"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:डाक सूचक संख्या; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: as:পিনক'ড
വരി 95: വരി 95:
[[വർഗ്ഗം:വാർത്താവിനിമയം]]
[[വർഗ്ഗം:വാർത്താവിനിമയം]]


[[as:পিনক'ড]]
[[en:Postal Index Number]]
[[en:Postal Index Number]]
[[fr:Index postal]]
[[fr:Index postal]]

13:51, 7 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വർഗ്ഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർ‌വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവാ പിൻ‌കോഡ് (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻ‌കോഡ്. 1972 ഓഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവിൽ വന്നു.

ക്രമീകരണം

പ്രമാണം:India Pincode Map.gif
Distribution of PIN Codes across India

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.

പിൻ മേഖലകൾ

പിൻ‌കോഡിന്റെ ആദ്യ 2 അക്കങ്ങൾ തപാൽ പരിധി
11 ഡൽഹി
12 ഉം13 ഉം ഹരിയാന
14 മുതൽ 16 വരെ പഞ്ചാബ്
17 ഹിമാചൽ പ്രദേശ്
18 മുതൽ 19 വരെ ജമ്മു-കശ്മീർ
20 മുതൽ 28 വരെ ഉത്തർ പ്രദേശ്
30 മുതൽ 34 വരെ രാജസ്ഥാൻ
36 മുതൽ 39 വരെ ഗുജറാത്ത്
40 മുതൽ 44 വരെ മഹാരാഷ്ട്ര
45 മുതൽ 49 വരെ മധ്യപ്രദേശ്
50 മുതൽ 53 വരെ ആന്ധ്രാപ്രദേശ്‌
56 മുതൽ 59 വരെ കർണാടക
60 മുതൽ 64 വരെ തമിഴ്‌നാട്
67 മുതൽ 69 വരെ കേരളം
70 മുതൽ 74 വരെ പശ്ചിമ ബംഗാൾ
75 മുതൽ 77 വരെ ഒറീസ്സ
78 ആസാം
79 വടക്കു കിഴക്കൻ ഇന്ത്യൻ പ്രദേശങ്ങൾ
80 മുതൽ 85 വരെ ബീഹാർ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=പിൻകോഡ്&oldid=840084" എന്ന താളിൽനിന്ന് ശേഖരിച്ചത്