"ടെസ്റ്റ് ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: si:ටෙස්ට් ක්‍රිකට් තරග; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: mr:कसोटी सामना
വരി 57: വരി 57:
[[it:Test cricket]]
[[it:Test cricket]]
[[kn:ಟೆಸ್ಟ್ ಕ್ರಿಕೆಟ್]]
[[kn:ಟೆಸ್ಟ್ ಕ್ರಿಕೆಟ್]]
[[mr:कसोटी सामना]]
[[nl:Test-cricket]]
[[nl:Test-cricket]]
[[pl:Mecze testowe (krykiet)]]
[[pl:Mecze testowe (krykiet)]]

03:40, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സൌത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ ജനുവരി 2005 ൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന്. സാധാരണ വെള്ള യൂണിഫോമും ചുവന്ന ബോളുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്നത്.

ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻ‌നിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്.

ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.[1]

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾ

ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു.

ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

Order ടെസ്റ്റ് ടീം ആദ്യത്തെ ടെസ്റ്റ് മാച്ച് കുറിപ്പുകൾ
1 ഓസ്ട്രേലിയ ഓസ്ട്രേലിയ 15 മാർച്ച് 1877
ഇംഗ്ലണ്ട് ഇംഗ്ലണ്ട് Consists of players from England and Wales.
3 ദക്ഷിണാഫ്രിക്ക സൌത്ത് ആഫ്രിക്ക 12 മാർച്ച് 1889 Did not participate in international cricket between 10 March 1970 and 18 April 1992 due to the international reaction to apartheid.
4 West Indies Cricket Board വെസ്റ്റ് ഇൻ‌ഡീസ് 23 ജൂൺ 1928 Consists of players from a number of Caribbean nations and dependencies.
5 ന്യൂസിലൻഡ് ന്യൂസിലാന്റ് 10 ജനുവരി 1930
6 ഇന്ത്യ ഇന്ത്യ 25 ജൂൺ 1932 1947 ലെ ഇന്ത്യ വിഭജനത്തിനു മുൻപ് ഇന്ത്യൻ ടീം പാകിസ്താൻ , ബംഗ്ലാദേശ് പ്രവിശ്യകൾ ഉൾപ്പെടുന്നതായിരുന്നു. .
7 പാകിസ്താൻ പാകിസ്താൻ 16 ഒക്ടോബർ 1952 Before Bangladeshi independence in 1971, included territory that is now Bangladesh.
8 ശ്രീലങ്ക ശ്രീലങ്ക 17 ഫെബ്രുവരി 1982
9 സിംബാബ്‌വെ സിംബാബ്‌വേ 18 ഒക്ടോബർ 1992 Suspended from involvement in test cricket between 10 June 2004 and 6 January 2005, and currently since 18 January 2006.
10 ബംഗ്ലാദേശ് ബംഗ്ലാദേശ് 10 November 2000

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടെസ്റ്റ്_ക്രിക്കറ്റ്&oldid=785474" എന്ന താളിൽനിന്ന് ശേഖരിച്ചത്