റാഷിദ് അലിയെവിച്ച് സ്യുന്യായെവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാഷിദ് അലിയെവിച്ച് സ്യുന്യായെവ്
സ്യുന്യായെവ് 2010-l
ജനനം (1943-03-01) 1 മാർച്ച് 1943  (80 വയസ്സ്)
കലാലയംമോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്നോളജി (എം.എസ്),
മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (പിഎച്ച്.ഡി.)
അറിയപ്പെടുന്നത്കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ
പുരസ്കാരങ്ങൾഹൈന്മാൻ പ്രൈസ് (2003),
ക്രാഫോർഡ് പ്രൈസ് (2008)
Scientific career
Fieldsആസ്ട്രോണമർ
Institutionsറഷ്യൻ അക്കാദമി ഓഫ് സയൻസസ്, മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്

ശൂന്യാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായിരുന്നു റാഷിദ് അലിയെവിച്ച് സ്യുന്യായെവ് (സിറിലിക്: Раши́д Али́евич Сюня́ев; 1943 മാർച്ച് 1-ന് ജനനം) ടാട്ടർ കുടുംബത്തിലാണിദ്ദേഹം ജനിച്ചത്. ഇദ്ദേഹം മോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്നോളജിയിൽ നിന്ന് എം.എസ്. ബിരുദം നേടിയ ശേഷം അവിടെ പ്രഫസ്സറായി 1974-ൽ ജോലിയിൽ പ്രവേശിച്ചു. റഷ്യൻ അക്കാഡമി ഓഫ് ആസ്ട്രോഫിസിക്സിൽ ഹൈ എനർജി ആസ്ട്രോഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ഇദ്ദേഹം മേധാവിയായിരുന്നു. 1992 മുതൽ ഇദ്ദേഹം അക്കാദമിയുടെ ശൂന്യാകാശ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്നു. 1996 മുതൽ ഇദ്ദേഹം ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും തലവനാണ്.

ആദ്യകാല പ്രപഞ്ചത്തിലെ സാന്ദ്രതയുടെ ഏറ്റക്കുറിച്ചിലുകളെപ്പറ്റി ഒരു സിദ്ധാന്തം ഇദ്ദേഹവും യാക്കോവ് ബി. സെൽഡോവിച്ചും ചേർന്ന് തയ്യാറാക്കുകയുണ്ടായി. അവർ പ്രവചിച്ച തരം അക്കൊസ്റ്റിക് അവർ മുന്നോട്ടു വെച്ച അക്കൊസ്റ്റിക് ആന്തോളന പാറ്റേണുകൾ ഡബ്ല്യൂ.എം.എ.പി. (വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്) മുതലായ സിഎംബി പരീക്ഷണങ്ങളിൽ മൈക്രോവേവ് വീചികളിലും നഷത്രവ്യൂഹങ്ങളുടെ വിതരണത്തിലും മറ്റും കണ്ടെത്തപ്പെടുകയുണ്ടായി. ഇവർ 1970-ലെ പ്രബന്ധത്തിൽ “ഏറ്റക്കുറച്ചിലുകളുടെ സ്പെക്ട്രത്തെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനം തത്ത്വത്തിൽ ആദ്യകാല സാന്ദ്രതാ ഏറ്റക്കുറച്ചിലുകളെപ്പറ്റി മനസ്സിലാക്കാൻ സഹായിച്ചേക്കും” എന്ന് പ്രസ്താവിക്കുന്നുണ്ട്. സി.എം.ബി. പരീക്ഷണങ്ങൾ ഇത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവർ രണ്ടാളും ചേർന്ന് സ്യുന്യായേവ്-സെൽഡോവിച്ച് പ്രഭാവം എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയുണ്ടായി. താര സമൂഹ സമുച്ചയങ്ങളിലെ വാതകത്തിലെ ഇലക്ട്രോണുകൾ പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണത്തെ വിസരിപ്പിക്കുന്നതാണ് ഈ പ്രഭാവം.[1][2][3][4]

സ്യുന്യായെവും നിക്കോളായ് ഐ. ശാകുറയും തമോഗർത്തങ്ങളുടെ ഒരു അക്രീഷൻ ഡിസ്ക് മാതൃക വികസിപ്പിച്ചു.[5] തമോഗർത്തങ്ങളിലേയ്ക്ക് സർപ്പിളമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാവുന്ന് എക്സ്-റേ സിഗ്നേച്ചറിനെപ്പറ്റിയും അദ്ദേഹം സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളിൽ സുപ്രധാനമായ പല സംഭാവനകളും അദ്ദേഹം അർപ്പിച്ചിട്ടുണ്ട്. ഹൈഡ്രജന്റെ പുനരേകീകരണവും പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണത്തിന്റെ ആവിർഭാവവും സംബന്ധിച്ചുള്ള സംഭാവനകൾ ഇതിൽപ്പെടും. മിർ ബഹിരാകാശ നിലയത്തിന്റെ ക്വാന്റ്-1 മോഡ്യൂളിലെ എക്സ്-റേ നിരീക്ഷണ കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ നയിച്ചിരുന്നത് അദ്ദേഹം ആയിരുന്നു. ഗ്രാനാറ്റ് എന്ന ഭൂമിയെച്ചുറ്റുന്ന എക്സ്-റേ നിരീക്ഷണകേന്ദ്രത്തിന്റെ പിന്നിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ ഒരു സൂപ്പർ നോവയിൽ നിന്നുള്ള എക്സ് റേ വികിരണം ആദ്യമായി കണ്ടെത്തിയത് ക്വാന്റ് നിരീക്ഷണ കേന്ദ്രമായിരുന്നു. ഇദ്ദേഹത്തിന്റെ സംഘം ഇപ്പോൾ സ്പെക്ട്രം എക്സ്-ഗാമ എന്ന അന്താരാഷ്ട്ര ആസ്ട്രോഫിസിക്കൽ പ്രോജക്ടിനു പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. INTEGRAL എന്ന ബാഹ്യാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളും അപഗ്രധിക്കുന്നത് ഇദ്ദേഹത്തിന്റെ കീഴിലാണ്. ജെർമനിയിൽ യൂറോപ്യൻ സ്പേസ്നേജൻസി, പ്ലാങ്ക് ബാഹ്യാകാശപേടക മിഷൻ എന്നിവയിലെ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്തത്തിലാണ് നടക്കുന്നത്. ലെറ്റേഴ്സ് ഇൻ ആസ്ട്രോണോമിക്കൽ ജേണൽ എന്ന ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരും ആണ് റാഷിദ് സ്യൂന്യായെവ്.

കൃതികൾ[തിരുത്തുക]

 • ലാർജ് സ്കേൽ മോഷൻസ് ഇൻ സൂപ്പർക്ലസ്റ്റേഴ്സ് (2000)
 • എനർജി റിലീസ് ഡ്യൂറിംഗ് ഡീക്സ് അക്ക്രീഷൻ ഓൺ റ്റു എ റാപ്പിഡ്ലി റൊട്ടേറ്റിംഗ് ന്യൂട്രോൺ സ്റ്റാർ (2000) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

 • അദ്ദേഹത്തിന്റെ ബഹുമാനാർഥം 11759 സ്യൂന്യായെവ് (11759 Sunyaev) എന്ന പേരിൽ ഒരു ഛിന്നഗ്രഹം അറിയപ്പെടുന്നു.
 • 1984 മുതൽ റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ അംഗമാണ്
 • 1988-ൽ പ്രപഞ്ചത്തിലെ എക്സ്-റേ സ്രോതസ്സുകളെപ്പറ്റി മനസ്സിലാക്കുന്നതിൽ സംഭാവനകൾ നൽകിയതിന് ബ്രൂണോ റോസ്സി പുരസ്കാരം ലഭിച്ചു. തമോഗർത്തങ്ങൾക്കു ചുറ്റുമുള്ള അക്രീഷൻ ഡിസ്കുകൾ, ചുരുങ്ങിയ ഘടനയുള്ള ആകാശഗോളങ്ങളുടെ എക്സ്-റേ സ്പെക്ട്രം, 1987-ൽ മിർ ഉപയോഗിച്ച് സൂപ്പർനോവയുടെ എക്സ് റേ വികിരണങ്ങളെപ്പറ്റി നടത്തിയ നിരീക്ഷണം എന്നിവയാണ് പ്രധാനമായും പരിഗണിക്കപ്പെട്ടത്.[6]
 • 1991 മുതൽ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ അംഗമാണ്.
 • 1995-ൽ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഗോൾഡ് മെഡൽ ലഭിച്ചു.[7]
 • 2000-ൽ ആസ്ട്രോണമിയിൽ ജീവിതകാലത്തെ സംഭാവനകൾക്ക് ബ്രൂസ് മെഡൽ ലഭിച്ചു [8][9]
 • 1990 മുതൽ 1998 വരെ ഗ്രാനെറ്റ് എക്സ്-റേ ആൻഡ് ഗാമാ-റേ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററി ഉപയോഗിച്ച് തമോഗർത്തങ്ങളെപ്പറ്റിയും ന്യൂട്രോൺ നക്ഷത്രങ്ങളെപ്പറ്റിയും നടത്തിയ പഠനത്തിന് 2000-ൽ റഷ്യൻ ഫെഡറേഷന്റെ അവാർഡ് ലഭിച്ചു.[10]
 • അലക്സാണ്ടർ ഫ്രീഡ്മാൻ പ്രൈസ് (റഷ്യൻ അക്കാദമി ഓഫ് സയൻസസ് നൽകുന്നത്) 2002-ൽ നക്ഷത്രവ്യൂഹങ്ങളുടെ സമൂഹത്തിന്റെ ദിശയിൽ പശ്ചാത്തല മൈക്രോവേവ് വികിരണങ്ങൾ കുറയും എന്നതുസംബന്ധിച്ച ലേഖനത്തിന് നൽകപ്പെട്ടു.[10]
 • 2003-ലെ ഹൈന്മാൻ പ്രൈസ് ആസ്ട്രോഫിസിക്സ് രംഗത്തെ നിസ്തുല പ്രവർത്തനത്തിന് [11]
 • 2003-ൽ ഗ്രൂബർ പ്രസ് ഫോർ കോസ്മോളജി ലഭിച്ചു.[12]
 • 2008-ൽ ക്രാഫോർഡ് പ്രൈസ് ലഭിച്ചു.[13]
 • 2008-ൽ ഹെൻട്രി നോറിസ് റസ്സൽ ലക്ചറർഷിപ്പ് ലഭിച്ചു [14]
 • കാൾ ഷ്വാർസ്ചൈൽഡ് മെഡൽ (ജർമൻ ആസ്ട്രോണൊമിഷെ ഗെസെല്ല്ഷാഫ്റ്റ് നൽകുന്നത്) 2008-ൽ ലഭിച്ചു.[15]
 • ശാസ്ത്രത്തിനു നൽകുന്ന കിംഗ് ഫൈസൽ അവാർഡ് (2009)
 • ജപ്പാനിലെ ഇനമോരി ഫൌന്ടെശൻ നൽകുന്ന ക്യോട്ടോ അവാർഡ്(2011) [16]
 • 2012-ലെ ഊർജ്ജതന്ത്രത്തിനുള്ള ബെഞ്ചമിൻ ഫ്രാങ്ക്ലിൽ പുരസ്കാരം.[17]

ഇദ്ദേഹത്തെപ്പറ്റിയുള്ള കൃതികൾ[തിരുത്തുക]

 • യുദ്ധ്ജിത്ത് ഭട്ടാചാർജി: ഇൻ ദി ആഫ്റ്റർഗ്ലോ ഓഫ് ദി ബിഗ് ബാങ് - ടോയ്ലിംഗ് ബിഹൈൻഡ് ദി അയൺ കർട്ടൻ അണ്ടർ എ ടഫ് മെന്റർ, എ റഷ്യൻ ആസ്ട്രോഫിസിസിസ്റ്റ് അൺകവേർഡ് സീക്രട്ട്സ് ഓഫ് ദി യൂണിവേഴ്സ് ദാറ്റ് ഹാവ് ലെഡ് റ്റു ഡിസ്കവറീസ് 4 ഡെക്കേഡ്സ് ലേറ്റർ, ഇൻ: സയൻസ്, 2010 ജനുവരി 1, വോളിയംl. 327, പേജ് 26

അവലംബം[തിരുത്തുക]

 1. Sunyaev RA, Zel'dovich YB (1969). "The interaction of matter and radiation in a hot-model universe". Astrophys. Space Sci. 4 (3): 301–16. Bibcode:1969Ap&SS...4..301Z. doi:10.1007/BF00661821.
 2. Sunyaev RA, Zel'dovich YB (1970). "Small-scale fluctuations of relic radiation". Astrophys. Space Sci. 7 (1): 3–19.[പ്രവർത്തിക്കാത്ത കണ്ണി]
 3. Sunyaev RA, Zel'dovich YB (1972). "The observations of relic radiation as a test of the nature of X-ray radiation from the clusters of galaxies". Comm. Astrophys. Space Phys. 4: 173. Bibcode:1972ComAp...4..173S.
 4. Sunyaev RA, Zel'dovich YB (1980). "Microwave background radiation as a probe of the contemporary structure and history of the universe". Ann. Rev. Astron. Astrophys. 18 (1): 537–60. Bibcode:1980ARA&A..18..537S. doi:10.1146/annurev.aa.18.090180.002541.
 5. Shakura NI, Syunyaev RA (1973). "Black holes in binary systems. Observational appearance". Astron. Astrophys. 24: 337–55. Bibcode:1973A&A....24..337S.
 6. "HEAD AAS Rossi Prize Winners". മൂലതാളിൽ നിന്നും 2008-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-05.
 7. "Winners of the Gold Medal of the Royal Astronomical Society". മൂലതാളിൽ നിന്നും 2005-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2005-04-26.
 8. 2000 Bruce Medalist
 9. 2000 ASP Annual Award Winners
 10. 10.0 10.1 Awards and best publications. ICR RAS
 11. "Dannie Heineman Prize for Astrophysics". മൂലതാളിൽ നിന്നും 2008-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-05.
 12. 2003 Gruber Cosmology Prize
 13. "The Crafoord Prize in Mathematics and Astronomy 2008". മൂലതാളിൽ നിന്നും 2012-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-05.
 14. "Henry Norris Russell Lectureship". മൂലതാളിൽ നിന്നും 2008-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-05.
 15. "Recipients of the Karl Schwarzschild Medal". മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-24.
 16. "Kyoto Prize for Russian astronomer". മൂലതാളിൽ നിന്നും 2012-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-05.
 17. Российский астрофизик Рашид Сюняев получит медаль Франклина(in Russian) // RIAN

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Sunyaev, Rashid Alievich
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1 March 1943
PLACE OF BIRTH Tashkent, Uzbek SSR
DATE OF DEATH
PLACE OF DEATH