യാതനായിരുന്നുവോ അല്ലയോ എന്നൊക്കെ വിജ്ഞാനകോശത്തിനു പരിശോധിക്കേണ്ട ആവശ്യമില്ല. ആണെങ്കിൽ തന്നെ അത് POV ആയിരിക്കും. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിന്റെ ആമുഖം നോക്കൂ. --Anoopan| അനൂപൻ 14:45, 30 ജനുവരി 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

നെറ്റിൽ നിന്നു കിട്ടുന്ന എല്ലാ ചിത്രങ്ങളും വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റില്ല. അവ പകർപ്പവകാശമില്ലാത്തതോ, വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്ന അനുമതിയോടുകൂടിയോ (ഉദാഹരണം ജി.എഫ്.ഡി.എൽ., ക്രിയേറ്റീവ് കോമൺസ്) ഉള്ളവയാണെങ്കിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. --Vssun 06:26, 31 ജനുവരി 2010 (UTC)[മറുപടി]

ഇ പേപ്പർ[തിരുത്തുക]

  1. ഈ പ്രശ്നം ഇപ്പോഴാണ്‌ ശ്രദ്ധയിൽ‌പ്പെട്ടത്. എങ്കിലും അച്ചടിക്കപ്പെട്ട പേപ്പറിൽ അതുണ്ടാകുമല്ലോ എന്ന ആശ്വാസം മാത്രം..
  2. മനോരമ ഓൺലൈനിന്റെ ലിങ്കും വിശ്വസിക്കാൻ പറ്റാത്തതാണ്‌. മാതൃഭൂമിയുടേയും ഓൺലൈൻ ലിങ്കുകൾക്ക് ഈ പ്രശ്നം ഉണ്ട്. ആകെ ഹിന്ദുവിന്റെ ലിങ്കുകൾ മാത്രമാണ്‌ പ്രശ്നമില്ലാതെ അവലംബിക്കാൻ പറ്റുന്നത്. --Vssun 04:52, 23 ഫെബ്രുവരി 2010 (UTC)[മറുപടി]
ഇ പേപ്പർ കോപ്പി ചെയ്യുന്നത് പകർപ്പവകാശലംഘനമാണ്‌. അതുകൊണ്ട് വിക്കിപീഡിയയിൽ അപ്‌ഡേറ്റ് ചെയ്യാൻ പറ്റില്ല. ഉദ്ധരണിയോടുകൂടി, തിയതിയും എഡിഷനും മറ്റും ചേർത്ത് അവലംബിക്കുക മാത്രമാണ്‌ പോവഴി. --Vssun 04:41, 25 ഫെബ്രുവരി 2010 (UTC)[മറുപടി]

അന്റാർട്ടിക്ക[തിരുത്തുക]

@സംവാദം:അന്റാർട്ടിക്ക - അഭിപ്രായം ചേർത്തിട്ടുണ്ട്. --Vssun 05:10, 23 ഫെബ്രുവരി 2010 (UTC)[മറുപടി]

യന്ത്രം[തിരുത്തുക]

meta:Pywikipediabot, en:Wikipedia:AutoWikiBrowser എന്നിവ ഞാൻ ഉപയോഗപ്പെടുത്തുന്ന ബോട്ട് ഫ്രെയിംവർക്കുകളാണ്. യന്ത്രങ്ങളുടെ തിരുത്തലിനെ മാനുഷികതിരുത്തലിൽ നിന്നും വേർതിരിക്കാൻ അവക്കായി പ്രത്യേകം അക്കൗണ്ട് എടുക്കുന്നത് നന്നായിരിക്കും. മുകളിൽ കൊടുത്തിരിക്കുന്ന കണ്ണികളിൽ അവക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്ത് കാര്യം ചെയ്യാനാണ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് പറഞ്ഞാൽ, ഏതാണ് യോജിച്ചത് എന്ന കാര്യം വിശദീകരിക്കാൻ സാധിക്കും. മുകളിലെ കണ്ണികൾ നോക്കിയതിനു ശേഷം എനിക്ക് സന്ദേശമിടുക. --Vssun 09:17, 7 മാർച്ച് 2010 (UTC)[മറുപടി]

തിരുത്തൽ സംഗ്രഹം[തിരുത്തുക]

ഇത് കുഴപ്പമൊന്നുമില്ലല്ലോ ജയേഷേ.. താൽക്കാലികമായ വല്ല പ്രശനവുമായിരുന്നിരിക്കാം. --Vssun 04:35, 8 മാർച്ച് 2010 (UTC)[മറുപടി]

ബുദ്ധിമുട്ടൊന്നുമില്ല ജയേഷേ.. എന്തു പ്രശ്നങ്ങളുണ്ടേങ്കിലും ചോദിച്ചോളൂ.. എന്നെക്കൊണ്ടാവുന്ന പരിഹാരത്തിന് ശ്രമിക്കാം. ലിങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടല്ലോ അല്ലേ? --Vssun 13:27, 8 മാർച്ച് 2010 (UTC)[മറുപടി]

ചിത്രം തിരിക്കൽ[തിരുത്തുക]

ചിത്രം തിരിച്ചെടുത്ത് റൊട്ടേറ്റ് ചെയ്തതിനു ശേഷം വീണ്ടൂം അപ്‌ലോഡ് ചെയ്യേണ്ടിവരും ജയേഷ്. അല്ലാതെ വിക്കിപീഡിയക്കകത്ത് റൊട്ടേറ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങളൊന്നുമില്ല എന്നുകരുതുന്നു. --Vssun 02:30, 29 ഏപ്രിൽ 2010 (UTC)[മറുപടി]

യൂസർ അക്കൗണ്ട്[തിരുത്തുക]

യൂസർ അക്കൗണ്ട് എക്സ്പയർ ആയെന്നുള്ള സന്ദേശമായിരിക്കും ലഭിക്കുന്നതെന്ന് കരുതുന്നു. ഞാൻ ഈ പ്രശ്നം ആദ്യമായി കേൾക്കുകയാണ്. അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് അയക്കാമോ? മീഡിയാവിക്കിയുടെ ചാനലിലോ മറ്റോ പ്രശ്നം ഉന്നയിക്കാം. സ്ക്രീൻഷോട്ട്, നമ്മുടെ മെയിലിങ് ലിസ്റ്റിലേക്കയച്ചാൽ മതി. --Vssun 02:42, 20 മേയ് 2010 (UTC)[മറുപടി]

മെയിലിങ് ലിസ്റ്റ്[തിരുത്തുക]

wikiml-l@lists.wikimedia.org എന്ന അഡ്രസിലേക്ക് അയക്കുന്ന മെയിലുകൾ, വിക്കിപീഡിയയുമായി ബന്ധപ്പെട്ട എല്ലാവർക്കും ലഭിക്കുന്നതിനാൽ പെട്ടെന്ന് മറുപടി കിട്ടാനുള്ള ഇത്തരം സഹായങ്ങൾക്കായി മെയിലിങ് ലിസ്റ്റ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ് കാണുമല്ലോ? --Vssun 02:55, 23 മേയ് 2010 (UTC)[മറുപടി]

എക്പയർ സന്ദേശത്തിനുള്ള മറുപടി ഞാൻ മെയിൽ വഴി തന്നെ അയച്ചിട്ടുണ്ട്. കിട്ടിക്കാണുമല്ലോ അല്ലേ? --Vssun 02:55, 23 മേയ് 2010 (UTC)[മറുപടി]

പ്രമാണം:Advt forest.jpg[തിരുത്തുക]

പ്രമാണം:Advt forest.jpg എന്ന ലേഖനം ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 13:57, 28 ഒക്ടോബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Anchalkottayam.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 05:43, 13 നവംബർ 2010 (UTC)[മറുപടി]
Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Idukkidam catchment.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 13:08, 14 നവംബർ 2010 (UTC)[മറുപടി]

Image:Anchalkottayam.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:Anchalkottayam.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 06:35, 19 നവംബർ 2010 (UTC) ശ്രീജിത്ത് കെ (സം‌വാദം) 06:35, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Vilakku.jpg[തിരുത്തുക]

പ്രമാണം:Vilakku.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:54, 22 നവംബർ 2010 (UTC)[മറുപടി]

ഈ ചിത്രത്തിൽ രചയിതാവ്, ഉറവിടം എന്നീ വിവരങ്ങളും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 08:43, 26 നവംബർ 2010 (UTC)[മറുപടി]
Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Idukkidam catchment.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 08:41, 26 നവംബർ 2010 (UTC)[മറുപടി]

വനം വകുപ്പിന്റെ പരസ്യം[തിരുത്തുക]

ജയേഷ് ഉദ്ദേശിച്ചത് പ്രമാണം:Advt forest.jpg എന്ന ചിത്രമാണെന്ന് കരുതുന്നു. ഈ പരസ്യചിത്രത്തിന് വനംവകുപ്പിന് പകർപ്പവകാശമുള്ളതാണ്. പകർപ്പവകാശമുള്ള ചിത്രങ്ങൾ വളരെ പരിമിതമായി മാത്രമേ വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ലെന്നറിയാമല്ലോ. ആ പരിധിയിൽ ചിത്രം വരില്ലെന്ന് കരുതുന്നു. {{Non-free poster}} എന്ന ഫലകം കൂടി കാണുക. --Vssun (സുനിൽ) 16:14, 1 ഡിസംബർ 2010 (UTC)[മറുപടി]


കോമൺസ്[തിരുത്തുക]

മലയാളം വിക്കിയിലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നോ, അത് തന്നെ ഇവിടെയും ചെയ്താൽ മതി. --ഷിജു അലക്സ് 17:24, 5 മേയ് 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Jayeshj,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jayeshj,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:57, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jayeshj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 08:35, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]