"മഹാവിസ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: si:මහා පිපිරුම
(ചെ.) യന്ത്രം ചേർക്കുന്നു: bar:Urknoi
വരി 33: വരി 33:
[[ast:Teoría del Big Bang]]
[[ast:Teoría del Big Bang]]
[[az:Böyük partlayış]]
[[az:Böyük partlayış]]
[[bar:Urknoi]]
[[bat-smg:Dėdlīsės spruogėms]]
[[bat-smg:Dėdlīsės spruogėms]]
[[be:Вялікі выбух]]
[[be:Вялікі выбух]]

00:28, 18 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വർഷങ്ങൾ‍ക്ക് മുൻപ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ്‌ ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതൽ.

ശാസ്ത്രജ്ഞന്മാർ ഈ സിദ്ധാന്തത്തെ വളരെയധികം പരീക്ഷ നിരീക്ഷണങ്ങൾക്ക് വിധേയമാക്കി. വിദൂര ഗാലക്സികളുടെ ചുവപ്പുനീക്കമാണ് മഹാവിസ്ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഒരു പ്രധാന നിരീക്ഷണം. ചുവപ്പുനീക്കം പ്രപഞ്ചം വികസിക്കുകയും അതിനൊപ്പം തണുക്കുകയും ചെയ്യുന്നു എന്നു കാണിക്കുന്നു. അങ്ങനെ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്യുകയാണെങ്കിൽ കോടികണക്കിനു കൊല്ലങ്ങൾക്ക് മുൻപ് അതിന്റെ വലിപ്പം വളരെ കുറവായിരുന്നു എന്നും അപ്പോൾ അതിന്റെ താപ നില വളരെ കൂടുതൽ ആയിരുന്നു എന്നും ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിന്റെ വലിപ്പം വളരെ ചെറുതും താപനില കൂടി ഇരിക്കുന്നതും ആയ ഒരു ഘട്ടത്തിൽ ആണ് മഹാവിസ്ഫോടനം സംഭവിച്ചത് എന്നു ശാസ്ത്രജ്ഞർ കരുതുന്നു.

മഹാവിസ്ഫോടനത്തിനുമുൻപ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്ത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവിൽ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോൾ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം.

സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മഹാവിസ്ഫോടന സിദ്ധാന്തവും മറ്റ് ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞൻ തന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിൽ വിവരിക്കുന്നു.


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മഹാവിസ്ഫോടനം&oldid=891968" എന്ന താളിൽനിന്ന് ശേഖരിച്ചത്